അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ കുട്ടികള്‍ക്കായി നടത്തിയ വേനല്‍ത്തുമ്പികള്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു.
ഈ ക്യാമ്പിന്റെ തുടര്‍ച്ച എന്നോണം എല്ലാ മാസവും ഹ്രസ്വ ക്യാമ്പുകള്‍ നടത്തും എന്ന് സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു അറിയിച്ചു. ക്യാമ്പ് അധ്യാപകന്‍ സുനില്‍ കുന്നരുവിനുള്ള ഉപഹാരം കെ. എസ്. സി. ട്രഷറര്‍ ഫസലുദ്ദീന്‍ നല്കി. കുട്ടികള്‍ തയാറാക്കിയ ചിറകുകള്‍ എന്ന പത്ര ത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
കുട്ടികള്‍ ചിട്ട പ്പെടുത്തിയ സംഘ ഗാനങ്ങളും അവര്‍ എഴുതി സംവിധാനം ചെയ്ത നാടക ങ്ങളും മറ്റു കലാ പരിപാടി കളും അരങ്ങേറി. ക്യാമ്പ് ഡയറക്ടര്‍മാരായ മധു പറവൂര്‍, ശൈലജ നിയാസ്, കലാ വിഭാഗം സെക്രട്ടറി രമേശ് രവി, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍, ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
സോണി ടി. വി. നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയിയും ക്യാമ്പ് അംഗവുമായ ശാലിനി ശശികുമാറിനും ഏഷ്യാനെറ്റ് റേഡിയോ മാപ്പിളപ്പാട്ട് മത്സര ത്തില്‍ വിജയി യായ ആദില ഹിന്ദ് എന്നിവര്‍ക്കുള്ള കെ. എസ്. സി. യുടെ ഉപഹാരം സുനില്‍ കുന്നരു നല്കി. ബിജിത്ത് കുമാര്‍ സ്വാഗതവും ഫൈസല്‍ ബാവ നന്ദിയും പറഞ്ഞു .