അബുദാബി : ഗള്‍ഫില്‍ ആദ്യമായി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ പഠിപ്പിക്കുക, ഗാന്ധിയെ ക്കുറിച്ചുള്ള അറിവുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് പകര്‍ന്നു നല്‍കുക, പരിസ്ഥിതി സംരക്ഷണം, സ്വാശ്രയത്വം, ലളിത ജീവിതം, അഹിംസാ സിദ്ധാന്തം, സത്യാഗ്രഹം തുടങ്ങിയ വിഷയ ങ്ങള്‍ പ്രചരിപ്പിക്കുക എന്നിവ യാണ് ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ലക്ഷ്യങ്ങള്‍.
അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത യോഗ ത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി. ബാവഹാജി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, എം. കെ. രവി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
മഞ്ചേരി യിലെ കേരള ഗാന്ധിഗ്രാം സെക്രട്ടറി ഗാന്ധിഗ്രാം ഷാജി, ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.
യു. എ. ഇ. യില്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഗാന്ധിജി യെക്കുറിച്ച് പ്രശേ്‌നാത്തരി സംഘടിപ്പിക്കും. വിജയിക്കുന്ന കുട്ടികള്‍ക്ക് രാജ്ഘട്ട് സന്ദര്‍ശന ത്തിനുള്ള അവസരവും സമ്മാന ങ്ങളും നല്‍കുമെന്ന് ഷാജി പറഞ്ഞു.
സ്‌കൂള്‍ ഹെഡ്‌ഗേള്‍ ഗാന്ധിജി യുടെ സന്ദേശം വായിച്ചു. ഹെഡ്‌ബോയ് നിസ് നൂറുദ്ദീന്‍ ചടങ്ങ് നിയന്ത്രിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാജി സലീം നന്ദി പറഞ്ഞു. ഗാന്ധിയന്‍ തത്ത്വ ങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വേദിയില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്.
ഉദ്ഘാടന പരിപാടിക്കു ശേഷം പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസിന്‍റെ യും ഗാന്ധിഗ്രാം ഷാജി യുടെയും നേതൃത്വ ത്തില്‍ അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ ശുചീകരണ യജ്ഞം നടത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം