രക്ത ദാന ക്യാമ്പ് സമാജത്തിൽ

August 14th, 2014

blood-donation-save-a-life-give-blood-ePathram
അബുദാബി : സ്വാതന്ത്ര്യ ദിന ത്തിൽ അബുദാബി മലയാളീ സമാജം രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ അബുദാബി ബ്ളഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്ത ദാന ക്യാമ്പിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ വെല്‍ഫയര്‍ സെക്രട്ടറി വക്കം ജയലാലുമായോ സമാജം ഓഫീസുമായോ ബന്ധപ്പെടുക.

ഫോണ്‍ : 050 – 699 72 50, 02 – 55 37 600

- pma

വായിക്കുക: , , ,

Comments Off on രക്ത ദാന ക്യാമ്പ് സമാജത്തിൽ

സ്വാതന്ത്ര്യ ദിനാഘോഷം ഐ. സി. എഫ്. ആസ്ഥാനത്ത്

August 14th, 2014

flag-epathram ദുബായ് : സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളുടെ ഭാഗമായി ദുബായ് ഐ. സി. എഫ്. വൈവിധ്യ മാർന്ന പരിപാടികള്‍ സംഘടിപ്പിക്കും.

ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഐ. സി. എഫ്. ആസ്ഥാന ത്ത് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. സ്വാതന്ത്ര്യ സ്മൃതി, സത്യ പ്രതിജ്ഞ തുടങ്ങിയ പരിപാടി കളും ഇതോട് അനുബന്ധിച്ച് നടക്കും.

‘ഭാവി ഇന്ത്യ : മതേതര വികസന പരിപ്രേക്ഷ്യം’ എന്ന വിഷയ ത്തില്‍ വൈകുന്നേരം മണിക്ക് 7 ഐ. സി. എഫ്. ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on സ്വാതന്ത്ര്യ ദിനാഘോഷം ഐ. സി. എഫ്. ആസ്ഥാനത്ത്

കെ. എം. സി. സി. ‘മൈ ഡോക്ടര്‍’ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ദുബായില്‍

August 14th, 2014

blood-donation-epathram
ദുബായ് : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ത്തോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ആരോഗ്യ വിഭാഗ മായ ‘മൈ ഡോക്ടര്‍’ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടി പ്പിക്കുന്നു.

ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ കെ. എം. സി. സി. ആസ്ഥാനത്ത് നടക്കുന്ന ക്യാമ്പില്‍ ആയുര്‍വേദ വിദഗ്ദര്‍, അസ്ഥി രോഗ വിദഗ്ദന്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് അടക്കം നിരവധി വിദഗ്ധര്‍ സംബന്ധിക്കും. അര്‍ഹ രായവര്‍ക്ക് സൗജന്യ മായി മരുന്ന് വിതരണം ചെയ്യും.

ദീര്‍ഘ കാല പുകവലി ക്കാരുടെ ശ്വാസ കോശ രോഗങ്ങള്‍ കണ്ടെത്താനുള്ള സൗകര്യവും ലഭ്യമാണ്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക് : 04 27 27 773, 055 7940 407

- pma

വായിക്കുക: , , , ,

Comments Off on കെ. എം. സി. സി. ‘മൈ ഡോക്ടര്‍’ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ദുബായില്‍

ദുബായ് ട്രാം നവംബര്‍ 11 ന് : ശൈഖ് മുഹമ്മദ് സന്ദർശിച്ചു

August 13th, 2014

ruler-sheikh-muhammed-bin-rashid-visit-dubai-tram-ePathram
ദുബായ് : യൂറോപ്പിന് പുറത്തുള്ള ആദ്യ ട്രാം സംരംഭവും ദുബായ് പൊതു ഗതാഗത രംഗത്തെ പുതിയ പദ്ധതിയുമായ ‘ദുബായ് ട്രാം’ നവംബര്‍ 11 മുതല്‍ ഓടി ത്തുടങ്ങും.

ഏതാനും മാസ ങ്ങളായി നടക്കുന്ന പരീക്ഷണ ഓട്ട ങ്ങള്‍ വിജയ കരമാ യതിന്റെ ആവേശ ത്തിലാണ് ട്രാമിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്രാമിന്റെ പരീക്ഷണ ഓട്ടം നേരില്‍ കാണാ നെത്തി യിരുന്നു. ദുബായ് കിരീടാവ കാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപ ഭരണാധി കാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അദ്ദേഹ ത്തോടൊപ്പം ഉണ്ടായി രുന്നു.

ദുബായിലെ പ്രധാന ജന വാസ കേന്ദ്ര ങ്ങളെയും ടൂറിസ്റ്റ് കേന്ദ്ര ങ്ങളെയും സ്പര്‍ശിച്ചു കൊണ്ടാണ് ട്രാം ഓടുന്നത്. ദുബായ് മറീന, ഇന്റര്‍നെറ്റ് സിറ്റി, മീഡിയാ സിറ്റി, നോളജ് വില്ലേജ്, ആഡംബര ഹോട്ടലുകള്‍ എന്നിവ ട്രാം ട്രാക്കിനടുത്താണ്. വഴി യാത്ര ക്കാര്‍ക്ക് ട്രാക്ക് മുറിച്ചു കടക്കാനായി നാല് ശീതീകരിച്ച നടപ്പാലങ്ങളും സജ്ജ മായിട്ടുണ്ട്.

ദുബായ് മറീന മുതല്‍ ദുബായ് പോലീസ് അക്കാദമിക്ക് അടുത്തുള്ള ട്രാം ഡിപ്പോ വരെ നീളുന്ന 10.6 കിലോ മീറ്റര്‍ ദൂര ത്തിലാണ് ട്രാമിന്റെ ആദ്യ ഘട്ടം പണി പൂര്‍ത്തി യായി ട്ടുള്ളത്.

11 ട്രാമുകള്‍ സര്‍വീസ് നടത്തും. യാത്ര ക്കാര്‍ക്കായി 17 സ്‌റ്റേഷനു കളാണ് സജ്ജ മാക്കുന്നത്. ഒരു ട്രാമില്‍ 405 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.

ഒരു ദിവസം 27,000 യാത്രക്കാരെ യാണ് തുടക്ക ത്തില്‍ ട്രാമില്‍ പ്രതീക്ഷി ക്കുന്നത്. എന്നാല്‍ 2020 ആവു മ്പോഴേക്കും യാത്ര ക്കാരുടെ എണ്ണം ദിവസം 66,000 ആയി ഉയരു മെന്നാണ് കണക്കാ ക്കുന്നത്.

ഓരോ ട്രാമിലും ഏഴ് കോച്ചു കള്‍ വീതം ഉണ്ടാവും. ഇപ്പോള്‍ മെട്രോ യിലും ബസ്സു കളിലും ഉപയോഗി ക്കാവുന്ന ആര്‍. ടി. എ. യുടെ നോല്‍ കാര്‍ഡ് ഉപയോഗിച്ച് തന്നെ ട്രാമിലും യാത്ര ചെയ്യാം.

ഗോള്‍ഡ് കാര്‍ഡു കാര്‍ക്കും സ്ത്രീ കള്‍ക്കു മായി ഓരോ കോച്ച് ഉണ്ടാ യിരിക്കും. ദുബായ് മോട്രോ സര്‍വീസ് നടത്തുന്ന സെര്‍കോ എന്ന കമ്പനി തന്നെ യാവും ട്രാമിന്റെ പ്രവര്‍ത്തനവും നിയന്ത്രി ക്കുന്നത്.

കടപ്പാട് –PHOTO : UAE interact

- pma

വായിക്കുക: , , ,

Comments Off on ദുബായ് ട്രാം നവംബര്‍ 11 ന് : ശൈഖ് മുഹമ്മദ് സന്ദർശിച്ചു

കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

August 13th, 2014

alain-blue-star-honor-singer-kannur-shereef-ePathram-
അല്‍ ഐന്‍ : മാപ്പിള പ്പാട്ടു രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അല്‍ ഐന്‍ ബ്ളൂ സ്റ്റാർ സംഘടി പ്പിച്ച ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’ സംഗീത പരിപാടി യോട് അനുബ ന്ധി ച്ചാണ് കണ്ണൂര്‍ ഷെരീഫിനെ ആദരിച്ചത്.

അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ശശി സ്റ്റീഫന്‍, ബ്ളൂ സ്റ്റാർ ജനറല്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, രക്ഷാധി കാരി ജിമ്മി, കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി.

തുടര്‍ന്ന് കണ്ണൂർ ഷരീഫ്, ആദില്‍ അത്തു, സജ്‌ല സലിം, ഇസ്മത്ത് എന്നിവർ അണി നിരന്ന ഗാനമേളയും ഷബ്‌നം ഷെരീഫിന്റെ നേതൃത്വ ത്തില്‍ ഐ. എസ്. സി. യിലെ കുട്ടികള്‍ അണി നിരന്ന വിവിധ കലാ പരിപാടി കളും നടന്നു .

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു


« Previous Page« Previous « കുറ്റാന്വേഷണ വിഭാഗം പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു
Next »Next Page » ദുബായ് ട്രാം നവംബര്‍ 11 ന് : ശൈഖ് മുഹമ്മദ് സന്ദർശിച്ചു »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine