ദുബായ് : ഭീകര വാദ ത്തിന് എതിരെ യുള്ള നടപടി കര്‍ശന മാക്കു ന്നതിന്റെ ഭാഗമായി ഭീകര പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെടുന്ന വര്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ യു. എ. ഇ. നിയമ നിര്‍മാണം നടത്തുന്നു.
ഭീകര വിരുദ്ധ നിയമം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ (എഫ്. എന്‍. സി) പ്രത്യേക സമ്മേളനം ജൂലൈ 21ന് ചേരും.
രാഷ്ട്ര ത്തിനും ഭരണ കൂടത്തിനും എതിരെ ഭീകര പ്രവര്‍ത്തനം നടത്തുക യോ അതിനായി സഹായ ധനം നല്‍കു കയോ ഇത്തരം സംഘ ങ്ങള്‍ക്കായി പ്രചരണം നടത്തുകയോ ചെയ്യുന്ന വര്‍ക്ക് കടുത്ത ശിക്ഷയാണ് കരട് നിയമം അനുശാസിക്കുന്നത്.
വധ ശിക്ഷയും ജീവ പര്യന്തം തടവും അടക്കം ശിക്ഷ നല്‍കുന്ന തിന് അനുവാദം നല്‍കുന്ന നിയമ മാണ് എഫ്. എന്‍. സി. ചര്‍ച്ച ചെയ്യു ന്നത്. ഇതോടൊപ്പം 100 ദശ ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാം.
- pma