എയര്‍ ഇന്ത്യാ എക്സ്പ്രസ് : നിവേദക സംഘം പ്രധാനമന്ത്രിയെ കാണും

August 17th, 2013

protest-of-gulf-nri-against-decision-of-air-india-express-ePathram
അബുദാബി : ഗൾഫ് രാജ്യ ങ്ങളിൽ നിന്ന് ഇന്ത്യ യിലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോയിൽ നിന്ന് 20 കിലോയായി വെട്ടി ക്കുറക്കുന്ന തിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തിൽ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ബഹു ജനാഭിപ്രായ രൂപീകരണ ചർച്ച യിൽ ശക്തമായ പ്രതിഷേധം.

20 കിലോ ബാഗേജിനു പുറമെ വരുന്ന 10 കിലോ ഗ്രാമിനു 50 ദിർഹം അധിക നിരക്ക് എന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം പ്രായോഗികമല്ല എന്നും ബാഗേജ് പരിധി 30 കിലോ എന്നത് തുടരണം എന്നും പ്രവാസി ഇന്ത്യ ക്കാരുടെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ആവശ്യപ്പെട്ടു.

ഈ മാസം 22 മുതൽ നടപ്പാക്കാനിരിക്കുന്ന തീരുമാനം ഉടൻ പുനഃപരിശോധിച്ച് പഴയ സ്ഥിതി തുടരണം എന്ന ആവശ്യവുമായി വിവിധ സംഘടനകൾ ഡൽഹി യിൽ പോയി പ്രധാന മന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, പ്രവാസി കാര്യ മന്ത്രി വയലാർ രവി തുടങ്ങിയവർക്കും നിവേദനം സമർപ്പിക്കും.

ima-air-india-express-luggage-issue-discussion-ePathram

ഇന്ത്യ യിലെ സാധാരണ ക്കാരായ യാത്ര ക്കാർക്ക് ഏറ്റവു മധികം അമിത ദുരിത ഭാരം സമ്മാനിക്കുന്ന എയർ ഇന്ത്യാ എക്‌സപ്രസ് തീരുമാനം പിൻവലിക്കണം എന്ന ആവശ്യ ത്തിൽ ഗള്‍ഫ്‌ പ്രവാസി കൾ ഏറ്റവും കൂടുതലുള്ള കേരള ത്തിലെ കേന്ദ്ര മന്ത്രി മാരുടെയും എം. പി. മാരുടെയും സഹകരണ ത്തോടെ യാണ് പ്രധാന മന്ത്രിക്ക് നിവേദനം സമർപ്പിക്കുക.

ima-audiance-at-ksc-express-luggage-issue-ePathram

ബാഗേജ് കുറച്ച് കൂടുതൽ യാത്രക്കാരെ കൊണ്ടു പോകും എന്ന എയർ ഇന്ത്യാ എക്‌സപ്രസിന്റെ പ്രഖ്യാപനം അധിക 10കിലോ ബാഗേജിന് 50 ദിർഹം എന്ന പ്രഖ്യാപന ത്തോടെ നടപ്പാക്കാൻ സാധിക്കില്ല എന്നുറപ്പാണ്. പ്രവാസി ഇന്ത്യക്കാരെ വഞ്ചിക്കാനുള്ള നീക്കത്തി നെതിരെ കേന്ദ്ര വ്യോമയാന സഹ മന്ത്രി യുടെ സഹായ ത്തോടെ എയർ ഇന്ത്യാ എക്പ്രസ് അധികൃതർക്കും നിവേദനവും പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധവും അറിയിക്കും.

ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ്‌ തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി എന്നിവരുടെ നേതൃത്വ ത്തിലാണ് നിവേദക സംഘം ഡൽഹിക്കു പോവുക.

ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഇതു സംബന്ധിച്ച ആഗസ്റ്റ്‌ 18 ഞായര്‍ രാത്രി 8 മണിക്ക് ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടക്കുന്ന ഔദ്യോഗിക സംഘടന കളുടെ നേതൃ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് ചർച്ച യിൽ മോഡറേറ്റര്‍ ആയിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മീഡിയ പ്രസ് സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ സ്വാഗതം ആശംസിച്ചു.

ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ്‌ തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ജെയിംസ് മുരിക്കൻ എന്നിവർ പ്രസംഗിച്ചു. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ബി. ജയകുമാർ ആമുഖ പ്രസംഗവും മീഡിയ കോർഡിനേറ്റർ ഫൈസൽ ബാവ നന്ദിയും പറഞ്ഞു.

വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധി കളായ ബീരാൻകുട്ടി, യേശുശീലൻ, എ. എം. ഇബ്രാഹിം, സഫറുല്ല പാലപ്പെട്ടി, വി. ടി. വി. ദാമോദരൻ, സലിം ചോലമുഖത്ത്, ജയചന്ദ്രൻ നായർ, അബ്ദുൽ ഖാദർ ഡിം ബ്രൈറ്റ്, ഖാസിം പുറത്തിൽ, സിദ്ദീഖ് പൊന്നാട്, നാസറുദ്ദീൻ, ഷെറീഫ് കാളച്ചാൽ, സക്കീർ ഹുസൈൻ, ജസ്റ്റിൻ തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇന്ത്യൻ മീഡിയ അബുദാബി വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, എക്‌സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൽ റഹ്മാൻ മണ്ടായപ്പുറത്ത്, മനു കല്ലറ, ജോണി ഫൈൻ ആർട്‌സ്, ഹഫ്‌സൽ അഹ്മദ്, മീര ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്വാതന്ത്യ ദിനം ഐ. എസ്. സി. യില്‍ ആഘോഷിച്ചു

August 16th, 2013

isc-independence-day-2013-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ രാവിലെ ഏഴിന് പ്രസിഡന്റ് തോമസ് ജോൺ സ്വാതന്ത്യ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ദേശീയ പതാക ഉയർത്തി.

വൈകീട്ട് ഐ. എസ്. സി. യില്‍ അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്തമായി ഒരുക്കിയ കലാ സാംസ്കാരിക പരിപാടി കളും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൾഫ്‌ സത്യധാര സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ

August 16th, 2013

india-flag-ePathram
അബുദാബി : ഗൾഫ് സത്യധാര അബുദാബി ക്ലസ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.

ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടി, സെന്റർ വൈസ് പ്രസിഡൻറ് മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

‘സ്വാതന്ത്ര്യം അർത്ഥമാക്കുന്നത് ‘ എന്ന വിഷയ ത്തില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്തീൻ കോയയും ‘സ്വാതന്ത്ര്യ ദിന ത്തിലെ പാര്‍ശ്വ വല്‍കൃത ചിന്തകള്‍’ എന്ന വിഷ യത്തില്‍ അലവിക്കുട്ടി ഹുദവിയും പ്രഭാഷണം നടത്തും.

ഗൾഫ് സത്യധാര ചെയർമാൻ ഡോ. അബ്ദു റഹ്മാൻ മൗലവി ഒളവട്ടൂർ, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷണൽ കമ്മറ്റി പ്രസിഡൻറ് സയ്യിദ് ശുഹൈബ് തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയിൽ ഇന്ത്യൻ സ്വാതന്ത്യ ദിനം ആഘോഷിച്ചു

August 16th, 2013

67th-independence-day-celebrations-in-embassy-of-india-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സിയില്‍ ഭാരത ത്തിന്‍റെ 67 ആം സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അംബാസഡർ എം. കെ. ലോകേഷ് ദേശീയ പതാക ഉയർത്തി.

ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നമൃത കുമാർ, എംബസ്സി ഉദ്യോഗസ്ഥര്‍, അബുദാബി യിലെ അംഗീകൃത – അമേച്ചർ സംഘടനാ പ്രതിനിധി കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയ ത്തിൽ നടന്ന സാംസ്കാരിക സമ്മേളന ത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി യുടെ സ്വാതന്ത്യ ദിന സന്ദേശം സ്ഥാനപതി എം.കെ.ലോകേഷ് വായിച്ചു. തുടർന്ന് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. സെന്റ് ജോസഫ്‌സ് സ്‌കൂൾ വിദ്യാർഥി കളുടെ ആകര്‍ഷകമായ സംഘ നൃത്തവും അരങ്ങേറി.

ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ജോയ്‌ തോമസ് ജോൺ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വ്യവസായ പ്രമുഖരായ മോഹൻ ജഷൻമാൾ, ഡോ. ജെ. ആർ.ഗംഗാരമണി, ഡോ. ഷെബീർ നെല്ലിക്കോട് തുടങ്ങിയവരും സ്വാതന്ത്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു.

എംബസ്സി സാംസ്‌കാരിക വിഭാഗം സെക്രട്ടറി മുഹമ്മദ് ഖാലിഖ് നന്ദി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേനല്‍തുമ്പികള്‍ ക്യാമ്പ് തുടങ്ങി

August 14th, 2013

ksc-summer-camp-2013-sunil-kunneru-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയ ‘വേനല്‍തുമ്പികള്‍’ സമ്മര്‍ ക്യാമ്പിന് തുടക്കമായി. കുട്ടികള്‍ക്ക് അവധി ക്കാലത്ത് വിനോദ ത്തോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിച്ച ‘വേനല്‍തുമ്പികള്‍’ പിന്നണി ഗായകന്‍ ഒ യു ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. പ്രസിഡണ്ട് എം. യു. വാസു അധ്യക്ഷന്‍ ആയിരുന്നു. ക്യാമ്പ് അസ്സി: ഡയറക്ടര്‍ മധു പരവൂര്‍ ക്യാമ്പിനെ കുറിച്ച് വിവരിച്ചു. ക്യാമ്പ് നിയന്ത്രിക്കുന്ന അദ്ധ്യാപകന്‍ സുനില്‍ കുന്നരു  ഒരുക്കിയ വിവിധ കളികള്‍ പരിചയ പ്പെടുത്തി.

venal-thumbikal-ksc-summer-camp-2013-ePathram

ഇനിയുള്ള ദിവസ ങ്ങള്‍ കുട്ടികളുടെ അഹ്ലാദ ചുവടുകളാല്‍ ഈ അങ്കണം നിറയുമെന്നു പറഞ്ഞു കൊണ്ട് ഗായിക സീന രമേശ് ആശംസകള്‍ അര്‍പ്പിച്ചു.

കെ. എസ്. സി. സെക്രട്ടറി ബി. ജയകുമാര്‍ സ്വാഗതവും ഫൈസല്‍ ബാവ നന്ദിയും പറഞ്ഞു.

ആഗസ്റ്റ്‌ 12നു തുടങ്ങിയ ക്യാമ്പ് സെപ്റ്റംബർ 4 വരെ നീണ്ടു നില്ക്കും. വെള്ളിയാഴ്ച ഒഴികെ ദിവസം 6 മണി മുതൽ 9 മണി വരെ യാണ് ക്യാമ്പ്. നൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോശം ടയര്‍ : 22000 വാഹനങ്ങള്‍ ട്രാഫിക്‌ പോലീസ്‌ പിടിച്ചെടുത്തു
Next »Next Page » അബുദാബിയിൽ ഇന്ത്യൻ സ്വാതന്ത്യ ദിനം ആഘോഷിച്ചു »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine