ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട ഭക്ഷ്യ മേളയില്‍ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ്

December 7th, 2022

new-food-products-of-lulu-abu-dhabi-international-food-fair-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച അബുദാബി അന്താരാഷ്ട്ര ഭക്ഷ്യ മേളയിൽ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കി. അബുദാബി എക്സിബിഷൻ സെന്‍ററിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ യു എ ഇ കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി എന്നിവരും സംബന്ധിച്ചു.

sheikh-nahyan-bin-mubarak-inaugurate-abu-dhabi-international-food-fair-2022-ePathram

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അഥോറിട്ടി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി അബുദാബി അന്താരാഷ്ട ഭക്ഷ്യ മേള സംഘടിപ്പിച്ചത്.

പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കാൻ ലുലു ഗ്രൂപ്പ്

അബുദാബിയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി സംഭരിക്കാൻ പ്രമുഖ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണ പത്ര ത്തിൽ ഒപ്പു വെച്ചു.

mou-sign-between-lulu-silal-for-local-food-production-and-supply-ePathram

ധാരണ പ്രകാരം പ്രാദേശിക കാർഷികോത്‌പ്പന്നങ്ങൾ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും. പ്രകൃതി സഹൃദ പാക്കിംഗ് വ്യാപകം ആക്കുകയും ചെയ്യും.

യു. എ. ഇ. കാലാവസ്ഥ വ്യതിയാന – പരി സ്ഥിതി വകുപ്പു മന്ത്രി മറിയം അൽ മെഹെരി, എം. എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖത്തറിന് അഭിനന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

December 6th, 2022

uae-president-sheikh-muhamed-bin-zayed-qatar-ameer-sheikh-tamim-bin-hamed-al-thani-ePathram
ദോഹ : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ എത്തിയ അദ്ദേഹത്തെ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഇരു നേതാക്കളും ദോഹ അമീരി ദീവാനിൽ നടത്തിയ കൂടി ക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സഹകരണവും സാഹോദര്യവും കൂടുതല്‍ ശക്തമാക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

2022 ഫിഫ ലോക കപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിച്ചു.

എല്ലാ ജി. സി. സി. രാജ്യങ്ങൾക്കും അറബ് ലോകത്തിന് ഒട്ടാകെയും ഇത് അഭിമാനം ആണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നിക്ഷേപ വ്യാപാര മേഖലകളിലുള്ള അഭിവൃദ്ധിയും പൊതു താത്പര്യ ങ്ങൾ നടപ്പാക്കാൻ സഹകരണം ശക്തമാക്കുവാന്‍ ഉള്ള സാദ്ധ്യതകളും പരിശോധിച്ചു.

ഖത്തറിനു മേൽ യു. എ. ഇ. യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തി യിരുന്ന ഉപരോധം പിൻ വലിച്ച ശേഷം ആദ്യമായി നടത്തുന്ന സന്ദര്‍ശനം എന്ന പ്രത്യേകത കൂടിയുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതുവത്സര പെരുമ 2023 : ബ്രോഷർ പ്രകാശനം ചെയ്തു

December 6th, 2022

minister-riyas-brocher-release-peruma-payyoli-mega-event-ePathram
ദുബായ് : പെരുമ പയ്യോളിയുടെ മെഗാ ഇവന്‍റ് ‘പുതുവത്സര പെരുമ 2023’ എന്ന പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം, സംസ്ഥാന ടൂറിസം- പൊതു മരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

പ്രമോദ് തിക്കോടി, ബിജു തിക്കോടി, ബഷീർ ഇശൽ, ബഷീർ പാൻ ഗൾഫ്, ഷാജി ഇരിങ്ങൽ, റിയാസ് കാട്ടടി, സതീഷ് പള്ളിക്കര, സാജിദ് പുറത്തൂട്ട്, സുനിൽ പാറേമ്മൽ, ഷമീർ കാട്ടടി, മൊയ്തീൻ പട്ടായി, അഭിലാഷ് പുറക്കാട്, ഉണ്ണി അയനിക്കാട് എന്നിവർ സംബന്ധിച്ചു.

പുതു വർഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 ശനിയാഴ്ച വൈകുന്നേരം ദുബായ് ഖിസൈസിലെ ക്രസന്‍റ് സ്കൂളിൽ വെച്ചാണ് പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പുതുവത്സര പെരുമ 2023’ മെഗാ ഇവന്‍റ് അരങ്ങേറുക.

 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി

December 6th, 2022

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : യു. എ. ഇ. മുന്നോട്ടു വെക്കുന്ന മാനവിക സന്ദേശം അതി മഹത്തരം എന്നും സമാധാനവും സഹിഷ്ണുതയും സഹവർത്തിത്വവും മുഖ മുദ്ര യാക്കിയ യു. എ. ഇ. വികസനത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ലോകത്തിനു മാതൃക യാണ് എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി.

ദേശീയ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പരിപാടി കളില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യു. എ. ഇ. ഔഖാഫ് ചെയർമാൻ മുഹമ്മദ് മത്തർ സാലിം അൽ കഅബി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടിന്‍റെ മത കാര്യ മുന്‍ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി മുഖ്യ പ്രഭാഷണം നടത്തി. ഔഖാഫ് ഇമാമും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മുഅദ്ദിന്‍ അല്‍ ഹാഫിള് അഹ്മദ് നസീം ബാഖവി ഖുര്‍ ആന്‍ പാരായണം നടത്തി.

islamic-center-celebrate-uae-51-national-day-ePathram

ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. ബാലാജി രാമ സ്വാമി, ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ (റീജന്‍സി ഗ്രൂപ്പ്), മാര്‍ഗിറ്റ് മുള്ളര്‍, (ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍) കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടി യില്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം സ്വാഗതവും ട്രഷറര്‍ എ. വി. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.  *  F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 1000 ദിർഹത്തിന്‍റെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ
Next »Next Page » പുതുവത്സര പെരുമ 2023 : ബ്രോഷർ പ്രകാശനം ചെയ്തു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine