സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

October 28th, 2015

swaruma-dubai-logo-epathram
ദുബായ് : കലാ സാംസ്‌കാരിക വേദി യായ സ്വരുമ ദുബായ്, വിവിധ മേഖല കളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്കി വരുന്ന അവാര്‍ഡു കള്‍ പ്രഖ്യാപിച്ചു.

2015 ലെ പുരസ്കാര ങ്ങളില്‍ മാധ്യമ രംഗത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി. പി. ശശീന്ദ്രന്‍, സാഹിത്യ രംഗത്തെ മികവിന് എഴുത്തു കാരി ഷെമി, കലാ രംഗ ത്തെ മികവിന് മാപ്പിള പ്പാട്ടു ഗായിക മുക്കം സാജിദ എന്നിവരെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

മാപ്പിള പ്പാട്ട് മത്സരം, ചിത്ര പ്രദര്‍ശനം, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവയും പരിപാടി യുടെ ഭാഗമായി അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വോട്ട് വിമാനം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍

October 27th, 2015

air-india-epathram
ദുബായ് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടു പ്പില്‍ വോട്ടു രേഖ പ്പെടുത്താന്‍ കെ. എം. സി.സി. ഏര്‍പ്പെടു ത്തിയ ‘വോട്ട് വിമാന’ ത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ യുടെ ആനുകൂല്യങ്ങള്‍.

ഒക്ടോബര്‍ 29 ന് ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കുന്ന വോട്ടു വിമാന ത്തില്‍ യാത്ര ചെയ്യുന്ന വര്‍ക്ക് ആജീവ നാന്തം 10 കിലോ ലഗേജ് സൗജന്യ മായി കൊണ്ടു പോകാന്‍ അവസര മൊരുക്കുന്ന കാര്‍ഡാണ് ഇതില്‍ പ്രധാനം. നറുക്കെടു പ്പിലൂടെ സൗജന്യ ടിക്കറ്റ് ലഭ്യ മാക്കുന്ന പദ്ധതിയും കെ. എം. സി. സി. യുടെ സഹകരണ ത്തോ ടെ എയര്‍ ഇന്ത്യ നടപ്പിലാക്കുന്നുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 04 27 27 773

- pma

വായിക്കുക: ,

Comments Off on വോട്ട് വിമാനം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍

യു. എ. ഇ. എക്‌സ്‌ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു

October 27th, 2015

logo-uae-exchange-ePathram
അബുദാബി : ധന വിനിമയ സേവന രംഗത്ത് മുന്‍ നിര യിലുള്ള യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ 35 -ാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് തുടക്ക മായി.

ഗള്‍ഫ് മേഖല യിലെ സാമ്പ ത്തിക ഗതി വിഗതി കള്‍ ക്കൊപ്പം സഞ്ചരിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച്, 35 വര്‍ഷ ങ്ങള്‍ കൊണ്ട് ആഗോള തല ത്തിലേക്കു വളരു കയും ഇപ്പോള്‍ റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ്‌ ചേഞ്ച്, പെയ്‌മെന്റ് സൊല്യൂഷന്‍സ് സേവന ങ്ങള്‍ ലഭ്യ മാക്കുകയും പ്രതി വര്‍ഷം 26,000 കോടി ഡോളറിന്റെ വിനിമയ ത്തിലൂടെ ഈ രംഗത്തെ ഒന്നാം നിര യില്‍ ആണി പ്പോള്‍.

35th-anniversary-celebration-of-uae-exchange-ePathram

1980ല്‍ അബുദാബി യില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് പ്രതിവര്‍ഷം 150 കോടി യു. എസ്. ഡോളറാണ് കൈ കാര്യം ചെയ്തിരുന്നത്. പിന്നീട് ഗള്‍ഫിലെ സാമ്പത്തിക വളര്‍ച്ച യുടെ ഘട്ട ങ്ങളില്‍ ലക്ഷോപ ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളി കളുടെ സഹായ ശക്തി യായി യു. എ. ഇ. എക്‌സ്‌ ചേഞ്ച് പ്രവര്‍ത്തി ക്കുക യാണ്. ദിവസേന ശരാശരി നാലു ലക്ഷം പേരാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് ശാഖ കളെ ആശ്രയി ക്കുന്നത്.

ഇപ്പോള്‍ ഓരോ വര്‍ഷവും ഏകദേശം 2.54 കോടി ഇടപാടു കളാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് കൈ കാര്യം ചെയ്യുന്നത്. ലോക ത്തിലെ മൊത്തം എക്‌സ്‌ചേഞ്ച് ബിസിനസിന്റെ ആറ് ശതമാനം ഈ സ്ഥാപനം വഴിയാണ് നടക്കുന്നത്. ഇതില്‍ സിംഹ ഭാഗവും ഏഷ്യന്‍ രാജ്യ ങ്ങള്‍ ഉള്‍പ്പെടെ വികസ്വര രാജ്യ ങ്ങളിലാണ് ചെന്നെത്തുന്നത്.

നിരന്തരം ആധുനിക വത്കരണം നടത്തുക വഴി നിമിഷ മാത്രയില്‍ പണമയയ്ക്കാനും സ്വീകരിക്കാനും പറ്റുന്ന വിധം സേവന ങ്ങള്‍ ക്രമീകരിച്ചു എന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് പ്രസ്താവിച്ചു.

അഞ്ച് വന്‍ കര കളിലായി 800 ശാഖകളില്‍ എത്തി നില്‍ക്കുന്ന തങ്ങളുടെ വളര്‍ച്ചയയ്ക്ക് സാങ്കേതിക വത്കരണം പോലെ കുറ്റമറ്റ ഉപഭോക്തൃ സേവനവും നിദാന മാണെന്ന് അദ്ദേഹം പറഞ്ഞു.

പതിവു രീതികള്‍ കൂടാതെ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍, ഫ്ലഷ് റെമിറ്റ് പോലുള്ള തത്സമയ വിനിമയം മാത്രമല്ല ഓണ്‍ ലൈന്‍ മണി ട്രാന്‍സ്ഫര്‍ വരെ എത്തിനില്ക്കുന്ന യു. എ. ഇ. എക്‌സ്‌ ചേഞ്ചിന്റെ സേവന ശൃംഖല ഒട്ടേറെ പുതിയ സരണി കളിലേക്ക് കുതിക്കുകയാ ണെന്നും പ്രമോദ് മങ്ങാട് കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു

മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി

October 27th, 2015

sakthi-theaters-logo-epathram അബുദാബി : പ്രമുഖ കഥകളി ഗായകന്‍ കോട്ടക്കല്‍ മധു വിന്റെ കഥകളി പദ ക്കച്ചേരി, ഒക്ടോബര്‍ 27 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

‘മധുര പദങ്ങള്‍’ എന്ന പേരില്‍ ശക്തി തിയറ്റേഴ്സ് സംഘടി പ്പിക്കുന്ന സംഗീത സദ സ്സില്‍, ചലച്ചിത്ര പിന്നണി ഗായകന്‍ കൂടി യായ കോട്ടക്കല്‍ മധു വിന്റെ കഥ കളി സംഗീത വും ലളിത ഗാന ങ്ങളും സിനിമാ ഗാന ങ്ങളും ആലപിക്കും.

- pma

വായിക്കുക: , ,

Comments Off on മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി

സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി

October 27th, 2015

ksc-logo-epathram
അബുദാബി : സ്തനാര്‍ബുദ ബോധ വല്‍ക്കരണ ത്തിന്റെ ഭാഗ മായി അബു ദാബി കേരള സോഷ്യല്‍ സെന്ററും അഹല്യ ആശുപത്രി യും സംയുക്ത മായി കെ. എസ്. സി. യില്‍ ബോധ വല്‍ക്കരണ ക്ലാസ്സും സൌജന്യ പരിശോധന യും ഒരുക്കി.

അഹല്യ ആശുപത്രി യിലെ സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോക്ടര്‍ എല്‍സി ബിജു ഉമ്മന്‍, ഗൈന ക്കോളജിസ്റ്റ് ഡോക്ടര്‍ രചന എന്നിവര്‍ പരിശോധന കള്‍ക്കും ബോധ വല്‍കരണ ക്ലാസ്സി നും നേതൃത്വം നല്‍കി.

കെ. എസ്. സി. വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടി യില്‍ നൂറില്‍പരം വനിത കള്‍ സംബന്ധിച്ചു. ഷല്‍മ സുരേഷ് സ്വാഗതവും ജയന്തി ജയരാജ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി


« Previous Page« Previous « അബുദാബി – ദുബായ് പുതിയ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
Next »Next Page » മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine