ദുബായ് : അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി ഹാഫിസ് ശമീര്‍ ആണ് ഇത്തവണ മറ്റു 98 ഓളം രാജ്യങ്ങളിലെ മത്സരാര്‍ത്ഥി കളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശിയായ ശമീര്‍, കൊടക്കല്ലന്‍ മുഹമ്മദ് കുട്ടി യുടെയും ഖദീജ യുടെയും മകനാണ്. 2002 ല്‍ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ ആനില്‍ ചേര്‍ന്ന ശമീര്‍ 2005 ല്‍ ഹാഫിസ് ബിരുദം കരസ്ഥ മാക്കി.
2008 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ അറബിക് കലോത്സവ ത്തില്‍ ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ ശമീര്‍ 2010 ല്‍ ഈജിപ്റ്റില്‍ നടന്ന ഖുര്‍ആന്‍ മത്സര ത്തിലും 2007 ല്‍ തിരുവനന്തപുരത്തും 2009 ല്‍ കോഴിക്കോടും നടന്ന അഖില കേരള ഖുര്‍ആന്‍ മത്സര ങ്ങളിലും 2006 ല്‍ നടന്ന എസ്. എസ്. എഫ്. സംസ്ഥാന സാഹിത്യോത്സവ് ലും ഖിറാഅത്തിനു ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇത്തവണയും മലയാളി യായ മത്സരാര്‍ത്ഥി ഇന്ത്യയെ പ്രതിനിധീ കരിക്കുന്നതില്‍ ആവേശ ത്തിലാണ് യു. എ. ഇ. യിലെ മലയാളി സമൂഹം.
2009 ല്‍ നടന്ന മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ത്ഥി ഹാഫിസ് ഇബ്രാഹിം സയ്യിദ് അഹമദ് ഒന്നാം സ്ഥാനം നേടിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ദുബായ്, മതം