ബസ്സ് യാത്രക്കാരുടെ ശ്രദ്ധക്ക് : നിയമ ലംഘകര്‍ക്ക് ശിക്ഷ കടുപ്പിച്ചു

March 17th, 2022

new-express-bus-service-x09-to-church-ePathram
അബുദാബി : ഡ്രൈവർമാരോടും മറ്റു യാത്രക്കാരോടും ബസ്സ് യാത്രക്കാര്‍ മാന്യമായി പെറുമാറണം എന്നും മര്യാദ ഇല്ലാതെയും മോശമായും പെരുമാറുന്നവർക്ക് 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരെ ശകാരിക്കുകയോ അസഭ്യം പറയുകയോ സഹ യാത്രികര്‍ക്ക് ശല്യമാവുന്ന വിധ ത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യരുത്. നിയമ ലംഘകര്‍ക്ക് കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ച് 100 ദിര്‍ഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

യാത്രാ നിരക്ക് ഈടാക്കുവാന്‍ ഉപയോഗിക്കുന്ന ‘ഹാഫിലാത്ത്’ കാര്‍ഡുകള്‍ ഇല്ലാതെ യാത്ര ചെയ്യുന്നതും, കാർഡ് റീചാർജ്ജ് ചെയ്യാതെയും, ബസ്സിൽ സ്വൈപ്പ് ചെയ്യാതെയും യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹം തന്നെയാണ്. ഈ കുറ്റങ്ങൾക്ക് ഇപ്പോൾ 200 ദിർഹം പിഴ ഈടാക്കുന്നുണ്ട്. ഈ വ്യക്തിഗത കാർഡു കൾ (ഹാഫിലാത്ത്) മറ്റുള്ളവർക്ക് കൈ മാറിയാലും പിഴ ഈടാക്കും.

ബസ്സ് യാത്രയില്‍ പുക വലിക്കുന്നതും ഭക്ഷണ – പാനീയങ്ങള്‍ കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കുറ്റങ്ങൾക്കും 200 ദിർഹം പിഴയുണ്ട്. സംവരണം ചെയ്ത സീറ്റു കളില്‍ മറ്റുള്ളവര്‍ ഇരുന്നാല്‍ പിഴ ഈടാക്കും. മൂർച്ചയുള്ള ആയുധങ്ങള്‍, പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കള്‍ എന്നിവ ബസ്സ് യാത്രക്കാര്‍ കയ്യില്‍ വെച്ചാലും പിഴ ചുമത്തും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വേഗതയോടെ ബസ്സ് യാത്രക്ക് അബുദാബി എക്സ്‌പ്രസ്സ് സർവ്വീസ്

March 16th, 2022

abu-dhabi-express-bus-service-launched-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ നിന്നും എമിറേറ്റിന്‍റെ വിവിധ മേഖലകളിലേക്കും തിരിച്ചും അതിവേഗം യാത്ര ചെയ്യാവുന്ന വിധത്തില്‍ ഇടക്കു സ്റ്റോപ്പുകള്‍ ഇല്ലാത്ത അബുദാബി എക്സ്‌പ്രസ്സ് ബസ്സ് സർവ്വീസിനു തുടക്കമായി. ഓരോ പത്തു മിനിറ്റിലും അബുദാബി നഗര ത്തെയും എമിറേറ്റിലെ മറ്റ് മേഖല കളെയും ബന്ധിപ്പിച്ചു കൊണ്ടാണ് അബുദാബി എക്സ്‌പ്രസ്സ് സർവ്വീസ് നടത്തുക.

പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ യും വാരാന്ത്യ ദിവസങ്ങളിൽ അർദ്ധ രാത്രി ഒരു മണി വരെയും ആയിരിക്കും സര്‍വ്വീസ്. നഗര യാത്രാ ബസ്സുകളെ അപേക്ഷിച്ച്, എക്സ് പ്രസ്സ് സര്‍വ്വീസിനു സ്റ്റോപ്പുകൾ കുറവാണ് എന്നുള്ളത് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കും.

രണ്ടു ഘട്ടങ്ങളിലായാണ് സർവ്വീസ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ആരംഭിച്ച എക്സ് പ്രസ്സ് സര്‍വ്വീസ്, വ്യവസായ മേഖലയായ മുസഫ ഇന്‍ഡസ്ട്രി യല്‍ ഏരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയെ തലസ്ഥാന നഗരി യുമായി ബന്ധിപ്പിക്കും.

രണ്ടാം ഘട്ടത്തില്‍ ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽ ഫലാഹ് തുടങ്ങിയ മേഖല കളില്‍ നിന്നും അബു ദാബി നഗരത്തിലേക്കും തിരിച്ചുമുള്ള സര്‍വ്വീസ് ആരംഭിക്കും.

സ്വകാര്യ മേഖല യുടെ സഹകരണ ത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട സർവീസുകൾ അൽ ഗസൽ ട്രാൻസ് പോർട്ട് കമ്പനി, എമിറേറ്റ്‌സ് ടാക്സി എന്നീ സ്ഥാപന ങ്ങ ളു മായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. പി. എൻ. ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹം

March 16th, 2022

jail-for-social-media-users-to-spread-rumours-false-news-ePathram
അബുദാബി : ടെലികോം ഡിജിറ്റൽ റെഗുലേറ്ററി അഥോറിറ്റി യുടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ വി. പി. എൻ. ഉപയോഗിക്കുന്നത് സൈബർ കുറ്റകൃത്യം എന്ന് അധികൃതര്‍. ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ക്കായി വി. പി. എൻ. ഉപയോഗിക്കുവാന്‍ മാത്രമേ യു. എ. ഇ. യിൽ അനുമതിയുള്ളൂ. സർക്കാർ നിരോധിച്ച വെബ് സൈറ്റു കള്‍ വി. പി. എൻ. വഴി പ്രവേശിക്കുന്നതും ക്രിമിനൽ നടപടികൾക്കു വേണ്ടി വി. പി. എൻ. ഡൗണ്‍ ലോഡ് ചെയ്യുന്നതും കുറ്റകരം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അലോഷി പാടുന്നു : കെ. എസ്. സി. യില്‍ ശക്തിയുടെ സംഗീത വിരുന്ന് ശനിയാഴ്ച

March 11th, 2022

gazal-singer-aloshi-in-abudhabi-shakthi-ePathram
അബുദാബി : അലോഷി പാടുന്നു എന്ന ശീര്‍ഷക ത്തില്‍ ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് മാര്‍ച്ച് 12 ശനിയാഴ്ച രാത്രി 8 മണിക്ക് അബു ദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് ശക്തി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

shakthi-press-meet-aloshi-padunnu-ePathram

അലോഷി പാടുന്നു : ശക്തിയുടെ വാര്‍ത്താ സമ്മേളനം

നൂറു പൂക്കളേ… നൂറു നൂറു പൂക്കളെ… എന്ന ഗാന ത്തിലൂടെ ശ്രദ്ധേയനായ ഗായകന്‍ അലോഷി ആദംസ് സംഗീത വിരുന്നിന് നേതൃത്വം നൽകും. ഇന്ത്യക്കു പുറത്തു നടക്കുന്ന അലോഷിയുടെ ആദ്യ ഗസല്‍ പരിപാടി കൂടിയാണിത്.

അനു പയ്യന്നൂര്‍ (ഹാര്‍മോണിയം), ഷിജിന്‍ തലശ്ശേരി (തബല), കിരണ്‍ മനോഹര്‍ (ഗിറ്റാര്‍), സക്കറിയ (ക്ലാസ് ബോക്സ്) എന്നിവര്‍ പിന്നണിയില്‍ അണി നിരക്കും.

ഇതു സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ ഗായകന്‍ അലോഷി, ശക്തി പ്രസിഡണ്ട് ടി. കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കലാ വിഭാഗം സെക്രട്ടറി അന്‍വര്‍ ബാബു, ശക്തി മീഡിയാ ആന്‍ഡ് ഐ. ടി. സെക്രട്ടറി ഷിജിന കണ്ണൻ ദാസ്, ജോയിന്‍റ് സെക്രട്ടറി സി. എം. പി. ഹാരിസ് എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസ്സുകൾക്ക് പുതിയ നിബന്ധന

March 11th, 2022

abudhabi-school-bus-stop-board-ePathram
അബുദാബി : വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിറുത്തി സ്വകാര്യ സ്കൂള്‍ ബസ്സുകൾക്ക് പുതിയ നിബന്ധന കളുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്.

സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം സുരക്ഷിതത്വം നിലനിര്‍ത്തിയും കാര്യക്ഷമത യോടെ യും ആയിരിക്കണം വിദ്യാര്‍ത്ഥികളുടെ യാത്ര. ബസ്സുകള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. കുട്ടികള്‍ സ്കൂളിലേക്ക് ബസ്സില്‍ കയറുന്നതു മുതല്‍ തിരികെ വീട്ടില്‍ എത്തുന്നതു വരെയുള്ള ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ക്ക് ആയിരിക്കും. സ്കൂള്‍ബസ്സ് ഫീസ്, ബസ്സിന്‍റെ റൂട്ട് വിവരങ്ങള്‍, ബസ്സ് എത്തുന്ന സമയം എന്നിവ മാതാപിതാക്കളെ അറിയിക്കണം.

ആദ്യ വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നും ബസ്സില്‍ കയറുന്നതു മുതല്‍ അവസാന വിദ്യാര്‍ത്ഥി സ്കൂളില്‍ ഇറങ്ങുന്നതു വരെ ഒരു ട്രിപ്പിന്‍റെ സമയം പരമാവധി 75 മിനിറ്റ് ആയിരിക്കണം. ഓരോ ബസ്സിനും സൂപ്പര്‍ വൈസര്‍ മാരെ നിയമിക്കണം. ഇവരുടെ ഫോണ്‍ നമ്പര്‍ രക്ഷിതാ ക്കള്‍ക്ക് നല്‍കണം.

ബസ്സുകളില്‍ ചുരുങ്ങിയത് 4 നിരീക്ഷണ ക്യാമറകള്‍ എങ്കിലും സജ്ജീകരിച്ചിരിക്കണം. രക്ഷിതാക്കള്‍ ഉള്‍പ്പെടെ സ്കൂളിന് പുറത്തു നിന്നുള്ള ആരെയും ബസ്സില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കുകയില്ല. സുരക്ഷിതവും ഗുണ മേന്മയും അതോടൊപ്പം മിതമായ നിരക്കിലും ഉള്ള സേവനം ലഭ്യമാക്കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് 10,000 ദിർഹം പിഴയും ഒരു വർഷം തടവു ശിക്ഷയും
Next »Next Page » അലോഷി പാടുന്നു : കെ. എസ്. സി. യില്‍ ശക്തിയുടെ സംഗീത വിരുന്ന് ശനിയാഴ്ച »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine