ഓ ഐ സി സി യുടെ അച്ചടക്ക നടപടി

November 14th, 2013

അബുദാബി : ഓ ഐ സി സി അബുദാബി ആലപ്പുഴ ജില്ലാ കമ്മിറ്റി യുടെ നേതൃത്വ ത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി ബാബു പ്രസാദ്‌ പങ്കെടുത്ത ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങ് അലങ്കോല പ്പെടുത്താൻ ശ്രമിച്ചതിനു ഓ ഐ സി സി അബുദാബി കമ്മിറ്റി യുടെ സെക്രട്ടറി എ എം അൻസാറിനെ സംഘടന യുടെ പ്രാഥമിക അംഗത്വ ത്തിൽ നിന്നും കെ പി സി സി പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ദശ പുത്രനെ താക്കീത് ചെയ്യുകയും ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്

November 14th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിക്കുന്ന എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് നവംബര്‍ 29, 30 തിയ്യതി കളില്‍ കെ. എസ്. സി. അങ്കണ ത്തില്‍ നടക്കും.

12 മുതല്‍ 18 വയസ്സു വരെ ജൂനിയര്‍, 18 വയസ്സിന് മുകളില്‍ സീനിയര്‍ എന്നിങ്ങനെ രണ്ട് വിഭാഗ ങ്ങളിലായി അമ്പതോളം ടീമുകള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ കേരള സോഷ്യല്‍ സെന്‍ററുമായി ബന്ധപ്പെടണം.

ഫോണ്‍ – 02 631 44 55, 050 79 20 963

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘എക്സ്പോ – ഇഫിയ 2013 – 14’

November 13th, 2013

efia-expo-2013-emirates-future-academy-ePathram
അബുദാബി : മുസ്സഫ യിലെ എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർ നാഷണൽ അക്കാദമിയിൽ സംഘടിപ്പിച്ച ‘എക്സ്പോ – ഇഫിയ 2013 – 14‘ എന്ന സയൻസ് എക്സിബിഷൻ വിദ്യാര്‍ത്ഥി കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നഴ്സറി തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കളുടെ ശാസ്ത്ര വൈഭവം പ്രകടമായ എക്സ്പോ യില്‍ ശാസ്ത്ര പ്രദര്‍ശന ത്തോടൊപ്പം തന്നെ കലയും സാഹിത്യവും സമൂഹ്യ പാഠ വും സമന്വയിപ്പിച്ചിരുന്നു.

ഒട്ടനവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇഫിയാ യില്‍ മലയാ‍ള ഭാഷ യേയും സാഹിത്യ ത്തേയും സംസ്കാര ത്തേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന തിനായി പ്രത്യേക പ്രദര്‍ശന സ്റ്റാളുകള്‍ ഉള്‍ക്കൊള്ളി ച്ചിരുന്നു. വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന ഒരു കൂട്ടായ്മയിലൂടെ യാണ് ഇത്രയും വിപുലമായ ഈ ശാസ്ത്ര പ്രദര്‍ശനം ഒരുക്കിയത്. മനുഷ്യന്റെ നാഡീ വ്യൂഹം, ജല സേചന സംവിധാനം, മഴവെള്ള സംഭരണം, കാറ്റാറ്റി യന്ത്രം, വൈദ്യുതി ഉല്പാദനം, അഗ്നിപര്‍വ്വതം, റോബോട്ടുകള്‍ എന്നിവയെല്ലാം കുട്ടികള്‍ ഒരുക്കി യിരുന്നു.

എന്‍. ടി. എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് എക്സ്പോ ഇഫിയ ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശിബാന്ധി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, മറ്റു അദ്ധ്യാപകരും പരിപാടികല്‍ക്കു നേതൃത്വം നല്‍കി. സജി ഉമ്മന്‍, രവി സമ്പത്ത്, സാമുവല്‍ ആലേയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തന്റേടം എന്നാല്‍ തന്റെ ഇടമാണെന്നത് മറക്കരുത് : എന്‍ വി അനില്‍കുമാര്‍

November 13th, 2013

അബുദാബി : തന്റേടം എന്നാല്‍ തന്റെ ഇടമാണ് എന്ന ബോധ്യം മലയാളിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് മാധ്യമ പ്രവര്‍ത്തകന്‍ എന്‍ വി അനില്‍കുമാര്‍ പറഞ്ഞു.
രിസാല സ്റ്റഡി സര്‍ക്കിള്‍, ഗള്‍ഫ്‌ നാടു കളില്‍ നടത്തുന്ന ‘ശ്രേഷ്ഠം മലയാളം‘ പഠന കാല ത്തിന്‍റെ ഭാഗമായി അബുദാബി യില്‍ സംഘടിപ്പിച്ച ‘മലയാള ത്തിന്റെ ദേശം പര ദേശം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ഈ തന്റേടം നഷ്ട പ്പെടുന്നതു കൊണ്ടാണ് വിദേശ ഭാഷയും സംസ്‌കാരവും മലയാളി കളെ പിടി മുറുക്കുന്നത്. ഭാഷ നശിക്കുക എന്നാല്‍ സംസ്‌കാരം നശിക്കുക എന്നതാണ്. ലോകത്ത് 500 ഓളം ഭാഷകള്‍ ഇല്ലാതായി. സംസ്‌കാരവും നാമാവശേഷ മായി.

മലയാള ത്തിന്റെ അച്ഛന്‍ എഴുത്തച്ഛന്‍ ആണെങ്കില്‍ ഇന്ന് മലയാള ത്തിന്റെ അമ്മ, വികൃത മായ മലയാളം പറയുന്ന രഞ്ജിനി ഹരിദാസ് ആയി മാറിയിരിക്കുന്നു. ടെലിവിഷന്‍ ചാന ലിലെ അവതാരക രില്‍ പലര്‍ക്കും സ്വന്തം പേര് പോലും ശരിയാം വണ്ണം ഉച്ചരിക്കാന്‍ അറിയില്ല. ശ്വേതാ മേനോന്‍ സ്വന്തം പേര് പറയുന്നത് ശത മേനോന്‍ എന്നാണ്. ഇംഗ്ലീഷ് പോലുള്ള ഭാഷ കള്‍ പഠിക്കരുത് എന്നല്ല ഉദ്ദേശം. പക്ഷേ, മലയാള ത്തെ മറക്കരുത്. രണ്ട് ഭാഷകള്‍ അറിയുന്നവനെ ദ്വിഭാഷാ സ്‌നേഹി യെന്നും രണ്ടിലധികം ഭാഷ സംസാരിക്കുന്ന വരെ ബഹു ഭാഷ പണ്ഡിതന്‍ എന്നും വിശേഷിപ്പിക്കുന്നു. എന്നാല്‍ ഒരു ഭാഷ മാത്രം അറിയുന്നവര്‍, ഇംഗ്ലീഷ് ഭാഷ യിലേക്ക് ചുരുങ്ങുക യാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.

സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് മോഡറേറ്റര്‍ ആയിരുന്നു. ആര്‍ എസ് സീ ഗള്‍ഫ്‌ കൌണ്‍സില്‍ ഷെയര്‍ ആന്‍ഡ്‌ കെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി വിഷയ അവതരണം നടത്തി. ഇ പി മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ മീഡിയ അബു ദാബി പ്രസിഡന്റ് ടി. ഏ. അബ്ദുസ്സമദ്, ടി. പി. ഗംഗാധരന്‍, ഐപ്പ് വള്ളിക്കാടന്‍ , ഹമീദ് പരപ്പ, എം. സുനീര്‍, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ഷിബു വര്‍ഗീസ്, ജയലാല്‍, സിബി കടവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രബന്ധ രചനാ മല്‍സരം : ‘സേട്ട്‌ സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം’

November 11th, 2013

അബുദാബി : ഐ. എം. സി. സി. യുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ “സേട്ട്‌ സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം ” എന്ന വിഷയം ആസ്പദ മാക്കി പ്രബന്ധ രചനാ മല്‍സരം സംഘടിപ്പിക്കുന്നു.

ഒന്നാം സ്ഥാനം നേടുന്ന വര്‍ക്ക് സ്വര്‍ണ്ണ മെഡലും,രണ്ടും, മൂന്നും സ്ഥാനം നേടുന്ന വര്‍ക്ക് ആകര്‍ഷക മായ മറ്റു സമ്മാന ങ്ങളും നല്‍കു ന്നതാണ്. മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ പ്രബന്ധ ങ്ങള്‍ ഡിസംബര്‍ 5 നകം ‘ഷമീം ബേക്കല്‍, പോസ്റ്റ് ബോക്സ് “ 71688, അബുദാബി. എന്ന മേല്‍ വിലാസ ത്തിലോ shamimpremier at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ അയക്കുക.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 78 64 665,050 860 63 65, 050 32 32 134 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രണ്ടു മാസത്തിനിടെ 2,494 ഗതാഗത ലംഘന ങ്ങള്‍
Next »Next Page » തന്റേടം എന്നാല്‍ തന്റെ ഇടമാണെന്നത് മറക്കരുത് : എന്‍ വി അനില്‍കുമാര്‍ »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine