അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പുകള്‍ ‘കളിവീട് – 2011’ എന്ന പേരില്‍ അരങ്ങേറും.
അബുദാബി, മുസ്സഫ, ദുബായ്, ഷാര്‍ജ, എന്നിവിട ങ്ങളിലായി നടക്കുന്ന കളിവീടിന്‍റെ ആദ്യത്തെ എഡിഷന്‍ അബുദാബി യില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച നാല് മണി മുതല്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.
മലയാള ഭാഷ യുടെ മാധുര്യത്തെ കുട്ടികള്‍ക്കായി പരിചയ പ്പെടുത്തുന്ന കളിവീട്ക്യാമ്പ് അഭിനയം, ചിത്രകല, ശാസ്ത്രം, സംഗീതം എന്നീ വിഷയ ങ്ങളെ അധികരിച്ചാണ് രൂപ പ്പെടുത്തി യിരിക്കുന്നത്. അഞ്ചു മുതല്‍ പതിനഞ്ചു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പി ലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും. അബുദാബി യില്‍ നടക്കുന്ന ക്യാമ്പിന് ജോഷി ഒഡേസ, ഇ. പി. സുനില്‍, കെ. പി. എ. സി. സജു, ദിവ്യ വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വിവരങ്ങള്‍ക്ക് 050 – 32 82 526, 050 – 720 23 48, 050 – 78 25 809 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, യുവകലാസാഹിതി, വിദ്യാഭ്യാസം