സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

August 28th, 2014

salil-chaudhari-ormmakale-kaivala-charthi-ePathram
ദോഹ : മലയാള സിനിമാ ഗാന ശാഖ യ്ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചു കടന്നു പോയ സലിൽ ചൌധരി യുടെ ഓർമ്മകൾ ഉണർത്തുന്ന 25 ഗാനങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ട് സെപ്തംബർ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തിരുമുറ്റം ഖത്തർ ചാപ്റ്റർ ദോഹ യിലുള്ള സ്കിൽസ് ഡെവലപ്മെൻറ് സെന്ററിൽ ഒരുക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ എന്ന സംഗീത സന്ധ്യ അരങ്ങേറും.

തിരുമുറ്റം കൂട്ടായ്മ യിലെ അംഗ ങ്ങളായ സന്തോഷ്‌ എറണാകുളം, ഷഹീബ് തിരൂർ, നൗഷാദ് അലി, അനീഷ്‌ കുമാർ, സിജു നിലമ്പൂർ, ശ്യാം മോഹൻ, കാർത്തിക അനിറ്റ്, നിഷ എന്നീ കലാകാരന്മാർ അവതരിപ്പിക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ സംഗീത സന്ധ്യ യിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ

- pma

വായിക്കുക: , , , ,

Comments Off on സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

August 28th, 2014

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്‍ഡോര്‍ സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടി പ്പിക്കുന്നു. ആഗസ്റ്റ് 29 വെള്ളി യാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇസ്‌ലാമിക് സെന്റര്‍ അങ്കണ ത്തിലാണ് ടൂര്‍ണമെന്റ് നടക്കുക.

ഓരോ ടീമിലും ആറ് അംഗ ങ്ങളെ ഉള്‍പ്പെടുത്തി യുള്ള സിക്‌സേസ് ക്രിക്കറ്റ് മത്സര ത്തില്‍ വിജയിക്കുന്ന വര്‍ക്ക് പ്രൈസ് മണിയും ഐ ഐ സി ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

എല്ലാ മത്സര ത്തില്‍ നിന്നും മാന്‍ ഓഫ് ദി മാച്ചിനെ തെരഞ്ഞെടുത്ത് ട്രോഫി നല്‍കും.

രജിസ്റ്റര്‍ ചെയ്യാനും മറ്റു വിവര ങ്ങള്‍ക്കും: 02 – 642 44 88, 050 – 3187 831, 055 – 7868 859, 050 – 9593 612.

- pma

വായിക്കുക: , ,

Comments Off on സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

ശൈഖ് സായിദ് പുസ്തക പുരസ്‌കാര ത്തിന് സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും

August 28th, 2014

അബുദാബി: യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന ശൈഖ് സായിദ് പുസ്തക പുരസ്‌കാര ത്തിന് സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും. ഒമ്പത് വിഭാഗ ങ്ങളി ലായാണ് പുരസ്‌കാരം. 70 ലക്ഷം ദിര്‍ഹമിന്റെ സമ്മാന മാണ് നല്‍കുന്നത്.

- pma

വായിക്കുക: ,

Comments Off on ശൈഖ് സായിദ് പുസ്തക പുരസ്‌കാര ത്തിന് സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും

മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന് സമ്മാനിക്കും

August 28th, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന ചിരന്തന – യു എ ഇ എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28 വ്യാഴം രാത്രി ഏഴിന് വിതരണം ചെയ്യും.

ദേര യിലുള്ള റമദ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സാദിഖ് കാവില്‍ (മലയാള മനോരമ), സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടി വി), ലിയോ രാധാ കൃഷ്ണന്‍ (റോഡിയോ മി), അന്‍വറുല്‍ ഹഖ് (ഗള്‍ഫ് മാധ്യമം) എന്നിവര്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രവും അടങ്ങിയ താണ് അവാര്‍ഡ്.

ചടങ്ങില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് എം ഡി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, സുധീര്‍ ഷെട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

- pma

വായിക്കുക: , , ,

Comments Off on മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന് സമ്മാനിക്കും

പ്രവാസി വോട്ടവകാശം : അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം

August 27th, 2014

vote-for-expat-ePathram
അബുദാബി : പ്രവാസി കള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് പ്രമുഖ പ്രവാസി വ്യവസാ യിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ. ഷംസീര്‍ വയലിൽ സമർപ്പിച്ച ഹർജിയിൽ അന്തിമ റിപ്പോർട്ട് ഒരു മാസ ത്തിനകം സമര്‍പ്പിക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രിം കോടതിയെ അറിയിച്ചു. പ്രവാസി കള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് പൂര്‍ണ യോജിപ്പ് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഹരജി നേരത്തെ പരിഗണിച്ച കോടതി, ഭരണ ഘടനാ പരമായ അവകാശ മായ വോട്ട്, രാജ്യ ത്തിന്റെ വിവിധ ഭാഗ ങ്ങളിലും സ്വകാര്യ കമ്പനി കളിലും ജോലി ചെയ്യുന്നവർക്കും നടപ്പാ ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു.

പ്രവാസി വോട്ടവകാശ ത്തിന് തടസം സൃഷ്ടിക്കുന്ന ജന പ്രാതിനിത്യ നിയമ ത്തിലെ 20 A വകുപ്പ് റദ്ദാക്കണം എന്ന് ആവശ്യ പ്പെട്ടാണ് ഷംസീര്‍ വയലില്‍ ഹരജി സമര്‍പ്പിച്ചി രിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരി ക്കാന്‍ 2010ല്‍ നിയമ ഭേദഗതി കൊണ്ടു വന്നു എങ്കിലും 20 A വകുപ്പ് പ്രതിബന്ധ മായി നില നില്‍ക്കുക യാണെന്ന് ഹരജിയില്‍ പറയുന്നു.

വോട്ട് ചെയ്യേണ്ടവര്‍ മാതൃ രാജ്യത്ത് തിരിച്ചെത്തേണ്ട അവസ്ഥ യാണ് നിലവിലുള്ളത്. ഇത്തരം അവസ്ഥ തടയാന്‍ 114 ലോക രാജ്യങ്ങള്‍ പ്രവാസി കള്‍ക്കായി പ്രത്യേക സംവി ധാന ങ്ങള്‍ രൂപീകരി ച്ചിട്ടുണ്ട് എന്നും ഹരജി യിൽ ചൂണ്ടിക്കാട്ടുന്നു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി വോട്ടവകാശം : അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം


« Previous Page« Previous « പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം
Next »Next Page » മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന് സമ്മാനിക്കും »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine