ദുബായ് : മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പേരില്‍ കഴിഞ്ഞ ദിവസം ദുബായില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതി യുടെ ഗുണം സാധാരണക്കാ രായ തൊഴിലാളി കള്‍ക്ക് ലഭിക്കുന്ന തര ത്തില്‍ സമീപ ഭാവിയില്‍ പരിഷ്കരിക്കാ നുള്ള നടപടി ഉണ്ടാകും എന്ന് വയലാര്‍ രവി ദുബായില്‍ പറഞ്ഞു.
നിലവില്‍ E C R (എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ്) വിഭാഗ ത്തില്‍ പ്പെടുന്നവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇത് മലയാളി കളായ തൊഴിലാളി കള്‍ക്ക് ലഭിക്കുവാന്‍ സാധ്യത കുറവാണ് എന്ന് ചൂണ്ടി കാട്ടിയപ്പോഴാണ് പ്രവാസി കാര്യ മന്ത്രി ഇങ്ങനെ പറഞ്ഞത്. യു എ ഇ യിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി കളില്‍ 65% പേര്‍ക്ക് ഈ പദ്ധതി യുടെ ഗുണ ഫലം ലഭിക്കും.
പെന്‍ഷന്‍ പദ്ധതിയും യു ടി ഐ മ്യൂച്ചല്‍ ഫണ്ടും ലഭ്യമാകാന്‍ അംഗങ്ങള്‍ പ്രതി വര്‍ഷം 5000 രൂപ ഏങ്കിലും അടച്ചിരിക്കണം സ്ത്രീകള്‍ക്ക് 2900 രൂപയും പുരുഷന്മാര്‍ക്ക് 1900 രൂപയും സര്‍ക്കാരിന്റെ വിഹിതമായി നല്‍കും.
നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളി കള്‍ക്ക് 4000 രൂപ മുതല്‍ പെന്‍ഷന്‍ ലഭ്യമാകും എല്‍. ഐ. സി. യുടെ ഇന്‍ഷുറന്‍സ് സൌജന്യമായിരിക്കും. സ്വാഭാവിക മരണ ത്തിന് 30,000 രൂപയും അപകട മരണ ത്തിനു 75000 രൂപയും ഇന്‍ഷുറന്‍സ് ആനുകൂല്യം കുടുംബ ത്തിനു ലഭിക്കും എന്നും പദ്ധതി യേ കുറിച്ച് ബോധ വല്‍കരികാന്‍ പ്രവാസി സംഘടന കളുടെ സഹായം തേടുമെന്നും വയലാര്‍ രവിപറഞ്ഞു.
തയ്യാറാക്കിയത് : ഹുസൈന്‍ തട്ടത്താഴത്ത് -ദുബായ്.