അബുദാബി : തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുകളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ കാലാവസ്ഥാ പ്രവചനം ശരി വെച്ചു കൊണ്ടാണ് പലയിട ങ്ങളിലും ഇടി മിന്നലോടു കൂടിയ മഴ പെയ്തത്. ശൈത്യ കാലം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ആദ്യ മായാണ് ഇത് പോലെ ശക്തമായ മഴ പെയ്യു ന്നത്.
അബുദാബി നഗരത്തില്‍ വാഹന ഗതാഗതം മന്ദ ഗതിയിലായി. ഇത് മൂലം ഓഫീസു കളില്‍ ജീവനക്കാര്‍ എത്താന്‍ വൈകി. പലയിട ങ്ങളിലും വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. മഴയെ തുടര്‍ന്നു ണ്ടായ വാഹന അപകട ങ്ങളില്‍ യു. എ. ഇ. യില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. വലുതും ചെറുതുമായി 750 – ഓളം അപകട ങ്ങളാണ് രാജ്യത്ത് ഉണ്ടായത് എന്നും പോലീസ് അറിയിച്ചു
അല്‍ ഐനിലും അബുദാബിയുടെ ചില ഭാഗങ്ങളിലും മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി. സ്വൈഹാന്‍, അല്‍ ഹയര്‍ തുടങ്ങിയ ഭാഗങ്ങളിലും മഴ കൂടുതല്‍ ശക്തി പ്രാപിച്ച തോടെ മഞ്ഞ് പുതഞ്ഞു കിടക്കും വിധ ത്തിലാണ് ആലിപ്പഴം വീണത്.