ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

October 13th, 2015

accident-epathram
അബുദാബി : ഹെവി വാഹന ങ്ങള്‍ മൂലം യു. എ. ഇ. യില്‍ ഈ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ 17 പേര്‍ മരിച്ച തായി ഗതാഗത വകുപ്പ്. എട്ടു മാസ ത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത അപകട ങ്ങളില്‍ 129 പേര്‍ക്ക് പരിക്കു പറ്റി.

നഗര വീഥി കളില്‍ പ്രവേശിക്കാന്‍ ഹെവി വാഹനങ്ങള്‍ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. മഞ്ഞു മൂലം ദൂരക്കാഴ്ച കുറയുന്ന സമയത്തും തിര ക്കുള്ള നേരത്തും ഹെവി വാഹനങ്ങള്‍ നഗര പരിധി യില്‍ പ്രവേശി ക്കുന്നതും ചരക്കു വാഹനങ്ങള്‍ പാതയോരങ്ങളില്‍ പാര്‍ക്ക്‌ ചെയ്യു ന്ന‌‌തും അപകടം ക്ഷണിച്ചു വരുത്തുന്നു എന്നും ഓടി ക്കെണ്ടി രിക്കുന്ന ലൈനില്‍ നിന്ന് യാതൊരു മുന്നറി യിപ്പു മില്ലാതെ പെട്ടെന്ന് ട്രാക്ക് മാറുന്ന താണു അപകട ങ്ങള്‍ക്കു കാരണ മാകുന്നതെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ചരക്കു വാഹന ങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കാന്‍ ടയറുകള്‍ കുറ്റ മറ്റ താക്കാനും വാഹന ഉടമകളും ഡ്രൈവര്‍മാരും ശ്രദ്ധിക്കണം. ഓരോ വാഹനങ്ങള്‍ക്കും നിഷ്കര്‍ഷിച്ചിട്ടുള്ള പരിധി വിട്ടുള്ള ഭാരം കയറ്റാ തിരിക്കാനും ശ്രദ്ധിക്കണം എന്നും അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

October 12th, 2015

അബുദാബി : ഇന്ത്യൻ ചിത്ര കലാരംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചിത്ര കാരനായ എ. വി. ഇളങ്കോ യുടെ ‘കമിംഗ് ഹോം ടു എര്‍ത്ത് : സ്‌പേസ്, ലൈന്‍, ഫോം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ. യിലെ പ്രകാശനം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകു ന്നേരം നാല് മണിക്ക് അബുദാബി ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയ ത്തിൽ നടക്കും.

ഗണിത ശാസ്ത്ര ജ്ഞനായ എ. വി. ഇളങ്കോ, ചിത്ര കാരനായി അരങ്ങേറ്റം കുറിച്ചത് 1973 ൽ ആയിരുന്നു. ചെന്നൈ യിലെ ഇളങ്കോ ആര്‍ട്ട്‌സ് സ്‌പേസിന്റെ സ്ഥാപകന്‍ കൂടി യായ ഇദ്ദേഹം 2004 മുതല്‍ ചിത്ര കലയെ പരിപോഷി പ്പിക്കുവാൻ ഈ രംഗത്ത്‌ സജീവ മാണ്. ഇളങ്കോയുടെ ശിഷ്യ ന്മാര്‍ക്കു വേണ്ടി നടത്തിയ 43 പ്രഭാഷണ ങ്ങളാണ് പുസ്തക ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

October 12th, 2015

pullut-association-nri-meet-2012-ePathram
ഷാര്‍ജ : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ  യു. എ. ഇ. പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസ്സി യേഷന്‍ ഹാളില്‍ നടന്ന പരിപാടി കള്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

uae-pulloot-association-felicitate-vk-muraleedharan-ePathram

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ വി. കെ. മുരളീധരനെ ആദരിച്ചു

പി. എന്‍. വിനയ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ത്തിന് പുല്ലൂറ്റ് അസോസ്സി യേഷന്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡിന് അര്‍ഹ നായ വി. കെ. മുരളീധരനെ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പാരി തോഷി ക ങ്ങളും വിതരണം ചെയ്തു

അഷറഫ് കൊടുങ്ങല്ലൂര്‍ ആശംസ നേര്‍ന്നു. ഡോള്‍ കെ. വി. സ്വാഗതവും സുനില്‍ കുമാര്‍ പീടിക പറമ്പില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

October 12th, 2015

ksc-drama-fest-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം, 2015 ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്നു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സമിതി കള്‍ ഒക്ടോബര്‍ 20 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ജനറല്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 02 – 631 44 55, 02 – 631 44 56.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്

October 11th, 2015

ramadan-epathram അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ഹിജ്റ പുതുവത്സര അവധി, 2015 ഒക്ടോബര്‍ 15 വ്യാഴാഴ്ച ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു. സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്കു ഈ ദിവസം മുഴുവന്‍ വേതന ത്തോടെ അവധി നല്‍കണം എന്നും അദ്ദേഹം ഉത്തരവിട്ടു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്


« Previous Page« Previous « ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’
Next »Next Page » കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍ »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine