ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു. എം. സി ) ദുബായ് പ്രോവിന്‍സിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ക്രിസ്തുമസ് – പുതു വല്‍സര ആഘോഷ ങ്ങള്‍ ‘വിന്റര്‍ ഫെസ്റ്റ് 2014’ എന്ന പേരില്‍ റാസല്‍ഖൈമ ആര്‍. വി. റിലാക്‌സ് ക്യാമ്പി ങ്ങില്‍ ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. പതിനാലു ലോക ഭാഷകളില്‍ ഗാന ങ്ങള്‍ ആലപിക്കുന ചാള്‍സ് ആന്‍റണി മുഖ്യ അതിഥിയായി പങ്കെടുക്കും.
ക്രിസ്തുമസ് കരോള്‍, ശിങ്കാരിമേളം, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും വനിതാ വിഭാഗം ഒരുക്കുന്ന കുടുംബ ശ്രീ മോഡല്‍ തട്ടു കടയും ഉണ്ടാകും. ഗിന്നസ്ബുക്ക് റെക്കോര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്ത കരായ മിഥുന്‍, സിന്ധു എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഡബ്ല്യു. എം. സി. മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ കെ. ജലാലുദീന്‍, ജനറല്‍സെക്രട്ടറി സി. യു. മത്തായി, , ഡബ്ല്യു. എം. സി. ദുബായ് പ്രോവിന്‍സ് പ്രസിഡന്‍റ് ഡോ. ജോര്‍ജ് കളിയാടാന്‍, ട്രഷറര്‍ ബെഞ്ചമിന്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാള്‍സ് പോള്‍ (055 22 30 792), സി. യു. മത്തായി (055 99 57 664)എന്നിവരെ ബന്ധപ്പെടുക.