ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷങ്ങള്‍ വ്യത്യസ്ത മായ രീതിയില്‍ ആഘോഷിച്ചു.
കമ്പനി യുടെ ദുബായ് ആസ്ഥാനത്ത് അല്‍ നൂര്‍ ട്രെയിനിംഗ് ആന്‍ഡ് സ്പെഷ്യല്‍ സ്കൂളിലെ നാല്പതോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാ യിരുന്നു വാര്‍ഷിക ആഘോഷം. പ്രത്യേക ശ്രദ്ധ ആവശ്യ മുള്ള കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തി ക്കുന്ന സ്ഥാപനമാണ് അല്‍ നൂര്‍ ട്രെയിനിംഗ് ആന്‍ഡ് സ്പെഷ്യല്‍ സ്കൂള്‍.
കുട്ടികള്‍ക്കൊപ്പം യു. എ. ഇ. എക്സ്ചേഞ്ച് ഉദ്യോഗസ്ഥരും ആഘോഷ ങ്ങളില്‍ പങ്കു ചേര്‍ന്നു.
33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി ആസ്ഥാന മായി ഒരു ശാഖ യോടെ പ്രവര്‍ത്തനമാരംഭിച്ച യു. എ. ഇ. എക്സ്ചേഞ്ച് ഇന്ന് 5 വന്‍കര കളിലായി മുപ്പത് രാജ്യ ങ്ങളില്‍ 700-ല്‍ അധികം സ്വന്തം ശാഖകളു മായി കറന്‍സി എക്സ്ചേഞ്ച് മേഖല യില്‍ പ്രവര്‍ത്തി ക്കുന്നു. 150-ഓളം പ്രമുഖ ബാങ്കു കളുമായി ബിസിനസ് ബന്ധം തുടരുന്ന യു. എ. ഇ. എക്സ് ചേഞ്ചിന് യു. എ. ഇ. യില്‍ മാത്രം 125-ല്‍ അധികം ശാഖകള്‍ ഉണ്ട്.
ബാങ്ക് ട്രാന്‍സ്ഫര്‍, തത്സമയ അക്കൗണ്ട് ക്രെഡിറ്റ് സംവിധാനം, ഫ്ലാഷ് റെമിറ്റ്, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ ആയ എക്സ്പ്രസ് മണി, ഡബ്ല്യു. പി. എസ്. അധിഷ്ടിത വേതന വിതരണ സംവിധാനമായ സ്മാര്‍ട്ട് പേയ്മെന്റ്, ഒരേ സമയം ആറ് കറന്‍സികള്‍ ഉള്‍പ്പെടുത്തി അയയ്ക്കാവുന്ന ഗോ ക്യാഷ് പ്രീ പെയ്ഡ് ട്രാവല്‍ കാര്‍ഡ്, യൂട്ടിലിറ്റി ബില്‍ പേയ്മെന്റ് തുടങ്ങിയ പണമിടപാട് സേവന ങ്ങള് യു. എ. ഇ. എക്സ്ചേഞ്ച് നടപ്പാക്കിയിട്ടുണ്ട്.