കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

May 21st, 2015

ഷാര്‍ജ : ‘കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍’ എന്ന വിഷയ ത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ പ്രസക്തി, ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് സംഘടി പ്പിക്കുന്ന സെമിനാറില്‍ ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് വിഷയം അവതരിപ്പിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

വടം വലി മത്സരം വെള്ളിയാഴ്ച

May 21st, 2015

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ കായിക വിഭാഗം സംഘടി പ്പിക്കുന്ന വടംവലി മത്സരം മെയ് 22 വെള്ളിയാഴ്ച വൈകു ന്നേരം 4 മണി മുതല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.

യു. എ. ഇ. യിലെ വിവിധ എമിരേറ്റുകളില്‍ നിന്നായി ഇരുപതോളം ടീമു കളിലായി നൂറ്റി അമ്പതോളം പേര്‍ മാറ്റുരക്കുന്ന യു. എ. ഇ. തല വടം വലി മത്സര ത്തില്‍ പങ്കെടു ക്കാന്‍ താത്പര്യമുള്ള ടീമുകള്‍ കേരളാ സോഷ്യല്‍ സെന്ററു മായി ബന്ധപ്പെടണം.

ഫോണ്‍: 02 631 44 55 / 02 631 44 56

- pma

വായിക്കുക: ,

Comments Off on വടം വലി മത്സരം വെള്ളിയാഴ്ച

നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍

May 21st, 2015

ഉമ്മുല്‍ ഖുവൈന്‍ : എസ്. കെ. എസ്. എസ്. എഫ് ഉമ്മുല്‍ ഖുവൈന്‍ കമ്മിറ്റിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും സംയുക്തമായി സംഘടി പ്പിക്കുന്ന മനശാസ്ത്ര പരിശീലന വേദി മേയ് 21 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഉമറുല്‍ ഖയ്യാം റസ്റ്റോറന്റ് ഹാളില്‍ വെച്ച് നടത്തുന്നു.

രക്ഷിതാക്കള്‍ക്കായി ‘നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍’ എന്ന പേരില്‍ ഒരുക്കുന്ന മനശാസ്ത്ര പരിശീലന വേദി യുടെ ഉത്ഘാടനം യു. എ. ഇ. എസ്. കെ. എസ്. എസ്. എഫ്. പ്രസിഡന്റ് സയിദ് ശുഐബ് തങ്ങള്‍ നിര്‍വ്വഹിക്കും.

കേരളാ ഗവര്‍ന്മെന്റ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗവും സ്കൂള്‍ ടീച്ചേഴ്സ് ട്രെയിനറുമായ എസ്. വി. മുഹമ്മദാലി മാസ്റ്റര്‍ വിഷയം അവതരി പ്പിക്കും. മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക് : 055 84 00 952, 050 72 61 521

- pma

വായിക്കുക: , ,

Comments Off on നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍

ഒരുമ ഉത്സവ് 2015 : ഒരുമ വാർഷികാഘോഷം തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്യും

May 20th, 2015

logo-oruma-orumanayoor-epathram
അബുദാബി : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ പഞ്ചായത്ത് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ പതിനാലാം വാര്‍ഷിക ആഘോഷം വിവിധ പരിപാടി കളോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തും എന്ന് ഒരുമ ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മെയ് 22 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് തുടക്കമാവുന്ന ഒരുമ സാംസ്കാരിക സമ്മേളനം സംസ്ഥാന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

press-meet-oruma-orumanayoor-ulsav-2015-ePathram

ഫിജി അംബാസഡര്‍ റോബിന്‍ നായര്‍ പരിപാടി യില്‍ മുഖ്യ അതിഥി ആയിരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡോ. ജ്യോതിഷ് കുമാറിനെ ചടങ്ങില്‍ ആദരിക്കും.

കുടുംബ സംഗമം, വിനോദ വിജ്ഞാന പരിപാടികൾ എന്നിവയും ആഘോഷ ത്തിന്റെ ഭാഗമായി നടക്കും. ഒരുമ അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും പ്രമുഖ ഗായകരായ കണ്ണൂര്‍ ഷെരീഫും സിന്ധു പ്രേം കുമാറും ഹംദ നൗഷാദും നയിക്കുന്ന സംഗീത വിരുന്നും നടക്കും.

ഗള്‍ഫിലെ പ്രാദേശിക കൂട്ടായ്മ കള്‍ക്ക് മാതൃകയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരുമ യുടെ പതിനാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാവപ്പെട്ട വർക്ക് സൗജന്യ മായി മൂന്നു സെന്റ് ഭൂമി വിതരണം നടത്തും.

കൂടാതെ പ്രതിമാസ പെൻഷൻ പദ്ധതി, നിർദ്ദനർക്ക് വീട് പുനഃ നിർമാണം, വിദ്യാഭ്യാസ ധന സഹായ വിതരണം, ചികിൽസാ സഹായം, സൗജന്യ വൈദ്യ പരിശോധനാ ക്യാംപ് എന്നിവയും കടുത്ത വേനലിൽ ശുദ്ധജല വിതരണവും അംഗ ങ്ങൾക്കായി വിവിധ പദ്ധതികൾ എന്നിവ നടത്തി വരുന്നുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

ഒരുമ ഒരുമനയൂർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂർ, ജനറൽ കൺവീനർ വി. സി. കാസിം, അബുദാബി കമ്മിറ്റി പ്രസിഡന്റ് വി. കെ. ഷംസുദ്ദീൻ, മുഖ്യ പ്രായോജ കരായ യൂണിവേഴ്സൽ ആശുപത്രി മാർക്കറ്റിംഗ് വിഭാഗം തലവൻ നജ്മൽ ഹുസൈൻ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഒരുമ ഉത്സവ് 2015 : ഒരുമ വാർഷികാഘോഷം തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്യും

മാമ്പഴോത്സവം ലുലുവില്‍

May 20th, 2015

ambassador-seetharam-inuagurate-mango-mania-ePathram
അബുദാബി : ലുലു മാംഗോ മാനിയ എന്ന പേരില്‍ പത്തു ദിവസം നീണ്ടു നിൽക്കുന്ന മാമ്പഴോൽസവ ത്തിന് അബുദാബി മദീന സായിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുടക്ക മായി

23 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ഇനം മാങ്ങകളും മാമ്പഴം ഉപയോഗിച്ചുള്ള വിവിധ ഉല്‍പന്നങ്ങളും അണി നിരത്തി യാണ് യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ അരങ്ങേ റുന്നത്.

അബുദാബി മദീന സായിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇതിന്റെ ഉത്ഘാടനം ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം നിര്‍വ്വ ഹിച്ചു.

ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫീ രൂപാവാല, ലുലു മേധാവികളായ വി. ഐ. സലീം, ടി. പി. അബൂബക്കര്‍, വി. നന്ദകുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അല്‍ഫോണ്‍സ, കര്‍പ്പൂരം, മാല്‍ഗോവ, സിന്ദൂരം, കരിനീലം, റെഡ് റോസ്, കിളി ച്ചുണ്ടന്‍, ജഹാംഗീര്‍ തുടങ്ങി മാങ്ങ കളാണ് ഈ മാമ്പഴ മഹോത്സവ ത്തിലെ താരങ്ങള്‍. ഇന്ത്യ, യു. എ. ഇ., ഫിലിപ്പൈന്‍സ്, ഈജിപ്റ്റ്, മലേഷ്യ തുടങ്ങി നിരവധി രാജ്യ ങ്ങളിൽ നിന്നുമാണ് മാങ്ങകൾ എത്തിയത്.

മാങ്ങ ഉപയോഗിച്ചുള്ള ജ്യൂസ്, അച്ചാർ, ചമ്മന്തി, കറി, ബിരിയാണി, പായസം, സാലഡ്, മധുര പലഹാരങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.

- pma

വായിക്കുക:

Comments Off on മാമ്പഴോത്സവം ലുലുവില്‍


« Previous Page« Previous « തുല്യതയില്ലാത്ത യാത്രയായിരുന്നു ഇസ്‌റാഅ് മിഅ്‌റാജ് : പേരോട്
Next »Next Page » ഒരുമ ഉത്സവ് 2015 : ഒരുമ വാർഷികാഘോഷം തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്യും »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine