ദുബായ് : എക്‌സ്‌പോ 2020 നടത്തി പ്പിന്നായി സംഘാടക സമിതി നിലവില്‍ വന്നു. ദുബായ് ഭരണാധികാരിയും യു. എ. ഇ. വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവു പ്രകാരമാണ് എക്‌സ്‌പോ 2020 പ്രിപ്പറേറ്ററി പാനല്‍ എന്ന പേരില്‍ സമിതി നിലവില്‍ വന്നത്.
കിരീടാവകാശി ശൈഖ് ഹംദാന്റെ രക്ഷാധികാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം അധ്യക്ഷനായ സമിതി ക്കാണ് രൂപം നല്കി യിട്ടുള്ളത്.
ഗതാഗതം, ആരോഗ്യം, വിനോദ സഞ്ചാര മേഖല കളില്‍ നഗര ത്തിന്റെ ഘടനാ പരമായ പര്യാപ്തത വിലയിരുത്തലിന് വിധേയ മാക്കും. ആഗോള പ്രദര്‍ശനം നടത്തുന്ന തിന് ആവശ്യ മായ സാമ്പത്തികം, സാങ്കേതിക, സുരക്ഷാ സംവിധാന ങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും ധാരണയുണ്ടാക്കും. മാത്രമല്ല, എക്‌സ്‌പോ സംഘടി പ്പിക്കുന്നതിന് ആവശ്യ മായ തയ്യാറെടുപ്പു കള്‍ക്കായി മറ്റു പൊതു, സ്വകാര്യ സ്ഥാപന ങ്ങളെയും കമ്പനി കളെയും ഏകോപിപ്പി ക്കുന്നതിനുള്ള ചുമതലയും പ്രിപ്പറേറ്ററി പാനലിനാണ്.
എക്‌സ്‌പോ 2020 പ്രദര്‍ശന ത്തിന്റെ സംഘാടന വിജയം ഉറപ്പാ ക്കുന്നതിന് ദുബായിലെ മുഴുവന്‍ ഗവണ്‍മെന്‍റ് സ്ഥാപന ങ്ങളുടെയും സഹകരണവും പരസ്പര ഏകോപനവും ഉറപ്പു വരുത്തും വിധമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ലോകം മുഴുവൻ ഉറ്റു നോക്കുന്ന എക്‌സ്‌പോ 2020 ക്ക് വേണ്ടി യുള്ള പ്രാഥമിക തയ്യാറെടുപ്പു കളിലൊന്നാണ് പ്രിപ്പറേറ്ററി പാനല്‍ നിലവില്‍ വന്നതോടെ പൂര്‍ത്തി യായിരിക്കുന്നത്.