അബുദാബി : യു. എ. ഇ. യില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തി യതിനെ തുടര്‍ന്ന് ജന ങ്ങള്‍ക്ക് ഇതു പകരും എന്നുള്ള ആശങ്ക വേണ്ട എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് ബാധയെ സംബന്ധിച്ച് ആശങ്കാ ജനകമായ സാഹചര്യം ഇല്ല എന്ന് ലോകാരോഗ്യ സംഘടനയും സ്ഥിരീ കരിച്ചു.
രോഗ വ്യാപനത്തെ ക്കുറിച്ച് പരക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത് എന്നും ആധികാരിക വിവര ങ്ങള്‍ക്കായി ഔദ്യോഗിക സ്ഥാപന ങ്ങളെ സമീപിക്കണം എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി വാര്‍ത്താ ക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ശ്വാസ കോശ ങ്ങളുടെ പ്രവര്‍ത്തന ങ്ങളെ ബാധിക്കുന്ന മിഡില്‍ ഈസ്റ്റ് റാസ്പറേറ്ററി സിന്‍ഡ്രോം എന്ന ഈ രോഗം ബാധിച്ച് അബുദാബി യില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രോഗത്തെ കുറിച്ചുള്ള നിരവധി കിം വദന്തികള്‍ ഇപ്പോള്‍ പ്രചരിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് രോഗ വ്യാപനം തടയുന്ന തിനുള്ള മാര്‍ഗ ങ്ങള്‍ വിശദമാക്കി അതോറിറ്റി പ്രസ്താവന ഇറക്കിയത്.
പൊതുജനം ആശങ്കപ്പെടാന്‍ തക്ക നില യിലുള്ള സാഹചര്യമില്ല. വിഷയ ത്തില്‍ ആരോഗ്യ മന്ത്രാലയ വുമായി സഹകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. രോഗനിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ ലോകാരോഗ്യ സംഘടന യുടെ നിര്‍ദേശം അനുസരിച്ചുള്ള നടപടി ക്രമങ്ങളാണ് സ്വീകരിക്കുന്നത്.
ഇതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങളി ലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയോ തുറമുഖ ങ്ങളിലും വിമാന ത്താവള ങ്ങളിലും പരിശോധന നടത്തു കയോ ചെയ്യേണ്ട ആവശ്യമില്ല എന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
- pma