മാതൃകാ പഠനോത്സവം സംഘടിപ്പിച്ചു

April 19th, 2023

logo-malayalam-mission-of-kerala-government-ePathram
അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ മാതൃകാ പഠനോത്സവം സംഘടിപ്പിച്ചു. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ഒരുക്കിയ പരിപാടി യില്‍ കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്സുകളിലെ ഇരുനൂറോളം വിദ്യാർത്ഥികള്‍ പങ്കാളികളായി. ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വിപുലമായ പരിപാടികളോടെ പഠനോത്സവം അരങ്ങേറും.

malayalam-mission-ajman-chapter-conducted-model-padanolsavam-ePathram

മലയാളം മിഷന്‍റെ ആദ്യ രണ്ട് കോഴ്സുകളായ കണിക്കൊന്ന സൂര്യകാന്തി എന്നീ കോഴ്സുകൾ പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് തൊട്ടടുത്ത കോഴ്സിലേക്ക് പ്രവേശനം നൽകും.

കണിക്കൊന്ന കോഴ്സ് പാസ്സായ വിദ്യാർത്ഥികളെ സൂര്യകാന്തിയിലേക്കും, സൂര്യകാന്തി കോഴ്സ് പാസ്സായ വിദ്യാർത്ഥികളെ ആമ്പല്‍ എന്ന മൂന്നാമത്തെ കോഴ്സിലേക്കും പ്രവേശിപ്പിക്കും. ഇവർക്കായുള്ള പ്രത്യേക ക്ലാസുകൾ തുടർ പഠനത്തിന്‍റെ ഭാഗമായി ഒരുക്കും. പഠനോത്സവത്തിന്‍റെ വിജയത്തിന് ചാപ്റ്റർ ഭാരവാഹികളോടൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും ക്ലാസ്സ്‌ കോഡിനേറ്റർമാരും വലിയ പിന്തുണയാണ് നൽകുന്നത്.

മലയാളം മിഷൻ യു. എ. ഇ. കോഡിനേറ്റർ കെ. എൽ. ഗോപി, അജ്മാൻ മലയാളം മിഷൻ ചാപ്റ്റർ പ്രസിഡണ്ട് ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്, കൺവീനർ ദീപ്തി ബിനു, വൈസ്‌ പ്രസിഡണ്ട് പ്രജിത്ത്‌, ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ, ക്ലാസ്സ് കോഡി നേറ്റർ അഞ്ജു ജോസ്‌ എന്നിവർ പഠനോത്സവ ത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. FB Page

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

April 18th, 2023

ima-iftar-2023-chief-guest-counsellor-ramaswami-balaji-ePathram
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസിയിലെ കൗൺസല‍ർ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥി ആയിരുന്നു.

indian-media-ima-iftar-2023-at-india-palace-ePathram

വിവിധ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇട പെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യും എന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഡോ. ബാലാജി രാമ സ്വാമി പറഞ്ഞു.

ഇത്തരം കൂട്ടായ്മകളും കൂടിച്ചേരലുകളും അതിന് കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indian-media-family-members-in-iftar-2023

ഇമ പ്രസിഡണ്ട് എൻ. എം. അബൂബക്കർ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൽ റഹിമാൻ (ഇ-പത്രം), ആക്ടിംഗ് ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റാഷിദ് പൂമാടം (സിറാജ്), സമീർ കല്ലറ (24 / 7), റസാഖ് ഒരുമനയൂർ (ചന്ദ്രിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി) എന്നിവർ നേതൃത്വം നൽകി.

ima-family-iftar-meet-2023-ePathram

ഇന്ത്യന്‍ മീഡിയ അംഗങ്ങളും കുടുംബാംഗങ്ങളും ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഈദുൽ ഫിത്വർ 2023 : ശനിയാഴ്ച സാദ്ധ്യത എന്ന് ആസ്​ട്രോണമി സെന്‍റർ

April 18th, 2023

international-astronomy-center-says-eid-ul-fitr-may-be-saturday-22-april-2023-ePathram
ദുബായ് : യു. എ. ഇ. ഉൾപ്പെടെയുള്ള അറബ് രാജ്യ ങ്ങളിൽ നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലസ്കോപ്പ് ഉപയോഗിച്ചോ റമദാന്‍ 29 വ്യാഴാഴ്ച (ഏപ്രില്‍- 20) ശവ്വാല്‍ മാസ പ്പിറവി കാണാൻ സാദ്ധ്യത ഇല്ലാത്തതിനാല്‍ ഏപ്രിൽ 21 വെള്ളിയാഴ്ച റമദാൻ 30 പൂർത്തിയാക്കി 22 ശനിയാഴ്ച ശവ്വാൽ ഒന്ന് ആകുവാന്‍ സാദ്ധ്യത എന്നും ഈദുൽ ഫിത്വർ ശനിയാഴ്ച ആയിരിക്കും എന്നും  ഐ. എ. സി. (അന്താരാഷ്ട്ര ആസ്ട്രോണമി സെന്‍റർ) ട്വിറ്ററിലൂടെ അറിയിച്ചു.

*Image Credit : I A C FB Page

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റമദാന്‍ 29 മുതൽ ശവ്വാൽ 3 വരെ യു. എ. ഇ. യില്‍ പൊതു അവധി

April 18th, 2023

crescent-moon-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാൾ പ്രമാണിച്ച് റമദാന്‍ 29 (ഏപ്രില്‍- 20 വ്യാഴാഴ്ച) മുതൽ ശവ്വാൽ 3 വരെ യു. എ. ഇ. യിലെ സർക്കാർ – സ്വകാര്യ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു.

റമദാൻ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ മാസ പ്പിറവി കാണുന്നു എങ്കില്‍ ശനിയാഴ്ച ഈദ് ആഘോഷിക്കും. ഇതു പ്രകാരം സര്‍ക്കാര്‍ ജീവനക്കാർക്ക് ഏപ്രില്‍ 24 തിങ്കളാഴ്ചയും കൂടി അഞ്ച് ദിവസത്തെ അവധി ലഭിക്കും. MoHRE & WAM

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കമ്മിറ്റി രൂപീകരണവും ഇഫ്താർ സംഗമവും

April 11th, 2023

abudhabi-paloth-parambu-mahallu-musaada-committee-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ അബുദാബി പലോത്ത് പറമ്പ് മഹൽ മുസാഅദ കമ്മിറ്റി യുടെ രൂപീകരണവും ഇഫ്താർ സംഗമവും ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്നു. 2023-2025 പ്രവര്‍ത്തന കാലയലവിലേക്ക് രൂപീകരിച്ച പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിന് റിട്ടേണിംഗ് ഓഫീസർ ഷമീർ പുറത്തൂർ നേതൃത്വം നൽകി.

iftar-meet-paloth-parambu-mahallu-musaada-committee-ePathram

പ്രസിഡണ്ട് : ഇബ്രാഹിം ഉസ്താദ്, ജനറല്‍ സെക്രട്ടറി നൗഷാദ് വി. പി., ട്രഷറർ ബഷീർ ടി. പി. വൈസ് പ്രസിഡണ്ട് : നജീബ്, കുഞ്ഞു, സി. വി. മുഹമ്മദ് കുട്ടി, പി. നാസർ , ടി. അബ്ദു, താഹിർ പൂളക്കൽ. ജോയിന്‍റ് സെക്രട്ടറിമാർ : സി. വി. അഷ്റഫ്, സി. മുസ്തഫ, വി. പി. ഗഫൂർ, ഫഹദ്, ഹാഷിം. അഡ്വൈസറി മെമ്പേഴ്സ് : കെ. പി. ഹംസു, ഹുസൈൻ പുല്ലത്ത്, ബാബു, മുസ്തഫ, റഷീദ്, മുഹമ്മദ് കുട്ടി, റിഷാദ്.

നജീബ് അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് വി. പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഇബ്രാഹിം ഉസ്താദ് പ്രാർത്ഥനക്കു നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖുര്‍ ആന്‍ പാരായണ മത്സരം ഐ. എസ്. സി. യില്‍
Next »Next Page » റമദാന്‍ 29 മുതൽ ശവ്വാൽ 3 വരെ യു. എ. ഇ. യില്‍ പൊതു അവധി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine