ഈദ് മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

July 21st, 2013

ishal-emirates-eid-mehfil-brochure-release-2013-ePathram
അബുദാബി : പെരുന്നാള്‍ ആഘോഷ ങ്ങളുടെ ഭാഗമായി ഇശല്‍ എമിറേറ്റ്സ് അബുദാബി ഒരുക്കുന്ന ‘റജബ് എക്സ്പ്രസ് ഈദ് മെഹ്ഫില്‍ ‘ ദൃശ്യ ആവിഷ്കാരം ഒന്നാം പെരുന്നാളിന് മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും. ഈദ് മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം അബുദാബി യില്‍ നടന്നു. ഗള്‍ഫ് എയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രശാന്ത് നായര്‍ക്കു നല്‍കി റജബ് കാര്‍ഗോ എം.ഡി. ഫൈസല്‍ കാരാട്ട് നിര്‍വ്വഹിച്ചു.

യു.എ.ഇ.എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, പ്രവാസി ഗായകനും ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി, ബ്ലൂ സ്റ്റാര്‍ എം. ഡി. മുഹമ്മദാലി തളിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രശസ്ത പിന്നണി ഗായിക സുജാത, മാപ്പിളപ്പാട്ട് ഗായകരായ എരഞ്ഞോളി മൂസ, രഹന, അഷ്‌റഫ്‌ പയ്യന്നൂര്‍,കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര, ബഷീര്‍ തിക്കൊടി, ആസിഫ് കാപ്പാട് എന്നിവരുടെ പാട്ടുകള്‍ക്ക് ദൃശ്യാ വിഷ്കാരം നല്‍കിയാണ്‌ ഈദ് മെഹ്ഫില്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പതിനാലു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാസ്വാദകരുടെ മനസ്സറിഞ്ഞു ടെലിവിഷന്‍ പ്രോഗ്രാമുകളും സ്റ്റേജ് ഷോ കളും അവതരിപ്പിച്ചു വരുന്ന ഇശല്‍ എമിറേറ്റ്സ് അബുദാബി യുടെ ഈ സംരംഭം കേരള ത്തിലും ഗള്‍ഫിലു മായി ചിത്രീകരിച്ചിരി ക്കുന്നത്.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഇമ യുടെ ശൈഖ് സായിദ് അനുസ്മരണവും ചിത്ര പ്രദര്‍ശനവും

July 21st, 2013

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : ചരിത്ര ത്തില്‍ സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വമായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനം, ഇമ യും (ഇന്ത്യന്‍ മീഡിയ അബുദാബി) ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റററും സമുചിത മായി ആചരിക്കുന്നു.

ജൂലായ്‌ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ ശൈഖ് സായിദിന്റെ അപൂര്‍വ്വ ഫോട്ടോകളും പെയിന്റിംഗ് – കാലിഗ്രാഫി ചിത്ര ങ്ങളു ടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും നടത്തും.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃത കുമാര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി എന്നിവര്‍ ശൈഖ് സായിദ് അനുസ്മരണം നടത്തും. ചിത്രപ്രദര്‍ശനം ഉച്ച കഴിഞ്ഞ് മൂന്നു വരെ നീണ്ടു നില്‍ക്കും.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യന്‍ മീഡിയാ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍സമദ് അധ്യക്ഷത വഹിക്കും.

ലിംക ബുക്കില്‍ ഇടം പിടിച്ച കാലിഗ്രാഫര്‍ ഖലിലുള്ള ചെംനാട്, ചിത്ര കാരന്മാരായ ഉദയ് റസല്‍പുരം, ഷീനാ ബിനോയ്, ബോബന്‍, കുമാര്‍ ചടയ മംഗലം തുടങ്ങിയ വരുടെ ചിത്രങ്ങളും കെ. എം. സി. സി. കമ്മിറ്റി യുടെ ശൈഖ് സായിദിന്റെ അത്യപൂര്‍വ ചിത്ര ശേഖര വുമാണ് പ്രദര്‍ശിപ്പിക്കുക. സമാപന ച്ചടങ്ങില്‍ ചിത്രകാരന്മാര്‍ക്ക് ഇന്ത്യന്‍ മീഡിയാ അബുദാബി യുടെ ഉപഹാരം സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊടുവള്ളി പ്രവാസി കൗണ്‍സില്‍ ഫാമിലി ഇഫ്താര്‍ മീറ്റ്

July 21st, 2013

അബുദാബി : കൊടുവള്ളി പ്രവാസി കൗണ്‍സില്‍ അബുദാബി യുടെ ഫാമിലി ഇഫ്താര്‍ മീറ്റും റംസാന്‍ റിലീഫ് പ്രവര്‍ത്തനവും കാസില്‍ റോക്ക് റസ്റ്റോറന്‍റില്‍ നടന്നു. യോഗ ത്തില്‍ കൊടുവള്ളി ഏരിയ പ്രവാസി കൗണ്‍സില്‍ പ്രസിഡന്‍റ് അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

അബ്ദുറഹിമാന്‍ കാക്കൂര്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ അബൂബക്കര്‍ സഖാഫി പ്രഭാഷണം നടത്തി. അബ്ദുല്‍ നാസര്‍ സ്വാഗതവും മുസ്തഫ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, മുക്കം, ചേന്നമംഗലൂര്‍ തുടങ്ങി പത്തോളം പഞ്ചായ ത്തുകളില്‍ നിന്നുള്ള അബുദാബി യിലെ പ്രവാസികള്‍ ഇഫ്താര്‍മീറ്റില്‍ പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കൊച്ചിനൈറ്റസ് ഇഫ്താര്‍ സംഗമം ഇസ്ലാമിക്‌ സെന്ററില്‍

July 19th, 2013

അബുദാബി : എറണാകുളം ജില്ലാ പ്രവാസി കൂട്ടായ്മ ‘കൊച്ചിനൈറ്റസ്’ ഒരുക്കുന്ന ഇഫ്താര്‍ സംഗമം ജൂലായ്‌ 22 തിങ്കളാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും. വിവരങ്ങള്‍ക്ക് : 050 611 88 18

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 19th, 2013

accident-epathram
അബുദാബി : ഈ വർഷ ത്തിന്റെ ആദ്യ പകുതി യിൽ പതിനഞ്ചു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം ഗതാഗത നിയമ ലംഘന ങ്ങൾ നടന്നതായി അബുദാബി പോലീസ് അറിയിച്ചു. അമിത വേഗത യാണ് ഗതാഗത നിയമ ലംഘന ങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടത്.

ലൈസന്‍സ് പുതുക്കാതിരിക്കല്‍, ഗതാഗതം തടസ്സ പ്പെടുത്തല്‍, റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ യാണ് മറ്റ് നിയമ ലംഘന ങ്ങളില്‍പ്പെട്ടത്. ട്രാഫിക്‌ റെഡ് സിഗ്നല്‍ ക്രോസ്സ് ചെയ്യുന്നതും, ഇന്‍ഡിക്കേഷന്‍ ഉപയോഗിക്കാതെ പെട്ടെന്ന് വാഹന ങ്ങള്‍ തിരിക്കുന്നതും വാഹന ങ്ങള്‍ തമ്മിൽ കൃത്യ മായ അകലം പാലിക്കാത്തതും അപകട ങ്ങള്‍ക്ക് കാരണമാകുന്നു.

2013 ജനുവരി മുതൽ മെയ്‌ വരെ 15,69,409 ഗതാഗത നിയമ ലംഘന ങ്ങളാണ് നടന്നത്. 132 പേരാണ് വാഹന അപകട ങ്ങളില്‍ മരിച്ചത്. 146 പേർക്ക് ഗുരുതര മായി പരുക്കേറ്റി ട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ കാലയള വുമായി താരതമ്യ പ്പെടുത്തു മ്പോള്‍ റോഡ്‌ അപകട ങ്ങളില്‍ മരിച്ച വരുടെ എണ്ണ ത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായതായും അബുദാബി പോലീസ്‌ അറിയിച്ചു.

വാഹന അപകടങ്ങള്‍ കുറക്കുന്നതിനും 2030 ഓടെ അപകട മരണ ങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമിട്ട് അഞ്ചിന പരിപാടി ആരംഭിക്കും. വേഗത നിയന്ത്രി ക്കുന്നത് അടക്കം ഈ പദ്ധതി യുടെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജന നിബിഡമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഇഫ്താര്‍
Next »Next Page » കൊച്ചിനൈറ്റസ് ഇഫ്താര്‍ സംഗമം ഇസ്ലാമിക്‌ സെന്ററില്‍ »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine