പ്രവാസി വിദ്യാര്‍ത്ഥി കള്‍ക്കായി വയനാട്ടില്‍ ‘കോച്ച് ഇന്ത്യ’

May 24th, 2013

coach-india-ameer-thayyil-dr-ashraf-kt-ePathram
അബുദാബി : സി. ബി. എസ്. ഇ. സ്ട്രീമില്‍ സീനിയര്‍ സെക്കണ്ടറി പഠന ത്തോടൊപ്പം മെഡിക്കല്‍ – എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനവും നല്‍കുന്ന കോച്ച് ഇന്ത്യ എന്ന പ്രവാസി സംരംഭ ത്തിന് തുടക്കമായി.

പ്രവാസികളായ വിദ്യാര്‍ത്ഥി കളെ ലക്ഷ്യമിട്ടാണ് കോച്ച് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. C B S E+2 സയന്‍സ് കോഴ്സിനോടൊപ്പം ദേശീയ നിലവാരമുള്ള സ്ഥാപന ങ്ങളില്‍ പ്രവേശനം കരസ്ഥ മാക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് വയനാട് മുട്ടില്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്ത്യ യുടെ ലക്‌ഷ്യം.

പഠന മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി 50ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്‌, കോച്ച് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നും സ്കോളര്‍ഷിപ്പ്‌ പരീക്ഷ യില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് തീര്‍ത്തും സൌജന്യമായി പ്ലസ്‌ ടു കോഴ്സിനും പരിശീലന ത്തിനുമുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും കോച്ച് ഇന്ത്യ ചെയര്‍മാന്‍ അമീര്‍ തയ്യില്‍, മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ കെ. ടി. അഷറഫ്‌ എന്നിവര്‍ അബുദാബി യില്‍ പറഞ്ഞു.

എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്തെ അനാരോഗ്യ പ്രവണത കള്‍ക്കും അനാവശ്യ പീഡനങ്ങള്‍ക്കും രക്ഷിതാക്കളുടെ അമിതമായ ആശങ്കകള്‍ക്കും പരിഹാരം ഉണ്ടാക്കും എന്ന ഉറപ്പോടെ വടക്കന്‍ കേരള ത്തില്‍ ആരംഭം കുറിച്ച പ്രഥമ സംരംഭമാണ് കോച്ച് ഇന്ത്യ. ദക്ഷിണേന്ത്യയിലെ പ്രശസ്ത പരിശീലന കേന്ദ്രങ്ങളില്‍ നിന്നും കഴിവ് തെളിയിച്ച വിദഗ്ദരായ അദ്ധ്യാപകരാണ് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലുവില്‍ ‘മാംഗോ മാനിയ-2013’

May 24th, 2013

indian-ambassador-inaugurate-lulu-mango-mania-ePathram
അബുദാബി : ലുലൂ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാമ്പഴ ഉത്സവം ‘മാംഗോ മാനിയ-2013’ ആരംഭിച്ചു. അബുദാബി മദീനാ സായിദ് ലുലൂ സെന്ററില്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മാമ്പഴ ഉത്സവം ഉദ്ഘാടനം ചെയ്തു.

ഇവിടെ പ്രത്യേകം തയ്യാറാക്കിയ പവലിയ നില്‍ 12 രാജ്യ ങ്ങളില്‍ നിന്നുള്ള 170-ഓളം വൈവിധ്യം നിറഞ്ഞ മാമ്പഴ ങ്ങളുടെ പ്രദര്‍ശ നവും വില്പന യുമാണ് ആരംഭിച്ചത്.

lulu-mango-mania-2013-ePathram

യു. എ. ഇ. യിലെ ലുലു ഗ്രൂപ്പിലെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റു കളിലും ‘മാംഗോ മാനിയ-2013’ സംഘടിപ്പി ച്ചിട്ടുണ്ട്.  ജൂണ്‍ ഒന്നു വരെ യാണ് ‘മാമ്പഴ ഉത്സവം’.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യ ങ്ങളിലെ വൈവിധ്യം നിറഞ്ഞ മാ ങ്ങകളുടെ അപൂര്‍വ ശേഖരമാണ് മാമ്പഴ ഉത്സവ ത്തിന്റെ പ്രത്യേകത.

അബുദാബി യില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാ വാല, റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍, മീഡിയാ വിഭാഗം തലവന്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചിറമേല്‍ കുടുംബ യോഗം : പുതിയ ഭാരവാഹികള്‍

May 24th, 2013

chiramel-family-meet-with-imf-elvis-ima-anil-saba-joseph-ePathram
ദുബായ് : ചിറമേല്‍ കുടുംബ യോഗം യു. എ. ഇ . ചാപ്റ്ററിന്റെ ഏഴാമത് വാര്‍ഷിക സമ്മേളം ദുബായ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ ഉത്ഘാടനം ചെയ്തു.

കുടുംബ യോഗം  പ്രസിഡന്റ് അില്‍ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. സാബാ ജോസഫ് മുഖ്യസന്ദേശം ന ല്‍കി.

പുതിയ ഭാര വാഹികളായി റോയി തോമസ് (പ്രസിഡന്റ്), ഷാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ബോബി കരിമ്പില്‍ (സെക്രട്ടറി), സാജന്‍ പുത്തന്‍പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം നൈനാന്‍ (ട്രഷറര്‍)), ഷേര്‍ളി ബിനു (ലേഡീസ് വിംഗ്), ബ്ളസന്‍ ജോസഫ് (ടീന്‍സ് വിംഗ്), അശോക് രാജന്‍, റെജി ഫിലിപ്പ്, അില്‍ സി. ഇടിക്കുള, മൈക്കിള്‍ വര്‍ഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ പുരസ്‌കാരം തുറവൂര്‍ വിശ്വംഭരന്

May 24th, 2013

അബുദാബി : മലയാളി സമാജം സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ തുറവൂര്‍ വിശ്വംഭരന്. മഹാ ഭാരത പര്യടനം എന്ന പഠന ഗ്രന്ഥത്തെ മുന്‍നിര്‍ത്തി യാണ് പുരസ്‌കാരം സമ്മാനിക്കുക.

പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാ കൃഷ്ണന്‍ ചെയര്‍മാനും ജോണ്‍പോള്‍, ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ അംഗ ങ്ങളുമായ സമിതി യാണ് പുരസ്‌കാര ജേതാ വിനെ തെരഞ്ഞെടുത്തത്.

ജൂണ്‍ ഒന്നിന് അബുദാബി യില്‍ അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധിയെ അനുസ്മരിച്ചു

May 23rd, 2013

അബുദാബി : മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തി രണ്ടാമത് ചരമ വാര്‍ഷിക ദിനം, ഓ. ഐ. സി. സി. അബുദാബി കമ്മിറ്റി തീവ്ര വാദ വിരുദ്ധ ദിനമായി ആചരിച്ചു. മലയാളി സമാജ ത്തിൽ വെച്ചു നടന്ന പരിപാടിയില്‍ ഓ. ഐ. സി. സി. നേതാക്കളും പ്രവര്‍ത്തകരും തീവ്ര വാദ വിരുദ്ധ പ്രതിജ്ഞയെടുത്തു.

പ്രസിഡന്റ് മനോജ്‌ പുഷ്ക്കർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇടവ സൈഫ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ പള്ളിക്കൽ ഷുജാഹി, കെ എച്ച് താഹിർ, വൈസ് പ്രസിഡന്റ് ഷുക്കൂർ ചാവക്കാട്, അബുബക്കർ മേലേതില്‍, ജീബ എം സാഹിബ്, നിബു സാം ഫിലിപ്പ്, മാർട്ടിൻ മാത്യു എന്നിവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടക അവതരണവും അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണവും
Next »Next Page » സമാജം സാഹിത്യ പുരസ്‌കാരം തുറവൂര്‍ വിശ്വംഭരന് »



  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine