അബുദാബി : യു. എ. ഇ. യുടെ ചരിത്രവും രാജ്യത്തിന്റെ വളര്‍ച്ചയും വിശദീകരിച്ചു കൊണ്ട് സ്വദേശി യായ മുഹമ്മദ് എ. ജെ. അല്‍ ഫഹിം രചിച്ച് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ‘ഫ്രം റാഗ്‌സ് ടു റിച്ചസ് – എ സ്റ്റോറി ഓഫ് അബു ദാബി’ എന്ന കൃതി യുടെ മലയാള പരിഭാഷ യായ ‘വറുതിയില്‍ നിന്ന് വൃദ്ധിയിലേക്ക് – അബുദാബി യുടെ ഒരു കഥ’ യുടെ പ്രകാശനം അബുദാബി ഇന്ത്യന്‍ എംബസ്സി യില്‍ വെച്ച് നടന്നു.
ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, ഗ്രന്ഥകാരന്‍ മുഹമ്മദ് എ. ജെ. അല്‍ ഫഹിമിന്നു നല്‍കി യാണ് പരിഭാഷകന്‍ കെ. സി. സലീമിന്റെ സാന്നിദ്ധ്യ ത്തില്‍ മലയാള കൃതി യുടെ പ്രകാശനം നിര്‍വ്വഹിച്ചത്.
കേരളാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍ വകുപ്പില്‍ റീജനല്‍ ഡയറക്ടര്‍ ആയിരുന്നു കെ. സി. സലീം, പത്തോളം പുസ്തക ങ്ങള്‍ മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പുതു തലമുറയ്ക്ക് ഈ രാജ്യ ത്തിന്റെ ചരിത്രം അറിയാനും എങ്ങിനെ യാണ് പുരോഗതി യിലേക്ക് എത്തിയത് എന്നും തിരിച്ചറി വിനുള്ള അവസരം ഉണ്ടാവണം. അതിനായിട്ടാണ് പതിനെട്ടു മാസ ക്കാലത്തെ ശ്രമത്തിന് ഒടുവില്‍ ഈ കൃതി പ്രസിദ്ധീ കരിക്കാന്‍ സാധിച്ചതും പുസ്തക പ്രേമി കളുടെ ഇഷ്ട പ്രസിദ്ധീകരണം ആയി മാറിയതും എന്നും പുസ്തകം രചന ക്കുണ്ടായ സാഹചര്യം ഗ്രന്ഥ കാരന്‍ വിശദീകരിച്ചു.
മോഹന്‍ ജാഷന്മാള്‍, കെ. മുരളീധരന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നിര്‍വ്വഹിച്ചു. എംബസി ഉദ്യോഗ സ്ഥരും അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.