കെ.എസ്.സി. ഹ്രസ്വ ചലച്ചിത്ര മേള : പ്രൈസ് ലെസ്സ്’ മികച്ച ചിത്രം

March 9th, 2014

അബുദാബി : വിത്യസ്തമായ പ്രമേയ ങ്ങളും മികച്ച അവതരണ രീതി കൊണ്ടും ഏറെ ശ്രദ്ധേയ മായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച നാലാമത് കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മേള സമാപിച്ചു. ഈ മേള യില്‍ ‘പ്രൈസ് ലെസ്സ്’ മികച്ച ഹ്രസ്വ സിനിമ യായി തെരെഞ്ഞെടുത്തു.

പ്രൈസ് ലെസ് എന്ന ചിത്രം സംവിധാനം ചെയ്ത സനല്‍ തൊണ്ടില്‍ മികച്ച സംവിധായ കനായും പ്രൈസ് ലെസിലെ തന്നെ പ്രകടന ത്തിലൂടെ അഫ്താഫ് ഖാലിദ് മികച്ച നടനായും കെ. വി. സജ്ജാദ് സംവിധാനം ചെയ്ത ‘പ്രണയ കാലം’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് മെറിന്‍ മേരി ഫിലിപ്പ് മികച്ച നടിയായും തെരെഞ്ഞെടുത്തു.

മികച്ച തിരക്കഥ ക്കുള്ള പുരസ്കാരം നേടിയ രൂപേഷ് തിക്കോടി സംവിധാനം ചെയ്ത ‘ഇസം’ മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുത്തു.

മാധ്യമ പ്രവര്‍ത്ത കനായ ആഗിന്‍ കീപ്പുറം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പൂമ്പാറ്റ’ എന്ന സിനിമ യിലെ പ്രകടന ത്തിന് മികച്ച ബാല നടന്‍ ആയി ആദിത്യ ഷാജി യെ തെരഞ്ഞെ ടുത്തു.

യു എ ഇ യില്‍ നിര്‍മ്മിച്ച 19 ചിത്ര ങ്ങള്‍ മാറ്റുരച്ച ഈ മേള യില്‍ വിഷയ ത്തിന്റെ പ്രാധാന്യം കൊണ്ടും ആവിഷ്കരണ രീതി കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആഗിന്‍ കീപ്പുറത്തിന്റെ പൂമ്പാറ്റ എന്ന ചിത്ര ത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ച ജിസ് ജോസഫ് മികച്ച എഡിറ്റര്‍ ക്കുള്ള പുരസ്കാരം കരസ്ഥമാക്കി. ഛായാഗ്രഹണം സുദീപ് (പ്രൈസ് ലെസ്സ്) പശ്ചാതല സംഗീതം സാജന്‍ റാം (ഇസം),

മേതില്‍ കോമളന്‍ കുട്ടി സംവിധാനം ചെയ്ത ‘പടവുകള്‍’, മുഹമ്മദ് അസ്ലം (അഭിനവ പര്‍വ്വം) ബ്രിട്ടോ രാഗേഷ് (മവാഖിഫ്) എന്നിവര്‍ക്ക് പ്രത്യേക ജൂറി പുരസ്കാര ങ്ങള്‍ പ്രഖ്യാപി ച്ചിട്ടുണ്ട്.

പ്രശസ്ത സിനിമാ നിരൂപകന്‍ വി. കെ. ജോസഫ്, ഛായാഗ്രാഹകന്‍ എ ആര്‍ സദാനന്ദന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയി കളെ തെരഞ്ഞെടുത്തത്.

അന്താരാഷ്ട്ര തല ത്തില്‍ ശ്രദ്ധേയ മായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റും ‘സമാന്തര സിനിമ കളുടെ പ്രസക്തി’ എന്ന വിഷയ ത്തില്‍ നടന്ന ഓപ്പണ്‍ ഫോറവും ഇതോട് അനുബന്ധിച്ച് നടന്നു.

ന്യൂട്ടന്‍ മുതല്‍ ലൂമിയര്‍ വരെ യുള്ള ചരിത ഗാഥ വിവരി ക്കുന്ന ‘ചലച്ചിത്ര ത്തിലെക്കൊരു നട പ്പാത’ എന്ന പോസ്റ്റര്‍ പ്രദര്‍ശനവും ജെ സി ഡാനിയല്‍ മുതല്‍ മോഹന്‍ രാഘവന്‍ വരെയുള്ള ‘മണ്‍ മറഞ്ഞ നമ്മുടെ സംവിധായകര്‍’ എന്ന ചിത്ര പ്രദര്‍ശനവും ഏറെ ശ്രദ്ധേയമായി.

വിജയി കള്‍ക്കുള്ള പുരസ്കാര ങ്ങള്‍ അടുത്ത ആഴ്ച നടക്കുന്ന പൊതു പരിപാടി യില്‍ വെച്ച് സമ്മാനിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം ബേബി ഷോ വെള്ളിയാഴ്ച

March 9th, 2014

അബുദാബി മലയാളീ സമാജം സംഘടി പ്പിക്കുന്ന ബേബി ഷോ മാര്‍ച്ച് ​14 ​വെള്ളിയാഴ്ച വൈകീട്ട്​ 4 ​മണി മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

ഒരു വയസ്സു മുതല്‍ ​3​ വയസ്സു വരെയും ​മൂന്നു മുതല്‍ ആറു വരെയും പ്രായ മുള്ള ആണ്‍ കുട്ടി കള്‍ക്കും പെണ്‍ കുട്ടി കള്‍ക്കും വിത്യസ്ത മായ ഗ്രൂപ്പുകളി ലായാണ് മത്സര ങ്ങള്‍ നടക്കുക.

വിവരങ്ങള്‍ക്ക് 02 – 55 37 600, 055 89 22 407​

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹ്രസ്വ ചലചിത്ര മല്‍സരം വെള്ളിയാഴ്ച

March 6th, 2014

short-film-competition-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് 7 വെള്ളിയാഴ്ച നടക്കും.

ഉച്ചക്കു 2 മണി മുതല്‍ സെന്ററില്‍ വച്ച് നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലി നോട് അനുബന്ധിച്ച് ലോക ഭാഷക ളിലെ തെഞ്ഞെടുത്ത മികച്ച ഹ്രസ്വ ചലച്ചിത്ര ങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.

വൈകുന്നേരം ഏഴു മണി മുതല്‍ ഷോര്‍ട്ട് ഫിലിം മല്‍സരം നടക്കും. യു. എ. ഇ. യില്‍ നിര്‍മ്മിച്ച ഇരുപതോളം ഹ്രസ്വ സിനിമ കളാണ് മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

നല്ല ചിത്രം, സംവിധായകന്‍, തിരക്കഥ, നല്ല നടന്‍, നടി, ബാല താരം, ചായാഗ്രഹണം, സംഗീതം, എഡിറ്റിംഗ് തുടങ്ങിയ വിവിധ വിഭാഗ ങ്ങള്‍ക്ക് പുരസ്കാരം സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗജന്യ ‘വൈ – ഫൈ’യുമായി ഡു

March 6th, 2014

du-logo-epathram
ദുബായ് : ‘വൈ – ഫൈ യു. എ. ഇ’ പദ്ധതി യിലൂടെ പൊതു സ്ഥല ങ്ങളില്‍ സൗജന്യ വൈ ഫൈ സൗകര്യം നല്‍കുന്നതിന്റെ മുന്നോടിയായി അബുദാബി യിലും ദുബായി ലുമായി നൂറിലധികം കേന്ദ്രങ്ങളില്‍ ‘ഡു’ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നു.

ഡൗണ്‍ ടൗണ്‍ ദുബായിലെ മുഹമ്മദ് ബിന്‍ ബോലേവാര്‍ഡില്‍ ഡു നേരത്തെ തന്നെ സൗജന്യ വൈ ഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബോലേവാര്‍ഡിലെ മൂന്നര കിലോ മീറ്റര്‍ പ്രദേശത്ത് ഈ സൗകര്യം ലഭ്യമാകുന്നുണ്ട്.

ക്രമേണ മറ്റു എമിറേറ്റുകളിലും വൈഫൈ സൗകര്യം വ്യാപകമാക്കുമെന്ന് ഡു അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനപതി യുടെ അധികാര പത്രം കൈമാറി

March 6th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതിയാ യി എത്തിയ ടി. പി. സീതാറാം, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുമ്പാകെ അധികാര പത്രം സമര്‍പ്പിച്ചു.

അബുദാബി മുഷ്റിഫ് പാലസില്‍ നടന്ന ചടങ്ങില്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാസ്കാരിക യുവജന സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, സഹ മന്ത്രി റീം അല്‍ ഹാഷിമി തുടങ്ങിയ വരും ഉന്നതെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വില്ലാ സ്കൂള്‍ : പ്രശ്‌ന പരിഹാര ത്തിന് വഴി തെളിഞ്ഞു
Next »Next Page » സൗജന്യ ‘വൈ – ഫൈ’യുമായി ഡു »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine