വിവാഹ ധൂര്‍ത്തിനെതിരെ പ്രതിജ്ഞ

September 17th, 2014

അബുദാബി : ‘ എന്റെ വീട്ടില്‍ നടക്കുന്ന വിവാഹ ആഘോഷ പരിപാടി കളില്‍ അനാവശ്യ മായ ധൂര്‍ത്തും ധാരാളിത്തവും കാണിക്കു കയില്ല’ എന്നു തുടങ്ങുന്ന പ്രതിജ്ഞ നൂറു കണ ക്കിന് കെ. എം. സി. സി. പ്രവര്‍ത്തകര്‍ ഏറ്റു ചൊല്ലി.

വിവാഹ ധൂര്‍ത്തിന് എതിരെയുള്ള മുസ്ലിം ലീഗ് കാമ്പയി നിന്റെ ഭാഗ മായി അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പരിപാടി യില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവാഹ കര്‍മ്മ ങ്ങളില്‍ നടക്കുന്ന ധാരാളിത്തം, ദൂര്‍ത്ത്, ആര്‍ഭാടം എന്നിവക്ക് എതിരെ കെ. എം. സി. സി. ശക്ത മായ ബോധ വത്കരണ പരിപാടി കള്‍ സംഘടി പ്പിക്കും.

ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ഹംസ ഹാജി മറക്കര പി.അബ്ദുള്‍ ഹമീദ്, ഷുക്കൂറലി കല്ലി ങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

Comments Off on വിവാഹ ധൂര്‍ത്തിനെതിരെ പ്രതിജ്ഞ

മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം

September 16th, 2014

noon-break-of-labours-in-uae-ePathram
അബുദാബി : കൊടും ചൂടില്‍ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളി കള്‍ക്കായി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന നിര്‍ബന്ധിത മധ്യാഹ്ന ഇടവേള യുടെ കാലാവധി സമാപിച്ചു. മൂന്നു മാസം നീണ്ടു നിന്ന ഉച്ച വിശ്രമ നിയമം തൊഴിലാളി കള്‍ക്ക് ഏറെ ആശ്വാസ കര മായിരുന്നു.

ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെ തൊഴിലാളി കള്‍ക്ക് നിര്‍ബന്ധ മായും വിശ്രമം നല്‍കി യിരിക്കണ മെന്നാണ് യു. എ. ഇ. ഫെഡറല്‍ നിയമം കമ്പനി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നത്.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിച്ചാല്‍ നിര്‍മാണ കമ്പനി ഉടമ യില്‍ നിന്നു 15,000 ദിര്‍ഹം പിഴ യായി ഈടാക്കു മെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി യിരുന്ന തിനാല്‍ ഏറെ ക്കുറെ എല്ലാ കമ്പനി കളും ഉച്ച വിശ്രമ നിയമം കര്‍ശന മായി പാലിച്ചിരുന്നു.

നിയമ ലംഘനം ആവര്‍ത്തിക്കുന്ന കമ്പനി കള്‍ക്കെതിരെ ഭീമമായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ പരാതി നല്‍കാവുന്ന താണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരു ന്നു.

തുടര്‍ച്ച യായ പത്താമത്തെ വര്‍ഷ മാണ് ഉച്ച വിശ്രമം നടപ്പി ലാക്കിയത്. ഇതിലൂടെ തൊഴിലാളി കളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്ന തിനും അവര്‍ക്ക് ആവശ്യ മായ വിശ്രമം ലഭിക്കുന്ന തിനും സുരക്ഷിത മായി ജോലി ചെയ്യുന്ന തിനും സാഹചര്യം ലഭിക്കും എന്നും തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നു.

- pma

വായിക്കുക: , , , ,

Comments Off on മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം

ലോഗോ പ്രകാശനം നടത്തി

September 16th, 2014

st-thomas-collage-alumni-logo-release-ePathram
അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലംനി അസോസി യേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങളുടെ ലോഗോ പ്രകാശനം ചെയര്‍മാന്‍ സാംജി മാത്യു നിര്‍വഹിച്ചു.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ അലംനി പ്രസിഡന്റ് വി. ജെ. തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജി തോമസ്, ട്രഷറര്‍ ഷിബു തോമസ്, സെക്രട്ടറി ഷെറിന്‍ ജോര്‍ജ്, മാത്യു മണലൂര്‍, നിബു സാംഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

നവംബറില്‍ നടക്കുന്ന പരിപാടി യോട് അനുബന്ധിച്ച് അബുദാബി ബ്ലഡ് ബാങ്കു മായി ചേര്‍ന്ന് രക്ത ദാനം, സൈബര്‍ ബോധ വത്കരണ പരിപാടി, 25 വര്‍ഷം പൂര്‍ത്തി യാക്കിയ അംഗ ങ്ങളെ ആദരിക്കല്‍, സില്‍വര്‍ ജൂബിലി സോവനീര്‍ പ്രകാശനം എന്നിവയും സംഘടിപ്പിക്കും.

ആഘോഷ പരിപാടി കള്‍ക്കായി 50 അംഗ കമ്മിറ്റിയും രൂപീകരിച്ചു. വിശദ വിവര ങ്ങള്‍ക്ക് : 052 92 49 428

- pma

വായിക്കുക: , ,

Comments Off on ലോഗോ പ്രകാശനം നടത്തി

ജാലകം സംഘടിപ്പിച്ചു

September 15th, 2014

rp-hussain-master-rsc-sahithyolsavam-2014-jalakam-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ കമ്മിറ്റി ആര്‍. എസ്. സി. വിദ്യാര്‍ത്ഥി കള്‍ക്കായി ജാലകം സംഘടിപ്പിച്ചു. എസ്. എസ്. എഫ്. സ്റേറ്റ് മുന്‍ സെക്രട്ടറി ആര്‍. പി. ഹുസൈന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സമദ് സഖാഫി അദ്ധ്യക്ഷനായിരുന്നു.

വായനയും വാസനയും, സഹിക്കാന്‍ പഠിക്കുക എന്നീ വിഷയ ങ്ങളില്‍ ഹംസ നിസാമി, ഹമീദ് സഖാഫി എന്നിവര്‍ ക്ലാസെടുത്തു. വിവിധ കളികള്‍ക്ക് ശിഹാബ് സഖാഫി, റാശിദ് റശാദി എന്നിവര്‍ നേതൃത്വം നല്‍കി.

ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ ജാലകം വൈകുന്നേരം ഏഴ് മണിക്ക് സമാപിച്ചു. ഫഹദ് സഖാഫി സ്വാഗതവും സിദ്ദീഖ് പൊന്നാട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ജാലകം സംഘടിപ്പിച്ചു

പരപ്പ മേഖല കെ. എം. സി. സി. ‘ബൈത്തു റഹ്മ’ ബ്രോഷര്‍ പ്രകാശനം ചെയ്തു

September 15th, 2014

parappa-kmcc-baithu-rahma-inauguration-ePathram
അബുദാബി : കാസറഗോഡ് പരപ്പ മേഖല കെ. എം. സി. സി. നിര്‍മാണം തുടങ്ങുന്ന ‘ബൈത്തു റഹ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുജീബ് പരപ്പ ബ്രോഷര്‍ ഏറ്റു വാങ്ങി.

കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. അഷ്‌റഫ് കല്ലഞ്ചിറ അധ്യക്ഷത വഹിച്ചു. റാഷിദ് എടത്തോട് വിഷയ അവതരണം നടത്തി.

അബുദാബി കാസറഗോഡ് ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാ കടപ്പുറം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സി. എച്ച്. അഷ്‌റഫ്, പി. കുഞ്ഞബ്ദുള്ള, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, ഷാഫി സിയാറതിങ്കര, ബഷീര്‍ എടത്തോട്, നസീര്‍ കമ്മാടം, സത്താര്‍ കുന്നുംകൈ, ഷമീര്‍ മാസ്റ്റര്‍, റിയാസ് പരപ്പ, റഷീദ് കല്ലഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ എടത്തോട് സ്വാഗതവും ശംനാസ് പരപ്പ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പരപ്പ മേഖല കെ. എം. സി. സി. ‘ബൈത്തു റഹ്മ’ ബ്രോഷര്‍ പ്രകാശനം ചെയ്തു


« Previous Page« Previous « റോഡില്‍ തടസ്സം : പിഴ പ്രാബല്യത്തില്‍
Next »Next Page » ജാലകം സംഘടിപ്പിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine