പി. ശ്രീരാമകൃഷ്ണന് സ്വീകരണം നല്കി

January 18th, 2015

അബുദാബി : ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാധ്യമ ങ്ങളെ വിളിച്ചു വരുത്തി പണം നല്‍കി ബി. ജെ. പി. തന്ത്ര പൂര്‍വം നടത്തിയ നാടക മായിരുന്നു മത പരിവര്‍ത്തനം എന്ന പേരില്‍ കേരളത്തിൽ അരങ്ങേറിയ ഘര്‍ വാപ്പസി എന്ന് പി. ശ്രീരാമകൃഷ്ണൻ എം. എല്‍. എ. പറഞ്ഞു.

അബുദാബി കേരളാ സോഷ്യല്‍ സെന്ററും ശക്തി തീയറ്റേഴ്‌സും ചേര്‍ന്ന് നല്‍കിയ സ്വീകരണ യോഗ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

കേരളാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. സെന്ററിന്റെ ഉപഹാരം ട്രഷറര്‍ അഷ്‌റഫ് കൊച്ചിയും ശക്തി തിയേറ്റേഴ്‌സിന്റെ ഉപഹാരം പ്രസിഡന്റ് ബീരാന്‍ കുട്ടിയും സമ്മാനിച്ചു.

ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷണ കുമാര്‍ സ്വാഗതവും ഒ. ഷാജി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on പി. ശ്രീരാമകൃഷ്ണന് സ്വീകരണം നല്കി

മഴ പെയ്യാൻ സാധ്യത

January 18th, 2015

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ദുബായ് : യു. എ. ഇ. യില്‍ തിങ്കളാഴ്ച മഴ പെയ്യാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാരാന്ത്യത്തിൽ പൊതുവെ നല്ല തണുപ്പ് അനുഭവപ്പെട്ടു എങ്കിലും തുടർന്നുള്ള ദിവസ ങ്ങളിൽ താരതമ്യേന കൂടിയ താപനില യാണ് അനുഭവ പ്പെട്ടിരുന്നത്.

തിങ്കളാഴ്ച യോടെ പരമാവധി ചൂട് 21 ഡിഗ്രി സെല്‍ഷ്യസ് ആയി വരും എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വില യിരുത്തല്‍.

- pma

വായിക്കുക: ,

Comments Off on മഴ പെയ്യാൻ സാധ്യത

ലുലു എക്സ്ചേഞ്ച് നൂറാമത്തെ ശാഖ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറന്നു

January 17th, 2015

yousufali-open-lulu-exchange-100th-branch-in-abudhabi-ePathram
അബുദാബി : ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ നൂറാമത്തെ ശാഖ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയും പൌര പ്രമുഖനും ബിസിനസ്സ് രംഗത്തെ ശ്രദ്ധേയനുമായ ഹമദ് അല്‍ ദര്‍മക്കി എന്നിവര്‍ ചേര്‍ന്ന് നൂറാമത് ശാഖ യുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ മുഖ്യ അതിഥിയായ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി, വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഷംസീര്‍ വയലില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ നൂറാമത്തെ ശാഖ തുറക്കാന്‍ ആയതില്‍ അതിയായ സന്തോഷം ഉണ്ടെന്നും എന്നും കൂടെ നില്‍ക്കുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്ത എല്ലാ ഉപഭോക്താ ക്കള്‍ക്കുമായി പുതിയ ശാഖ സമര്‍പ്പിക്കുന്നു എന്നും എം. എ. യൂസഫലി പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on ലുലു എക്സ്ചേഞ്ച് നൂറാമത്തെ ശാഖ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറന്നു

ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

January 17th, 2015

social-worker-daya-bai-ePathram
അബുദാബി : അശരണര്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ സ്വീകരണം നല്‍കുന്നു.

‘ദയാബായ് പറയുന്നു’ എന്ന പേരില്‍ ജനുവരി 17 ശനിയാഴ്ച രാത്രി 8.30നു സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ നിരവധി സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹ യായ ദയാ ബായിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

ഗ്ലോറിയസ് ഹാര്‍മണി ശ്രദ്ധേയമായി

January 16th, 2015

ymca-glorious-harmony-2014-ePathram
അബുദാബി : വൈ. എം. സി. എ. അബുദാബി ചാപ്ടര്‍ എക്യുമെനി ക്കല്‍ ക്രിസ്മസ് കരോള്‍ ‘ഗ്ലോറിയസ് ഹാര്‍മണി 2014′ അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ചു.

ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യു. എ. ഇ. യിലെ പ്രവാസി കളുടെ ക്രിസ്മസ് സംഘ ഗാനങ്ങള്‍ ശ്രദ്ധേയമായി.

ഫാ. ജി. യോഹന്നാന്‍ ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്റ് എ. ജെ. ജോയി കുട്ടി, ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ രാജന്‍ തറയശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: ,

Comments Off on ഗ്ലോറിയസ് ഹാര്‍മണി ശ്രദ്ധേയമായി


« Previous Page« Previous « സമാജം യുവജനോത്സവം : അരങ്ങുണര്‍ന്നു
Next »Next Page » ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’ »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine