അബുദാബി : മലയാളി സമാജം ബാലവേദി ശിശു ദിനാഘോഷം സംഘടിപ്പിച്ചു. ബാല വേദി പ്രസിഡന്റ് ദേവികാ ലാലി അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ, ജനറല്‍ സെക്രട്ടറി നവനീത് സുനില്‍, സമാജം പ്രസിഡന്റ്. മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ആര്‍ട്സ് സെക്രട്ടറി വി. വി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി പ്രവര്‍ത്തകരുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.