അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററി ന്റെ ഈ വര്‍ഷ ത്തെ പ്രവര്ത്ത നോദ്ഘാടനം മെയ് 2 വ്യാഴാഴ്ച രാത്രി 7.30 നു ധന കാര്യ വകുപ്പ് മന്ത്രി കെ. എം. മാണി നിര്‍വഹിക്കും. ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടക്കുന്ന പരിപാടി യില്‍ പത്മശ്രീ എം. എ. യൂസഫലി മുഖ്യ പ്രഭാഷണം നടത്തും.
സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി 40 നിര്‍ധന കുടുംബ ങ്ങള്‍ക്കുള്ള റിലീഫ് പദ്ധതി കളുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. സാമൂഹിക, സാംസ്കാരിക വ്യവസായ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും.
മൈലാഞ്ചി റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ ഗായകന് നവാസ് കാസര്‍കോട് നയിക്കുന്ന മാപ്പിളപ്പാട്ട് ഗാനമേള പരിപാടി യുടെ മുഖ്യ ആകര്‍ഷക ഘടകം ആയിരിക്കും എന്നു സംഘാടകര്‍ അറിയിച്ചു.