രാജ്യാന്തര അഹിംസാ ​ ​ദിനാഘോഷം വെള്ളിയാഴ്ച

October 3rd, 2013

international-day-of-non-violence-gandhi-jayanthi-ePathram
അബുദാബി​ ​: ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ​ ​ത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു വരെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിവിധ പരിപാടി കളോടെ രാജ്യാന്തര അഹിംസാ ദിനം ആചരിക്കും.

യു. എ. ഇ. യുവജന സാമൂഹിക കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ രാവിലെ 10. 30 ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പുതിയ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും.

ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യ വേദി എന്നിവ യുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന പരിപാടി യില്‍ കേരള നിയഭ സഭാ സ്പീക്കര്‍ ജി. കാര്‍ത്തി കേയന്‍, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിലെ സാമൂഹിക ക്ഷേമ വിഭാഗം കൗണ്‍സിലര്‍ ആനന്ദ് ബര്‍ദന്‍ എന്നിവര്‍ സംബന്ധിക്കും. ​ ​

തുടര്‍ന്ന് നൂറിലേറെ രാജ്യങ്ങളില്‍ പുറത്തിറക്കിയ ഗാന്ധിജി യുടെ വൈവിധ്യമാര്‍ന്ന സ്റ്റാമ്പ് ഉള്‍പ്പെടെ ഇന്ത്യന്‍ സ്വാതന്ത്യ സമരവും ഗാന്ധിജി യുടെ ജീവിത വുമായി ബന്ധപ്പെട്ട ചിത്ര ങ്ങളുടെ പ്രദര്‍ശനവും നടക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ക്കായി മൂന്നു ഗ്രൂപ്പു കളിലായി ചിത്ര രചനാ പെയിന്റിംഗ് മല്‍സര ങ്ങള്‍ നടക്കും.

വൈകീട്ട് മൂന്നര മുതല്‍ യു. ​എ​. ​ഇ. തല​ ​ത്തിലുള്ള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സരം നടക്കും.

വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തി കേയന്‍ ഉദ്ഘാടനം ചെയ്യും. ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സര വിജയി കളാവുന്ന സ്‌കൂളുക ള്‍ക്ക് ഷീല്‍ഡും വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും പെയിന്റിങ് മല്‍സര വിജയി കള്‍ക്ക് ക്യാഷ് അവാര്‍ഡും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെയും ഇന്ത്യന്‍ മീഡയ യുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വിജയി കള്‍ക്കും പങ്കെടുക്കുന്ന വര്‍ക്കും സമ്മാനിക്കും. ​

ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി. ​എ.​ ​അബ്ദുല്‍ സമദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ​ബാവ​ ​ഹാജി,​ ​ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ​ടി​. ​വി​.​ ദാമോദരന്‍, യൂണിവേഴ്‌സല്‍ ആശുപത്രി എം​.​ ഡി.​ ഡോ. ഷെബീര്‍ നെല്ലിക്കോട്, ​മൈഫുഡ് റസ്‌റ്റോറന്റ് എം​. ​ഡി.​ ഷിബു വര്‍ഗീസ് എന്നിവര്‍ സമ്മാന ദാനം നിര്‍വഹിക്കും.

വിവിധ ഇന്ത്യന്‍ സ്‌കൂളു കളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ഭാരതീയ ദേശ ഭക്തിയും ഗാന്ധി സ്മരണകളും പകരുന്ന വര്‍ണാഭമായ കലാ സംസ്കാരിക പരിപാടികളും ഗാന്ധി സാഹിത്യ വേദി യുടെ ‘മഹാത്മാ’ എന്ന ലഘു നാടകവും അവതരിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ശ്രദ്ധേയമായി

October 3rd, 2013

gandhi-jayanti-celebrations-in-model-school-ePathram
അബുദാബി : ഭാരത ത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി യുടെ ജന്മ ദിനം അബുദാബി മുസ്സഫ യിലെ മോഡല്‍ സ്കൂളില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

ദിശാ ബോധം നഷ്ടപ്പെട്ട ആധുനിക ജനതയ്ക്ക് ഗാന്ധിജി യുടെ ജീവിതവും ആദര്‍ശ ങ്ങളും മാതൃക ആവേണ്ടതാണ് എന്ന് പരിപാടികള്‍ ഉല്‍ഘാടനം ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കുട്ടി കളില്‍ ദേശീയ ബോധവും രാഷ്ട്ര സ്നേഹവും വളര്‍ ത്തു വാനും ഭാരത ത്തിന്റെ മാത്രം പ്രത്യേകത യായ നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം വളര്‍ന്നു വരുന്ന തലമുറ യിലേക്ക് പകര്‍ന്നു നല്‍കു വാനും ഉതകുന്ന രീതി യിലാണ് സ്കൂള്‍ അധികൃതര്‍ ഗാന്ധി ജയന്തി ദിനാഘോഷം ഒരുക്കിയത്.

ഗാന്ധി സ്മൃതി, ഗാന്ധി യുടെ ജീവിതം ഒറ്റ നോട്ടത്തില്‍ എന്നീ ശീര്‍ഷക ങ്ങളിലായി ചിത്രീകരണങ്ങള്‍, ദേശ ഭക്തി ഗാനങ്ങള്‍, സംഘ നൃത്തം, ഗാന്ധിജി യുടെ ജീവിത വുമായി ബന്ധപ്പെട്ട ക്വിസ്‌ മല്‍സര ങ്ങള്‍ തുടങ്ങിയവയും കുട്ടി കളുടെ നേതൃത്വ ത്തില്‍ അവതരിപ്പിച്ചു.

വൈസ്‌ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ശരീഫ്‌, ഹെഡ്‌ മാസ്റ്റര്‍ ഐ. ജെ. നസാരി, അസിസ്റ്റന്റ്‌ ഹെഡ്‌ മാസ്റ്റര്‍ കെ. വി. റഷീദ്‌ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. ടി. മുഹമ്മദ് ബഷീറും മഞ്ഞളാംകുഴി അലിയും അബുദാബി യില്‍

October 2nd, 2013

അബുദാബി : സംസ്ഥാന കെ. എം. സി. സി. നടത്തി വരുന്ന സി. എച്ച്. അനുസ്മരണ പരിപാടി യുടെ സമാപന സമ്മേളനം ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

സമ്മേളന ത്തില്‍ മുസ്‌ലിം ലീഗ് കേന്ദ്ര സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി., കേരള നഗര കാര്യ വികസന മന്ത്രി മഞ്ഞളാംകുഴി അലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

സി. എച്ച്. അനുസ്മരണ ത്തിന്റെ ഭാഗമായുള്ള ചിത്ര പ്രദര്‍ശനവും നസീര്‍ രാമന്തളിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വ്യാഴാഴ്ച വരെ തുടരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ‘സ്മരണിക’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

October 2nd, 2013

ksc-fourty-years-logo-ePathram
അബുദാബി: യു. എ. ഇ. യിലെ മലയാളി കളുടെ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തന ങ്ങളുടെ സിരാ കേന്ദ്ര മായി 1972ൽ രൂപീകൃതമായ അബുദാബി കേരള സോഷ്യൽ സെന്റർ പ്രവർത്തന നിരത മായ നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

‘സാംസ്കാരിക സമന്വയ ത്തിന്റെ നാലു പതിറ്റാണ്ട്’ എന്ന ശീർഷക ത്തിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി സെന്ററിന്റെ മുഖ പ്രസിദ്ധീകരണ മായ ‘പ്രവാസി’ നാല്പതാം വാർഷിക പതിപ്പ് പുറത്തിറക്കുന്നു.

മലയാളി കളുടെ പ്രവാസ ജീവിത ത്തിന്റെയും നാടിനു നല്കിയ സംഭാവന കളുടെയും ചരിത്രം വിശദമായി പ്രതിപാദിക്കുന്ന, ചരിത്ര വിദ്യാർത്ഥി കൾക്കും ഗവേഷ കർക്കും പ്രയോജനപ്പെടും വിധം തയ്യാറാക്കുന്ന സ്മരണിക യിലേക്ക് എഴുത്തു കാരിൽ നിന്നും ലേഖനം, കഥ, കവിത, കാർട്ടൂണ്‍ എന്നിവ ക്ഷണിക്കുന്നു.

‘ഇൻഡോ അറബ് സാംസ്കാരിക സമന്വയം’ എന്ന വിഷയ ത്തെ ആസ്പദ മാക്കിയുള്ള മുഖ ചിത്രവും ചിത്ര കാരന്മാരിൽ നിന്നും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന മികച്ച ചിത്രം സ്മരണിക യുടെ മുഖ ചിത്രമായി പരിഗണി ക്കുകയും ക്യാഷ് അവാർഡും ബഹുമതി പത്രവും നല്കി ആദരിക്കുന്ന തായിരിക്കും.

സ്മരണിക യിലേക്കുള്ള സൃഷ്ടികളും മുഖ ചിത്രവും നവംബർ 15നകം കിട്ടത്തക്ക വിധം പത്രാധിപർ, പ്രവാസി, കേരള സോഷ്യൽ സെന്റർ, പി. ബി. നമ്പർ 3854, അബുദാബി, യു . എ . ഇ. എന്ന പോസ്റ്റല്‍ വിലാസ ത്തിലോ 00971 2 631 44 57 എന്ന ഫാക്സ് നമ്പറിലോ kscpravasi at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ അയക്കാം.

കൂടുതൽ വിവര ങ്ങൾക്ക് 00 971 50 78 94 229 – 00 971 55 43 16 860 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ അടച്ചു പൂട്ടുന്നില്ല : കുട്ടികള്‍ക്ക് ആശ്വാസകരമായ നിര്‍ദ്ദേശ വുമായി അഡെക്

October 2nd, 2013

abudabi-indian-islahi-islamic-school-closing-ePathram
അബുദാബി : അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലേയും ലിറ്റിൽ ഫ്ലവർ സ്കൂളിലേയും വിദ്യാര്‍ഥി കളുടെ ഭാവിയെ കരുതി ഈ സ്കൂളുകള്‍ മൂന്നു വര്‍ഷം തുടര്‍ന്നും പ്രവര്‍ത്തി ക്കാന്‍ അബുദാബി എജുക്കേഷന്‍ കൌണ്‍സില്‍ സ്വന്തം സ്കൂള്‍ വിട്ടു കൊടുക്കുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ അടച്ചു പൂട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ തങ്ങളുടെ ഭാവി എന്താകും എന്നറിയാതെ വിഷമിച്ച 1400ഓളം കുട്ടി കള്‍ക്ക് ആശ്വാസകര മാകുന്ന നിര്‍ദ്ദേശ വുമായിട്ടാണ് അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ (ADEC) രംഗത്ത് വന്നിരിക്കുന്നത്.

സ്കൂളിലെ കുട്ടികളെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന ബദല്‍ സംവിധാന മാണ് അഡെക് ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലേയും ലിറ്റിൽ ഫ്ലവർ സ്കൂളിലേയും എല്ലാ കുട്ടികളെയും അധ്യാപകരെയും അഡെകിന്‍െറ കീഴിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റാനും മൂന്ന് വര്‍ഷം പ്രവര്‍ത്തനം തുടരാനുമാണ് തീരുമാനിച്ചത്.

രക്ഷിതാക്ക ളുടെയും കുട്ടികളുടെയും അഭ്യര്‍ത്ഥന മാനിച്ചും അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടല്‍ മൂലവു മാണ് ആയിരത്തി നാനൂറു കുട്ടികളുടെ ഭാവി അനിശ്ചിതത്വ ത്തില്‍ അവാതിരിക്കാന്‍ അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.

നഗര ത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്കൂളുകള്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടു വര്‍ഷം മുമ്പു തന്നെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലേയും ലിറ്റിൽ ഫ്ലവർ സ്കൂളിലേയും മാനേജു മെന്റുകള്‍ ഇക്കാര്യം രക്ഷിതാക്കളില്‍ നിന്നും മറച്ചു വെച്ചിരി ക്കുകയായിരുന്നു.

സെപ്തംബര്‍ മൂന്നാം വാരം സ്കൂളിന് മുന്നില്‍ അടച്ചു പൂട്ടല്‍ നോട്ടിസ് പതിച്ച തോടെ യാണ് രക്ഷിതാക്കലും കുട്ടികളും അങ്കലാപ്പില്‍ ആയത്.

ഉടനെ തന്നെ മറ്റൊരു സ്കൂള്‍ കണ്ടെത്താ നുള്ള പ്രായോഗിക ബുദ്ധി മുട്ടുകള്‍ അധികൃതരുടെ മുന്നില്‍ രക്ഷിതാക്കള്‍ എത്തിച്ച തോടെയാണ് ഇത്രയും വിദ്യാര്‍ത്ഥി കളുടെ ഭാവിയെ മുന്‍ നിറുത്തി നഗര ത്തില്‍ തന്നെ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള മറ്റൊരു സ്കൂളില്‍ മൂന്നു വര്‍ഷം കൂടി പ്രവര്‍ത്തിക്കാനും തുടര്‍ന്ന് സ്കൂള്‍ സോണില്‍ നിര്‍മ്മിക്കുന്ന സ്വന്തം കെട്ടിട ത്തിലേക്ക് മാറാനും A D E C പുതിയ തീരുമാനം അറിയിച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യാന്തര അഹിംസാ ദിന ആചരണം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും
Next »Next Page » കെ. എസ്. സി. ‘സ്മരണിക’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine