അബുദാബി :സമ്മര് സീസണിലേക്കുള്ള വസ്ത്ര ശേഖരവുമായി ‘ലുലു കോട്ടണ് കൌച്ചര്’ അല് വഹ്ദ മാളില് തുറന്നു പ്രവര്ത്തനം ആരംഭിച്ചു.
ഗള്ഫ് രാജ്യ ങ്ങളിലെ കാലാവസ്ഥക്ക് അനുസൃതമായി തയ്യാറാക്കിയതും സമ്മറില് ഏറ്റവും അനുയോജ്യവു മായ കോട്ടണ് വസ്ത്രങ്ങളുടെ ഷോറൂ മാണ് ‘ലുലു കോട്ടണ് കൌച്ചര്’ കോട്ടണ് സാരി കളും ചുരിദാറു കളുമാണ് സമ്മര് സീസണ് വേണ്ടി ഇവിടെ ഒരുക്കിയത്.
അല് വഹ്ദ മാളിലെ ചടങ്ങില് ലുലു റീജ്യണല് മാനേജര് അബൂബക്കര്, അജയകുമാര്, ഹസീബ്, സിറാജ് എന്നിവര് ചടങ്ങില് സംബന്ധിച്ചു. തുടര്ന്ന് കോട്ടണ് വസ്ത്രങ്ങളണിഞ്ഞ മോഡലുകളുടെ ഫാഷന് ഷോയും നടന്നു. സമ്മര് കളക്ഷനു കളില് ഇന്ത്യയില് നിന്നുള്ള ചുരിദാറുകളും സാരികളും ഇവിടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്.