ദുബായ് : ലോക ജനതയ്ക്ക് മുന്‍പാകെ ഇന്ത്യയ്ക്ക് അപമാനമായി രാജ്യത്ത് ഉയര്‍ന്നു വരുന്ന അഴിമതിയുടെ വാര്‍ത്തകളില്‍ ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ആശങ്ക രേഖപ്പെടുത്തി. ഭൂമി കുംഭകോണം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ് ഫ്ലാറ്റ്, 2ജി സ്പെക്ട്രം തുടങ്ങി ന്യായാധിപന്മാര്‍ സ്വാധീനിക്കപ്പെടുന്നതിന്റെയും കുത്തകകളുടെ ഇടനിലക്കാര്‍ മന്ത്രി നിയമനങ്ങളില്‍ വരെ സ്വാധീനം ചെലുത്തുന്നതിന്റെയും വാര്‍ത്തകള്‍ നിയമ നിര്‍മ്മാണ സഭയും, എക്സിക്യൂട്ടിവും, ജുഡീഷ്യറിയും മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും മാധ്യമ രംഗം പോലും അഴിമതി വിമുക്തമല്ല എന്നാണ് വെളിവാക്കുന്നത് എന്ന് ദല ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.
നാരായണന്‍ വെളിയംകോടാണ് പ്രമേയം അവതരിപ്പിച്ചത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ബാധിച്ചിരിക്കുന്ന ഈ മഹാ രോഗത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് എ. അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിംഗ് ട്രഷറര്‍ കെ. അബ്ദുല്‍ റഷീദ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ. വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, ദല, മാധ്യമങ്ങള്‍
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കോടതി കയറുന്നതും അഴിമതിക്കേസല്ലേ? അതേ കുറിച്ച് വാര്‍ത്തയില്‍ ഒരു വരി പോലും ഇല്ല.
ആരോപണ വിധേയരുടെ കൂട്ടത്തില്‍ ആ മഹദ് വ്യക്തിയുടെ ചിത്രമെങ്കിലും നല്‍കാമായിരുന്നു.
you forgot one name and picture പിണറായി വിജയന്‍
ദലയുടെ പെയ്ഡ് ന്യൂസ് ആണോ ഇത്? പിണറായി വിജയന്റെ പടം കൊടുക്കൂ. ഒരഴിമതികേസിലും ഉള്‍പ്പെടാത്ത കുഞ്ഞാലിക്കുട്ടിയെ ആദ്യം തന്നെ നല്‍കിയത് എത്രയും വേഗം പിന്‍ വലിക്കണം. അതിനു വേറെ കാറ്റഗറി ഉണ്ടല്ലോ. എല്ലാം ഹിന്ദുക്കളായതുകൊണ്ട് ഒരു മുസ്ലീമും കിടക്കട്ടെ എന്ന് പത്രാധിപര്‍ കരുതിയോ?