അബുദാബി : മുസ്‌ലിമിന്റെ ജീവിതം ഖുര്‍ആനിനെ മാതൃക യാക്കി ആവണം എന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ ആന്‍ പ്രഭാഷ കനു മായ ശാഫി സഖാഫി മുണ്ടമ്പ്ര. പൂര്‍വ കാല പണ്ഡിതന്മാര്‍ പഠിപ്പിച്ച രീതി യില്‍ ആയിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടത്.
കര്‍മ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, അധ്യാത്മിക ശാസ്ത്രം എന്നീ മൂന്ന് കാര്യ ങ്ങളുടെ അടിസ്ഥാന ത്തില്‍ ആയി രിക്കണം ഖുര്‍ആന്‍ വ്യാഖ്യാനി ക്കേണ്ടത്. സ്വന്തം താല്‍പര്യ ത്തിന് വ്യാഖ്യാനിച്ച് ഉണ്ടാക്കുന്ന ഖുര്‍ആന്‍ പാരായണവും അതിന്റെ വ്യാഖ്യാനവും പുത്തന്‍ പ്രസ്ഥാന ക്കാരുടെ കടന്നു കയറ്റ ത്തിലൂടെ ഉണ്ടായതാണ്.
അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ രീതിയില്‍ ആയിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. പരമ്പരാഗത രീതി യിലാണ് ഖുര്‍ആനിനെ പാരായണം ചെയ്യേണ്ടത്. നവ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ഖുര്‍ആന്‍ പാരായണവും അര്‍ഥവും സ്വന്തം ഇഷ്ട പ്രകാരം സ്വന്തം പ്രസ്ഥാന ത്തിന്റെ വളര്‍ച്ചക്ക് വേണ്ടി പുത്തന്‍ പ്രസ്ഥാന ക്കാര്‍ വ്യാഖ്യാനിച്ച് ഉണ്ടാക്കുന്നതാണ്.
ഖുര്‍ആനിനെ കൂടുതല്‍ അടുത്തറിഞ്ഞ വര്‍ക്ക് പാപിയാകുവാന്‍ കഴി യുകയില്ല. ലോക ത്തിലെ ഏറ്റവും വലിയ അല്‍ഭുതം വിശുദ്ധ ഖുര്‍ ആനാണ്. പരസ്പരം പരിഹാസം വന്‍ ദുരന്ത ത്തിന് ഇട യാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നന്മ യുടെ തട്ട് ഭാരം കുറയു കയും തിന്മ യുടെ തട്ട് ഭാരം കൂടുകയും ചെയ്താല്‍ അവന്റെ ഇടം നരകമാണ് എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
അബുദാബി ലുലു പാര്‍ട്ടി ഹാളില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.