ദുബായ് : പ്രവാസികള്‍ അനുഭവിക്കേണ്ടി വരുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും, അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനും ദല ഗള്‍ഫ് പ്രവാസി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ചാണു സമ്മേളനം. ദല മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് സമ്മേളനം. പൊതു സമ്മേളനവും കലാ പരിപാടികളും ഉണ്ടായിരിക്കും.
പ്രധാനമായി നാലു വിഷയങ്ങളാണ് സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യുന്നത് :
- ഗള്‍ഫ് രാജ്യങ്ങളിലെ സാംസ്ക്കാരിക പ്രവര്‍ത്തനം
- വ്യവസായ വല്‍ക്കരണത്തില്‍ പ്രവാസി പങ്കാളിത്തം
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ – പ്രവാസി നിക്ഷേപ പങ്കാളിത്തത്തോടെ
- യാത്ര പ്രശ്നങ്ങള്‍, എമിഗ്രേഷന്‍ നിയമങ്ങള്‍, പുനരധിവാസം, ക്ഷേമ നിധി തുടങ്ങി വിദേശ മലയാളി നേരിടുന്ന ജീവല്‍ പ്രശ്നങ്ങള്‍
ഡോ. കെ. എന്‍. ഹരിലാല്‍, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ എന്നീ പ്രമുഖര്‍ പങ്കെടുക്കുന്നു.
ദുബായിലെ എല്ലാ സംഘടനകളെയും മറ്റ് എമിറേറ്റുകളില്‍ നിന്ന് ക്ഷണിക്കപ്പെടുന്ന സംഘടനാ പ്രതിനിധി കളുമായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക. നാലു വിഷയങ്ങളെ അടിസ്ഥാന മാക്കിയുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് ആധികാരികമായി സംസാരിക്കാന്‍ പ്രാപ്തരായ നാലു പ്രതിനിധി കളെയാണ് ഓരോ സംഘടനകളും അയക്കേണ്ടത്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 055 – 2897914 , 050 – 6272279 , 050 – 6987958 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
– നാരായണന്‍ വെളിയംകോട്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദല, പ്രവാസി, സാംസ്കാരികം