ഉള്ളാള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും

February 2nd, 2014

ullal-thangal-abdul-rahiman-bukhari-ePathram
അബുദാബി : ശനിയാഴ്ച അന്തരിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ജവാസാത്ത് റോഡിലുള്ള അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ നടക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷനും നിരവധി പണ്ഡിതരുടെ ഗുരു വര്യരും കാസര്‍കോട്‌ ജാമിഅ സഅദിയ്യ കോളേജ്‌ പ്രസിഡന്റും നിരവധി ജമാഅത്ത് പള്ളി കളുടെ ഖാസിയും ഉള്ളാള്‍ സയ്യിദ് മദനി അറബിക്കോളേജ് പ്രിന്‍സിപ്പളുമാണ് താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് കെ. അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം ഷാര്‍ജയില്‍

January 30th, 2014

ഷാര്‍ജ : വടകര എന്‍ ആര്‍ ഐ ഫോറം ഷാര്‍ജ ചാപ്റ്റര്‍ സംഘടി പ്പിക്കുന്ന ‘വടകര മഹോത്സവം’ ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

കേരളാ കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. വ്യവസായ ലോകത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

‘ചരിത്രമുറങ്ങുന്ന കടത്തനാടിന്റെ വഴികളിലൂടെ’ എന്ന ദൃശ്യാവിഷ്കാരം, തിരുവാതിര, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ടമേളം, ഒപ്പന, ഇശല്‍ മേള തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക്: 050 63 971 02, 055 81 200 61

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്‌നേഹ സംഗമം മലയാളി സമാജ ത്തില്‍

January 30th, 2014

അബുദാബി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ – അബുദാബി കമ്മിറ്റി, 2014 ജനുവരി 31 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ വെച്ച് സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.

കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദിഖ് പരിപാടി ഉത്ഘാടനം ചെയ്യും. കെ. പി. സി. സി. സെക്രട്ടറി പി. ടി. അജയ് മോഹന്‍ മുഖ്യാതിഥി യായിരിക്കും.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം യു. എ. ഇ. യിലെ കലാകാരന്മാര്‍ അണി നിരക്കുന്ന ഗാന മേള യും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭവന്‍സ് വാര്‍ഷിക ആഘോഷം : മണി ശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി

January 29th, 2014

അബുദാബി : മുസ്സഫയിലെ ഭാരതീയ വിദ്യാ ഭവന്‍ സ്കൂളിന്റെ (ഭവന്‍സ്) നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച 4.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

മുന്‍ മന്ത്രിയും എം. പി. യുമായ മണിശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി ആയിരിക്കും.

വാര്‍ഷിക ആഘോഷങ്ങ ളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളന ത്തിന് ശേഷം വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികള്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മദ്ഹു റസൂല്‍ പ്രഭാഷണം

January 29th, 2014

അബുദാബി : മീലാദുന്നബി ആഘോഷ ങ്ങളുടെ ഭാഗമായി ഉദുമ മണ്ഡലം കെ എം സി സി യുടെ ആഭിമുഖ്യ ത്തില്‍ ‘മദുഹു റസൂല്‍’ പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കുന്ന പരിപാടി യില്‍ പ്രഗത്ഭ വാഗ്മിയും ഖുര്‍ആന്‍ പണ്ഡിതനു മായ അബ്ദുല്‍ വഹാബ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി കളുടെ പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ തീരുമാനം എടുക്കും : ടി. പി. സീതാറാം
Next »Next Page » ഭവന്‍സ് വാര്‍ഷിക ആഘോഷം : മണി ശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine