കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം

November 4th, 2015

kerala-sigal-singer-kozhikode-abdul-kader-ePathram
അബുദാബി : മലയാള ത്തിന്റെ സൈഗാള്‍ എന്നറിയ പ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജന്മ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നവംബര്‍ 5 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ”എങ്ങിനെ നീ മറക്കും” എന്ന പേരില്‍ സംഗീത നിശ സംഘടി പ്പിക്കുന്നു.

കെ. എസ്. സി. കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന പരിപാടി യില്‍ അബുദാബി യിലെ ശ്രദ്ധേയരായ ഗായകര്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന അനശ്വര ഗാന ങ്ങള്‍ അവതരിപ്പിക്കും.
പ്രവേശനം സൌജന്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 – 59 75 716

* കേരള സൈഗാളിന്റെ കഥയുമായി ‘പാട്ടുകാരന്‍’

* കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

- pma

വായിക്കുക: , ,

Comments Off on കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം

കരാറില്‍ ഒപ്പ് വെച്ചു

November 4th, 2015

dr-shamseer-vps-cancer-hospital-ePathram
അബുദാബി : യു. എ. ഇ. യിലെ ആതുര ശുശ്രൂഷാ മേഖല യില്‍ അമേരിക്ക യിലെ പെന്‍സില്‍ വാനിയ ഹെല്‍ത്ത് സിസ്റ്റവും (പെന്‍ മെഡിസിന്‍) വി. പി. എസ്. ഹെല്‍ത്ത് കെയറും യോജിച്ചു പ്രവര്‍ത്തി ക്കാന്‍ ധാരണ യായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ പെന്‍സില്‍ വാനിയ സര്‍വ്വ കലാ ശാല സി. ഇ. ഒ. റാല്‍ഫ് മുള്ളറും വി. പി. എസ്. ഗ്രൂപ്പ് എം. ഡി ഷംസീർ വയലിലും ഇതു സംബന്ധിച്ച കരാറിൽ ഒപ്പു വെച്ചു.

ചികിത്സ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖല കളില്‍ കൂടുതല്‍ മികച്ച സേവനം ലഭ്യ മാക്കാനും വി. പി. എസ്. ഗ്രൂപ്പിന്‍െറ കീഴിലുള്ള ഡോക്ടര്‍ മാര്‍ക്കും നഴ്സുമാര്‍ക്കും അടക്കം പെന്‍ മെഡിസിന്‍െറ കീഴില്‍ പരിശീലനം നേടാനും ഈ പുതിയ കരാറിലൂടെ സാധിക്കും.

അര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ഗവേഷണ ങ്ങള്‍ക്കും ഇത് നേട്ട മാവും. മാത്രമല്ല ആരോഗ്യ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകാൻ പെന്‍ മെഡിസിനു മായുള്ള കരാറി ലൂടെ സാധ്യ മാവും എന്നും യു. എ. ഇ. സര്‍ക്കാറിന്‍െറ ‘വിഷന്‍ 2020’ പദ്ധതി യുടെ ഭാഗ മായി ലോക നിലവാരമുള്ള ചികിത്സാ സംവിധാനം രാജ്യത്ത് തന്നെ ഉറപ്പു വരു ത്താനുള്ള സര്‍ക്കാരിന്റെ ശ്രമ ങ്ങള്‍ക്ക് വി. പി. എസ്. ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടാകും എന്നും ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു.

ഗ്രൂപ്പ് സി. ഇ. ഒ. ഡോക്ടര്‍ അലി ഉബൈദ് അല്‍ അലി, സീനിയര്‍ ഡയറക്ടര്‍ ഡോക്ടര്‍ ചാള്‍സ് സ്റ്റാന്‍ ഫോര്‍ഡ്, പെന്‍സില്‍ വാലിയ സര്‍വ്വ കലാ ശാല ബിസിനസ്സ് ഡെവലപ്മെന്‍റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫില്‍ ഒക്കാല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കരാറില്‍ ഒപ്പ് വെച്ചു

സ്വരുമ അവാര്‍ഡുകള്‍ സമ്മാനിച്ചു

November 3rd, 2015

swaruma-dubai-logo-epathram
ദുബായ് : സ്വരുമ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ച്ചടങ്ങില്‍ സ്വരുമ അവാര്‍ഡു കള്‍ സമ്മാനിച്ചു. മികച്ച പത്ര പ്രവര്‍ത്തക നുള്ള അവാര്‍ഡ് മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി. പി. ശശീന്ദ്രന് ബോസ് ഖാദറും എഴുത്തു കാരി ക്കുള്ള അവാര്‍ഡ് ഷെമിക്ക് ബഷീര്‍ തിക്കോടിയും കലാ കാരി ക്കുള്ള അവാര്‍ഡ് മുക്കം സാജിദയ്ക്ക് യുസഫ് കാരക്കാടും സമ്മാനിച്ചു.

പ്രസിഡന്റ് എസ്. പി. മഹമൂദിന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങ് ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു.

പുന്നക്കന്‍ മുഹമ്മദലി, ഡോ. മുഹമ്മദ് നജീബ് ഇസ്മയില്‍, റീന സലിം, ഗഫൂര്‍, ഫസ്ലു, നൗഷാദ്, എ. കെ. ഫൈസല്‍, ഷാഹുല്‍ ഹമീദ്, ശുക്കൂര്‍ ഉടുമ്പന്തല, ഇഖ്ബാല്‍ മടക്കര, അബ്ദുല്‍ ഖാദര്‍ കൊയിലാണ്ടി, ജാന്‍സി ജോഷി, ഉബൈദ്, ഇ. കെ. പ്രദീപ് കുമാര്‍, അസീസ് വടകര, ബിനു ഹുസൈന്‍, ജസ്ലിനു ജയിംസ് എന്നിവര്‍ സംബന്ധിച്ചു.

സുബൈര്‍ വെള്ളിയോട് സ്വാഗതവും ഹുസ്സൈനാര്‍ നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on സ്വരുമ അവാര്‍ഡുകള്‍ സമ്മാനിച്ചു

പതാക ദിനം ഇന്ന്

November 3rd, 2015

uae-flag-epathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സ്ഥാനാ രോ ഹണ ദിന മായ നവംബര്‍ 3 പതാക ദിനം ആയി ആചരിക്കുന്നു.

എല്ലാ എമിറേറ്റു കളി ലേയും മന്ത്രാല യങ്ങ ളിലും സര്‍ക്കാര്‍ – പൊതു മേഖലാ സ്‌ഥാപനങ്ങ ളിലും നടക്കുന്ന ചടങ്ങുകളില്‍ രാജ്യത്തിന്റെ മഹത്വവും ഐക്യ വും വിളംബരം ചെയ്ത് ദേശീയ പതാക ഉയര്‍ത്തും.

യു. എ. ഇ. സാംസ്‌കാരിക യുവ ജന സാമൂഹിക വികസന മന്ത്രാല യ ത്തിന്റെ സഹ കരണ ത്തോടെ യു. എ. ഇ. യിലെ എല്ലാ സാംസ്‌കാരിക കേന്ദ്ര ങ്ങളിലും പ്രധാന മാളു കളിലും നവംബര്‍ ഏഴു വരെ കുട്ടി കളുടെ പെയിന്റിംഗ്, ചുവര്‍ ചിത്ര രചന, ഫോട്ടോ ഗ്രാഫി – ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടി കളും നടക്കും.

- pma

വായിക്കുക: , , ,

Comments Off on പതാക ദിനം ഇന്ന്

ഡബിൾ തായമ്പകയും അഷ്ടപതിയും ശ്രദ്ധേയമായി

November 2nd, 2015

അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ അരങ്ങേറിയ ഡബിൾ തായമ്പകയും അഷ്ടപതി യും പ്രവാസി മലയാളി സമൂഹ ത്തിനു വേറിട്ട ഒരു അനുഭവമായി.

അബുദാബി യിലെ കലാ സാംസ്കാരിക കൂട്ടായ്മ കല സംഘടി പ്പിച്ച ഉത്സവം 2015 എന്ന ആഘോഷ ത്തിലാണ് വാദ്യ സംഗീത പ്രേമി കളെ ആവേശ ത്തിലാക്കി ക്കൊണ്ട് ഡബിൾ തായമ്പകയും അഷ്ടപതിയും പഞ്ച വാദ്യവും അവതരിപ്പിച്ചത്.

പയ്യന്നൂർ കൃഷ്ണ മണി മാരാ രുടെ അഷ്ടപതി യോടെ യാണ് ഉത്സവ ത്തിന് തുടക്ക മായത്. ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവ രുടെ നേതൃത്വ ത്തിൽ കേരള ത്തിൽ നിന്നു മെത്തിയ പ്രമുഖ വാദ്യ കലാ കാരന്മാർ അടങ്ങുന്ന സംഘ മാണ് അബുദാബി കേരളാ സോഷ്യൽ സെന്റർ അങ്കണ ത്തെ പൂരപ്പറമ്പാക്കി മാറ്റി.

കേരള ത്തിന്റെ തനത് കലാ രൂപങ്ങൾ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ പ്രവാസി സമൂഹം ശരിക്കും ഉത്സവം ആഘോഷി ക്കുക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഡബിൾ തായമ്പകയും അഷ്ടപതിയും ശ്രദ്ധേയമായി


« Previous Page« Previous « പ്രോപ്പര്‍ട്ടി ഷോ സമാപിച്ചു
Next »Next Page » പതാക ദിനം ഇന്ന് »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine