അല്‍ ഐന്‍ : യു. എ. ഇ. യില്‍ നിര്‍മ്മിച്ച ഹ്രസ്വ സിനിമ കളുടെ പ്രദര്‍ശനവും മല്‍സരവും മാര്‍ച്ച് 14 വെള്ളി യാഴ്ച വൈകുന്നേരം 7 മണി മുതല്‍ അല്‍ ഐനില്‍ വെച്ച് നടത്തുന്നു.
അല്‍ ഐന്‍ ഫിലിം ക്ലബ്ബ് സംഘടി പ്പിക്കുന്ന ചലച്ചിത്ര മേള യില്‍ ജൂറിയായി എത്തിയ പ്രമുഖ സം വിധായകന് ഐ. വി. ശശി യെ സംഘാടകര്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു.
പത്തു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള ഇരുപതോളം സിനിമകള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും. മികച്ച സിനിമ, സംവിധായകന്, മികച്ച നടന്, നടി തുടങ്ങിയ പത്തോളം വിഭാഗ ങ്ങളില്‍ മല്‍സരവും നടക്കും.
വിശദ വിവരങ്ങള്‍ക്ക് : 050 58 31 306, 050 26 400 55