അബുദാബി : നാഷണൽ എക്സിബിഷൻ സെന്ററിലെ ഇന്റർ നാഷണൽ റിയൽ എസ്റ്റെറ്റ് ആൻറ് ഇൻവെസ്റ്റ്‌മെന്റ് എക്സി ബിഷന്‍ സമാപിച്ചു.
മികവാര്‍ന്ന രീതിയില്‍ സംഘടിപ്പിച്ച ഐറീസ് എക്സി ബിഷ നില്‍ ഇന്ത്യ യിലെ ഏറ്റവും പ്രശസ്ത രായ എണ്‍പതോളം ഡെവല പ്പെഴ്സും ബിൽഡേ ഴ്സു മാണ് പങ്കെടുത്തത്. കേരള ത്തിലെ റിയൽ എസ്റ്റെറ്റ് രംഗ ത്ത് ഏറ്റവും മുന്‍പന്തി യില്‍ നില്ക്കുന്ന നിരവധി കമ്പനി കളുടെ പവലിയനു കള്‍ ഉണ്ടായിരുന്നു.
വിവിധ നഗരങ്ങളില്‍ ഭവന പദ്ധതി കള്‍ ഒരുക്കുന്ന ബില്‍ഡര്‍ മാരു മായി കൂടി ക്കാഴ്ച നടത്താനും മികച്ചവ തെരഞ്ഞെടു ക്കുവാനും പ്രവാസി കള്‍ക്ക് അവസരം ഒരുക്കി യാണ് മലയാളികള്‍ നേതൃത്വം നല്‍കിയ കേരള പ്രോപ്പർട്ടി ഷോ, ഈ എക്സി ബിഷന്‍റെ ഭാഗ മായത്.
മൂന്നു ദിവസ ങ്ങളിലായി നടന്ന എക്സിബിഷനില്‍ ആയിര ക്കണക്കിന് പേരാണ് സന്ദര്‍ശ കരായി എത്തിയത്.



അബുദാബി : തദ്ദേശ സ്വയം ഭരണ സ്‌ഥാപന ങ്ങളിലേക്കു നടക്കുന്ന തെരഞ്ഞടുപ്പിന്റെ ഭാഗ മായി കാസര്‍ ഗോഡ് നിവാസി കളുടെ കൂട്ടായ്മ കസ്രോട്ടര്‍, ‘കേരളം എങ്ങോട്ട്’ എന്ന വിഷയ ത്തില്‍ സംവാദം സംഘടിപ്പി ക്കുന്നു. നവംബര്‍ 1 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ വിവിധ രാഷ്ര്‌ടീയ നേതാക്കളും സാംസ്‌കാരിക നായകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.




























