പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചിന് അബുദാബി യില്‍ തുടക്കം

August 20th, 2013

educational-personality-development-class-ePathram
അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചി ലേക്കുള്ള റജിസ്റ്റ്ട്റേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.

17 ​വയസ്സു പൂര്‍ത്തി യായവര്‍ക്കും ഔപചാരിക തല ത്തില്‍ ഏഴാം ക്ലാസ്സ് പാസ്സായ വര്‍ക്കും ഹൈസ്കൂളില്‍ വിദ്യാഭ്യാസം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.

ഈ തുല്യതാ പരീക്ഷ പാസ്സാവുന്ന വര്‍ക്ക് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതാവു ന്നതും ഡിഗ്രീ കോഴ്സിനു തുടര്‍ പഠനം നടത്താ വുന്നതുമാണ്. വിശദ വിവര ങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ആഗസ്റ്റ് 31​ നു മുന്‍പായി പൂരിപ്പിച്ച അപേക്ഷ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. രണ്ടാം ബാച്ചിലേക്കുള്ള ക്ലാസ്സുകള്‍ ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. 02 – 642 44 88, 050 69 26 245​

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗതാഗത നിയമ ലംഘനം : 76 ഡ്രൈവിംഗ് ലൈസന്‍സുകള്‍ തടഞ്ഞു വെച്ചു

August 19th, 2013

അബുദാബി : ഗതാഗത നിയമ ലംഘനങ്ങള്‍ കാരണം കഴിഞ്ഞ മാസം അല്‍ ഐനില്‍ 76 ഡ്രൈവര്‍മാരുടെ ലൈസന്‍സ് തടഞ്ഞു വെച്ചതായി അല്‍ഐന്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം അറിയിച്ചു. ട്രാഫിക് നിയമം തെറ്റിച്ച മറ്റു രണ്ടു പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

വിവിധ ഗതാഗത നിയമ ലംഘന ങ്ങളിലൂടെ 24 ബ്ലാക്ക് പോയന്റ് മറി കടന്നവരുടെ ലൈസന്‍സുകളാണ് തടഞ്ഞു വെച്ചത് എന്നു അല്‍ഐന്‍ ട്രാഫിക് വിഭാഗം മേധാവി മേജര്‍ സാലഹ് അബ്ദുല്ല അല്‍ ഹുമൈരി അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഹമ്മദ് റഫിക്ക് പ്രണാമം : യാദേന്‍ ഷാര്‍ജയില്‍

August 19th, 2013

singer-muhammed-rafi-the legend-ePathram
ഷാര്‍ജ : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ ഗാനങ്ങളെ ഉള്‍പ്പെടുത്തി മാസ് ഷാര്‍ജ ‘യാദേന്‍’ എന്ന പേരില്‍ സംഗീത മത്സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 23 വെള്ളിയാഴ്ച നടക്കുന്ന ഓഡീഷനിലൂടെ ഫൈനല്‍വേദി യിലേക്കുള്ള മത്സരാര്‍ഥികളെ കണ്ടെത്തും. ആഗസ്റ്റ് 30 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് ഫൈനല്‍ നടക്കുക.

15 വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യ മുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ വിളിക്കുക : 050 48 12 573, 050 49 51 089.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് തീരുമാനം പിന്‍ വലിക്കുക : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍

August 19th, 2013

air-india-express-epathram അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ബാഗേജ് ആനുകൂല്യം വെട്ടി ക്കുറക്കാനുള്ള തീരുമാനം പ്രവാസി ഇന്ത്യാക്കാരോട് ഉള്ള വെല്ലു വിളിയും എയര്‍ ഇന്ത്യ എക്സ്പ്രസിനെ തകര്‍ക്കാനുള്ള നീക്ക ങ്ങളുടെ ഭാഗ മായിട്ടുള്ള താണെന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ അഭിപ്രായപ്പെട്ടു.

ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഗസ്റ്റ് 19 തിങ്കളാഴ്ച രാത്രി 9 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിന്റെ നേതൃത്വ ത്തില്‍ വിവിധ പ്രവാസി സംഘടന കളുടെ പങ്കാളിത്വ ത്തോടെ ജനകീയ സദസ്സ് സംഘടിപ്പിക്കും എന്ന് സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ശ്വ വല്‍കൃത സ്വാതന്ത്ര്യ ദിന ചിന്തകള്‍ ഉണര്‍ത്തി ഗള്‍ഫ് സത്യധാര സെമിനാര്‍ നടത്തി

August 19th, 2013

sathyadhara-independence-day-2013-ePathram
അബുദാബി : ഇന്ത്യാ മഹാരാജ്യം അറുപത്തിയേഴാം സ്വാതന്ത്ര്യം ആഘോഷി ക്കുന്ന വേളയില്‍ രാജ്യത്തെ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജന സമൂഹ ങ്ങളുടെ പക്ഷം ചേര്‍ന്ന്, സ്വാതന്ത്ര്യ ത്തിന്റെ അരുളും പൊരുളും അര്‍ത്ഥവും അന്വേഷിച്ചു കൊണ്ട് ഗള്‍ഫ് സത്യധാര അബുദാബി ക്ലസ്റ്റര്‍ സംഘടിപ്പിച്ച സെമിനാര്‍ ക്രിയാത്മക ആഘോഷത്തിന്റെ വ്യതിരിക്തത കൊണ്ട് ശ്രദ്ധേയമായി.

മാറിയ കാലത്തും ലോകത്തും സ്വാതന്ത്ര്യത്തിന്റെ പുതിയ അര്‍ത്ഥ തലങ്ങളും അതുയര്‍ത്തുന്ന സംശയ ങ്ങളും ഉത്തര ങ്ങളും ചര്‍ച്ച ചെയ്ത “സ്വാതന്ത്ര്യം അര്‍ത്ഥമാക്കുന്നത്” എന്ന പ്രമേയം കെ. കെ. മൊയ്തീന്‍ കോയയും രാജ്യ സ്വാതന്ത്ര്യം ഇനിയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അനുഭവ ഭേദ്യമായിട്ടില്ലാത്ത മുസ്ലിം, ദലിത്, ആദിവാസികളാദി പാര്‍ശ്വ വല്‍കൃത ജനപഥ ങ്ങളുടെ ആശങ്ക കളും സ്വാതന്ത്ര്യ വാഞ്ചകളും ചര്‍ച്ച ചെയ്ത “പാര്‍ശ്വ വല്‍കൃത സ്വാതന്ത്ര ദിന ചിന്തകള്‍” എന്ന വിഷയം അലവിക്കുട്ടി ഹുദവിയും അവതരിപ്പിച്ചു.

തുടര്‍ന്നു സദസ്സ് സ്വാതന്ത്ര്യ ദിന സമൂഹ പ്രതിജ്ഞ എടുത്തു. അബു ദാബി ഇസ്ല്കാമിക് സെന്റെറില്‍ നടന്ന സെമിനാര്‍, സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

ഗള്‍ഫ് സത്യധാര ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ മൗലവി ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ തങ്ങള്‍, ഷുഐബ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിസ് ബാഖവി കടമേരി സ്വാഗതവും സമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യാ എക്സ്പ്രസ് : നിവേദക സംഘം പ്രധാനമന്ത്രിയെ കാണും
Next »Next Page » എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് തീരുമാനം പിന്‍ വലിക്കുക : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine