മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

June 27th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ദുബായ് ‘പ്രവാസി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചെറുകഥ രചനാ മത്സരത്തിൽ സി. പി. അനിൽ കുമാറി ന്റെ ‘ദമാസ്ക്കസ്’ ഒന്നാം സ്ഥാനം നേടി.

സലീം അയ്യനേത്തിന്റെ അനാമിക, സർഗ്ഗ റോയി യുടെ ആത്മഹത്യ എന്നീ കഥകൾ രണ്ടാം സ്ഥാനം നേടി. അജീഷ് മാത്യു വിന്റെ പൊതുമാപ്പ്, മനോജ്‌ കോടിയത്തിന്റെ ആയിഷ എന്നീ കഥകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കൂടാതെ അഞ്ചു കഥകൾ പ്രോത്സാഹന സമ്മാന ത്തിനും അർഹത നേടി. ഹൃദയത്തിന് കുറുകെ ഒരു മുഖാവരണം (ഷാജി ഹനീഫ്), സാവേരി (ജീഷ സന്ദീപ്), മറിയച്ചേടത്തി യുടെ വീട് (പ്രവീൺ പാലക്കീൽ), സ്വപ്നങ്ങൾ വിൽക്കു ന്നവർ (ഹുസ്ന റാഫി), രണ്ടു തീർത്ഥാടകർ (ഗണേഷ് ആലുങ്ങൽ).

സമ്മാന വിതരണത്തി ന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യ വകുപ്പിന്റെ ആദരം 

June 25th, 2021

blood-donors-4-u-bd4u-ePathram
അബുദാബി : രക്ത ദാദാക്കളുടെ ആഗോള കൂട്ടായ്മ BD4U അബുദാബി ചാപ്റ്ററിന്ന് ആരോഗ്യ വകുപ്പിന്റെ ആദരം. ലോക രക്തദാന ദിന ത്തിന്റെ ഭാഗമായി അബു ദാബി യില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അബുദാബി ഹെൽത്ത്‌ അഥോറിറ്റി അധികൃതര്‍ ടീം BD4U നുള്ള പുരസ്കാരം സമ്മാനിച്ചു.

bd4u-abudhabi-blood-donors-for-you-ePathram

കൊവിഡ് മഹാമാരി വ്യാപകമായ നാളുകളിലും ടീം BD4U കൂട്ടായ്മ ആരോഗ്യ പ്രവര്‍ത്തന രംഗത്തും യു. എ. ഇ. യിലെ രക്ത ദാന മേഖല യിലും സജീവ മായി മുൻ നിരയിൽ തന്നെ നില കൊണ്ടിരുന്നു. വർഷ ങ്ങളായുള്ള പ്രവർത്തന മികവിന് ആദര സൂചക മായി നൽകിയ ഫലകം, ശൈഖ് ശഖ് ബൂത്ത് മെഡിക്കൽ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ടീം BD4U ഭാരവാഹികള്‍ ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കലോത്സവം : ലോഗോ ക്ഷണിക്കുന്നു

June 24th, 2021

yuvakalasahithy-epathram
ഷാർജ : യു. എ. ഇ. തല ത്തിൽ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഒരുക്കുന്ന കലാകാരനെ പുരസ്കാരം നല്‍കി ആദരിക്കും.

2021 ജൂലായ് മുതൽ ആഗസ്റ്റ് വരെ ഓൺ ലൈനായി വിവിധ വിഭാഗങ്ങളില്‍ 6 വയസ്സു മുതൽ 17 വയസ്സു വരെയുള്ള വിദ്യാർത്ഥികള്‍ക്കു വേണ്ടിയാണ് യുവ കലാ സാഹിതി കലോത്സവം ഒരുക്കുന്നത്.

വിവിധ എമിറേറ്റുകളിലെ മത്സര വിജയികളെ ഉൾക്കൊള്ളിച്ചു കൊണ്ട് യു. എ. ഇ. തല മത്സരങ്ങൾ നടത്തും. ജൂണ്‍ 30 ന് മുൻപ് എൻട്രികൾ അയക്കുക.
വാട്ട്സ് ആപ്പ് : +971562410791
ഇ- മെയില്‍ : kalolsavam @ yuvakalasahithyuae . org

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. എ. യൂസഫലി ഐ. ബി. പി. ജി. ചെയർമാൻ

June 23rd, 2021

ma-yousufali-epathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ ബിസിനസ്സു കാരുടെ സംഘടനയായ ഐ. ബി. പി. ജി. യുടെ (ഇന്ത്യൻ ബിസിനസ്സ് & പ്രൊഫഷണല്‍ ഗവേണിംഗ് ബോഡി) ചെയര്‍മാന്‍ ആയി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലിയെ തെരഞ്ഞെടുത്തു.

ibpg-chairman-yousufali-ePathram

യൂസഫലി, ശാരദ് ഭണ്ഡാരി, പദ്മനാഭ ആചാര്യ.

ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗ ത്തിലാണ് ഐ. ബി. പി. ജി. യുടെ സ്ഥാപക അംഗവും വൈസ് ചെയർമാനും കൂടിയായ യൂസഫലിയെ നിർദ്ദേശിച്ചത്.

ശാരദ് ഭണ്ഡാരി (വൈസ് ചെയർമാൻ), പദ്മനാഭ ആചാര്യ (പ്രസിഡണ്ട്), ഷെഹീൻ പുളിക്കൽ (വൈസ് പ്രസിഡണ്ട്), രാജീവ് ഷാ (ജനറൽ സെക്ര ട്ടറി, ട്രഷറർ), ഷഫീന യൂസുഫലി, സർവ്വോത്തം ഷെട്ടി, രോഹിത് മുരളീധരൻ, ഗൗരവ് വർമ്മ, (എക്‌സിക്യൂട്ടീവ് മെംബർ മാർ) എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.

മോഹൻ ജഷൻമാൽ, കെ. മുരളീധരൻ, ഡോ. ഷംഷീർ വയലിൽ, ഗിർധാരി വാബി, അദീബ് അഹമ്മദ്, സൈഫി രൂപാവാല, സുർജിത് സിംഗ്, തുഷാർ പട്‌നി, ശ്രീധർ അയ്യങ്കാർ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗ ങ്ങൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കരുത്  

June 22nd, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കിയാൽ നടപടി എടുക്കും എന്ന് അധികൃതര്‍. അബു ദാബി യില്‍ പി. സി. ആർ. ടെസ്റ്റിന് 65 ദിർഹം നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പ് മെഡിക്കൽ സ്ഥാപനങ്ങൾക്ക് നല്‍കിയിരുന്നു. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളും ക്ലിനിക്കുകളും അമിത നിരക്ക് ഈടാക്കുന്നു എന്നുള്ള പരാതി ലഭിച്ച തിനെ തുടര്‍ന്നാണ് അബുദാബി ഹെൽത്ത് അഥോറിറ്റി (SEHA) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

* SEHA Health  : Twitter 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എഫ്. കെ. – അസ്മോ പുരസ്കാരം : രചനകള്‍ ക്ഷണിക്കുന്നു. 
Next »Next Page » എം. എ. യൂസഫലി ഐ. ബി. പി. ജി. ചെയർമാൻ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine