തുല്യതയില്ലാത്ത യാത്രയായിരുന്നു ഇസ്‌റാഅ് മിഅ്‌റാജ് : പേരോട്

May 18th, 2015

perodu-abdul-rahiman-sakhafi-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററിൽ സിറാജുല്‍ ഹുദ എജ്യുക്കേഷന്‍ കോംപ്ലക്‌സ് അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘മിഅ്‌റാജിന്റെ സന്ദേശം’ എന്ന പ്രഭാഷണം ശ്രദ്ധേയമായി.

അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി യുടെ ആകാശ യാത്ര യുടെ സ്മരണകളോടെ ഇസ്ലാം മത വിശ്വാസികള്‍ ആചരി ക്കുന്ന ‘ഇസ്റാഅ് – മിഅ്‌റാജ്’ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, മിഅ്‌റാജിന്റെ സന്ദേശം എന്ന വിഷയ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

മുഹമ്മദ് നബിയുടെ മനസ്സിന് സമാധാനവും സ്ഥൈര്യവും ധൈര്യവും നല്‍കാന്‍ വേണ്ടി ദൈവം അനുവദിച്ച തുല്യത യില്ലാത്ത അത്ഭുത കര മായ യാത്ര യായിരുന്നു ഇസ്റാഅ് – മിഅ്‌റാജ് എന്ന്‍ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി ചൂണ്ടിക്കാട്ടി.

നിരവധി സംഭവങ്ങള്‍ക്ക് മുഹമ്മദ് നബി സാക്ഷി യായ അവസര മായിരുന്നു മിഅ്‌റാജിന്റെ രാവ് എന്നും അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. എ. സലാം പരിപാടി ഉദ്ഘാടനം ചെയ്തു. പി. വി. അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി തിരുവത്ര, അബൂബക്കര്‍ വില്യാപ്പള്ളി, സിദ്ദീഖ് അന്‍വരി, അബൂബക്കര്‍ അസ്ഹരി, തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on തുല്യതയില്ലാത്ത യാത്രയായിരുന്നു ഇസ്‌റാഅ് മിഅ്‌റാജ് : പേരോട്

കല യുവജനോത്സവം : അനുഷ്‌കാ വിജു കലാതിലകം

May 18th, 2015

kala-thilakam-anushka-viju-ePathram
അബുദാബി : മലയാളി സമാജത്തില്‍ സംഘടിപ്പിച്ച കല അബുദാബി യുടെ യുവജനോത്സവ ത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റു കള്‍ കരസ്ഥമാക്കി അനുഷ്‌കാ വിജു കലാ തിലക പട്ട ത്തിന് അര്‍ഹയായി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫാന്‍സി ഡ്രസ്സ്, നാടോടി നൃത്തം എന്നീ ഇന ങ്ങളില്‍ ഒന്നാം സ്ഥാനം നേടി യാണ് 500-ഓളം മത്സരാര്‍ത്ഥികളെ പിന്നിലാക്കി അനുഷ്‌ക വിജു കലാ തിലക പട്ടം നേടിയത്. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി കളായ വിജു – ഡാലിയ ദമ്പതിമാരുടെ മകളാണ്. അബുദാബി പ്രൈവറ്റ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി യായ അനുഷ്‌ക.

യുവ ജനോത്സവ ത്തില്‍ വിവിധ വിഭാഗ ങ്ങളില്‍ ആറ് വയസ്സില്‍ താഴെയുള്ള വരില്‍ ഐശ്വര്യ ഷിജിത്ത്, സുര്യ മഹാദേവന്‍ (6 മുതല്‍ 9 വയസ്സ്), അനുഷ്‌ക വിജു (9 മുതല്‍ 12 വയസ്സ്), വൃന്ദാ മോഹന്‍ (12 മുതല്‍ 15 വയസ്സ്) എന്നിവര്‍ ഗ്രൂപ്പ് വിജയി കളുമായി. ഇവര്‍ക്കിടയില്‍ നിന്ന് 25 പോയന്‍റുകള്‍ നേടി അനുഷ്‌ക വിജു കലാതിലക പട്ടത്തിന് അര്‍ഹ യായത്.

kalamandalam-kshemavathi-with-kala-youth-fest-winners-ePathram

കലോത്സവത്തിന്റെ സമാപന ച്ചടങ്ങില്‍ വിധി കര്‍ത്താക്കളായ കലാമണ്ഡലം ക്ഷേമാ വതിയും കലാമണ്ഡലം വയലാ രാജേന്ദ്രനും പങ്കെടുത്ത സംവാദ സദസ്സും നടന്നു. മത്സരിച്ച കുട്ടി കളു ടെയും രക്ഷിതാ ക്കളുടെയും നിരവധി ചോദ്യ ങ്ങള്‍ക്കും സംശയ ങ്ങള്‍ക്കും അവര്‍ മറുപടി നല്കി. ഗള്‍ഫിലെ കുട്ടി കളുടെ നൃത്ത വൈഭവം തന്നെ അത്ഭുത പ്പെടുത്തുന്ന തായി ക്ഷേമാ വതി ടീച്ചര്‍ പറഞ്ഞു.

കേരളത്തിലെ ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോ കളില്‍ വിജയി കളാകുന്ന വരേക്കാള്‍ സംഗീത സിദ്ധി യുള്ള വരാണ് ഗള്‍ഫിലെ കുട്ടികള്‍ എന്ന്‍ കലാ മണ്ഡലം വയലാ രാജേന്ദ്രനും പറഞ്ഞു.

സമാപനച്ചടങ്ങില്‍ കലാമണ്ഡലം ക്ഷേമാവതിക്ക് കല അബുദാബി യുടെ കലാ വിഭാഗം കണ്‍വീനര്‍ മധു വാര്യരും കലാമണ്ഡലം രാജേന്ദ്രന് കല വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരനും മെമൊന്റൊകള്‍ സമ്മാനിച്ചു. കല ജനറല്‍ സെക്രട്ടറി ബിജു കിഴക്ക നേല നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on കല യുവജനോത്സവം : അനുഷ്‌കാ വിജു കലാതിലകം

കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു

May 11th, 2015

poet-asmo-puthenchira-ePathram
അബുദാബി : പ്രമുഖ കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ഏഴര മണിയോടെ അബുദാബി മുസ്സഫ യിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിക്കുക യായിരുന്നു. (62 വയസ്സായിരുന്നു). പോലീസ് എത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം ശൈഖ് ഖലീഫ ആശുപത്രി യിലേക്ക് മാറ്റി യിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ മാള ക്കു സമീപം പുത്തഞ്ചിറ ഗ്രാമത്തില്‍ ഉമ്മര്‍ – ആയിഷ ദമ്പതി കളുടെ മകനായ അസ്മോ 1974 മുതല്‍ അബുദാബി യില്‍ ജോലി ചെയ്യുന്നു. ഭാര്യ റസിയ.

മലയാള ത്തിലെ പ്രമുഖ ദിനപ്പത്ര ങ്ങളിലും മാസിക കളിലും കവിത കള്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. 70 കവിത കള്‍ ഉള്‍പ്പെടുത്തി ‘ചിരിക്കുരുതി’ എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

അബുദാബി യിലെ കോലായ എന്ന സാഹിത്യ കൂട്ടായ്മയുടെ അമരക്കാരന്‍ ആയിരുന്നു. ഷാര്‍ജ യിലെ പാം പുസ്തകപ്പുര യുടെ അക്ഷരമുദ്ര പുരസ്‌കാരം അടക്കം നിരവധി അംഗീകാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു

ഖത്തറില്‍ മലയാളികള്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

May 11th, 2015

ദോഹ: ഫേസ്ബുക്ക് പോസ്റ്റില്‍ മുസ്ലിംങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി എന്ന് ആരോപിച്ച് ഖത്തറില്‍ മലയാളികള്‍ ചേര്‍ന്ന് മലയാളി യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു സംഘം മലയാളികള്‍ ചേര്‍ന്ന് അതി ക്രൂരമായിട്ട് മര്‍ദ്ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മര്‍ദ്ദനമേറ്റ് അവശനായി നിലത്തു വീണ യുവാവിനെ വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്നുണ്ട്.

ഖത്തറില്‍ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളി യുവവിനെ സമാനമായ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും അതിരുകടക്കുന്നതും തങ്ങള്‍ക്ക് അപ്രിയമായ പോസ്റ്റുകളും കമന്റുകളും ഇടുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയോ അവരുടെ ജോലി നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതുമായ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവജനോത്സവം കൊടിയിറങ്ങി

May 11th, 2015

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു സമാപന മായി.

യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൾക്കായി സംഘടി പ്പിച്ച യുവ ജനോൽസവ ത്തിൽ അഞ്ചു വേദി കളി ലായി നടന്ന മൽസര ങ്ങളിൽ മൂന്നൂറിലേറെ കുട്ടി കളാണ് മാറ്റുരച്ചത്.

നാട്ടില്‍ നിന്നും എത്തിയ പ്രമുഖ കലാ കാരന്മാര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സൂര്യ മഹാദേവൻ പിള്ള ഐ. എസ്. സി. പ്രതിഭ യായും ശ്രിയ സാബു ഐ. എസ്. സി. തിലക് ആയും തെരഞ്ഞെടുക്കപ്പെട്ടു.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. സമാപന ചടങ്ങിൽ പ്രമുഖ കഥാ കൃത്ത്‌ സേതു മുഖ്യാതിഥി ആയിരുന്നു.

ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ, ജനറൽ സെക്രട്ടറി എം. എ. അബ്ദുൽ സലാം, യുവജനോൽസവം കോ-ഓർഡിനേറ്റർ കെ. അനിൽ കുമാർ എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. കമ്മിറ്റി ഭാര വാഹി കൾ വിജയി കൾക്കു ട്രോഫി കളും സർട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on യുവജനോത്സവം കൊടിയിറങ്ങി


« Previous Page« Previous « ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു
Next »Next Page » ഖത്തറില്‍ മലയാളികള്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine