അബുദാബി : മലയാള ഭാഷയും അക്ഷര ങ്ങളും പരിചയ പ്പെടുത്തു ന്നതിനും പഠിക്കുന്ന തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ കേരള പിറവി ദിന ത്തില്‍ ”പള്ളിക്കൂടം” എന്ന പേരില്‍ ബഹു ജന പഠന സംഗമ ങ്ങള്‍ ഒരുക്കുന്നു.
ഗള്‍ഫില്‍ 500 കേന്ദ്ര ങ്ങളില്‍ നടക്കുന്ന പള്ളിക്കൂട ങ്ങളില്‍ 100 കേന്ദ്രങ്ങള്‍ യു. എ. ഇ. യില്‍ സംഘടിപ്പിക്കും.
”ശ്രേഷ്ഠം മലയാളം” എന്ന തല വാചക ത്തില്‍ സംഘടിപ്പിക്കുന്ന മാതൃ ഭാഷാ പഠന കാല ത്തിന്റെ ഉത്ഘാടന മാണ് പള്ളിക്കൂട ങ്ങളിലൂടെ നടത്തുന്നത്. പ്രദേശത്തെ ബഹുജന ങ്ങള്‍ സംഗമിക്കുന്ന പള്ളിക്കൂട ത്തിനു അധ്യാപകര്‍, സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
മാതൃ ഭാഷാ പഠന കാലത്ത് പഠന കളരികള്‍, കളികൂട്ടം, കവിയരങ്ങ്, ബ്ലോഗര്‍മാരുടെ കൂട്ടായ്മ, സോഷ്യല്‍ മീഡിയ മീറ്റ്, ഭാഷാ സമ്മേളനം, ചിന്താ ശിബിരം, വിചാര സദസ്സു കള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനം, പുസ്തക പ്രസാധനം, പ്രശ്നോത്തരി, തുടങ്ങിയ പരിപാടി കള്‍ സംഘടിപ്പിക്കും.
പ്രധാന ഗള്‍ഫ് നഗര ങ്ങളില്‍ ‘ശ്രേഷ്ഠം മലയാളം’ പഠന കാലത്തിന്റെ ഭാഗമായി പൊതുജന വായന ശാല കളും ഒരുക്കും. 2014 ജൂണ്‍ 30 നു പഠന കാലം സമാപിക്കും.