അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍  ഫോറം   പത്താം വാര്‍ഷിക ത്തോടനു ബന്ധിച്ച് കഥ, കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.  കഥ 4 പേജിലും കവിത 40 വരിയിലും കവിയാന്‍ പാടില്ല. തിരഞ്ഞെടുത്ത രചനകള്‍ പ്രമുഖ എഴുത്തു കാരുടെ പഠന ത്തോടൊപ്പം കൈരളി യുടെ സുവനീറില്‍ പ്രസിദ്ധീകരി ക്കുന്നതാണ്.  സൃഷ്ടികള്‍ നവംബര്‍ 30നു മുന്‍പായി ലഭിക്കണം. വിജയികള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.  സൃഷ്ടികള്‍ ലഭിക്കേണ്ടതായ വിലാസം : സാഹിത്യ വിഭാഗം സിക്രട്ടറി, കൈരളി കള്‍ച്ചറല്‍  ഫോറം , പോസ്റ്റ് ബോക്സ് : 2058,  എന്‍. പി. സി. സി. –  മുസ്സഫ, അബുദാബി, യു. എ. ഇ.  കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 98 422 45 (അഷറഫ് ചമ്പാട്).
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 