എസ്. കെ. എസ്. എസ്. എഫ്. പ്രതിഷേധിച്ചു

August 20th, 2013

അബുദാബി : യാത്ര ക്കാരുടെ ബാഗേജ് പരിധി വെട്ടി ക്കുറയ്ക്കാനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് നീക്കത്തിന് എതിരെ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കമ്മിറ്റി പ്രതിഷേധിച്ചു.

സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഹാരിസ് ബാഖവി, സാബിര്‍ മാട്ടൂല്‍, സജീര്‍ ഇരിവേരി, റഫീഖ് പന്നിത്തടം, സാജിദ് രാമന്തളി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചിന് അബുദാബി യില്‍ തുടക്കം

August 20th, 2013

educational-personality-development-class-ePathram
അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചി ലേക്കുള്ള റജിസ്റ്റ്ട്റേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.

17 ​വയസ്സു പൂര്‍ത്തി യായവര്‍ക്കും ഔപചാരിക തല ത്തില്‍ ഏഴാം ക്ലാസ്സ് പാസ്സായ വര്‍ക്കും ഹൈസ്കൂളില്‍ വിദ്യാഭ്യാസം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.

ഈ തുല്യതാ പരീക്ഷ പാസ്സാവുന്ന വര്‍ക്ക് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതാവു ന്നതും ഡിഗ്രീ കോഴ്സിനു തുടര്‍ പഠനം നടത്താ വുന്നതുമാണ്. വിശദ വിവര ങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ആഗസ്റ്റ് 31​ നു മുന്‍പായി പൂരിപ്പിച്ച അപേക്ഷ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. രണ്ടാം ബാച്ചിലേക്കുള്ള ക്ലാസ്സുകള്‍ ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. 02 – 642 44 88, 050 69 26 245​

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗതാഗത നിയമ ലംഘനം : 76 ഡ്രൈവിംഗ് ലൈസന്‍സുകള്‍ തടഞ്ഞു വെച്ചു

August 19th, 2013

അബുദാബി : ഗതാഗത നിയമ ലംഘനങ്ങള്‍ കാരണം കഴിഞ്ഞ മാസം അല്‍ ഐനില്‍ 76 ഡ്രൈവര്‍മാരുടെ ലൈസന്‍സ് തടഞ്ഞു വെച്ചതായി അല്‍ഐന്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം അറിയിച്ചു. ട്രാഫിക് നിയമം തെറ്റിച്ച മറ്റു രണ്ടു പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

വിവിധ ഗതാഗത നിയമ ലംഘന ങ്ങളിലൂടെ 24 ബ്ലാക്ക് പോയന്റ് മറി കടന്നവരുടെ ലൈസന്‍സുകളാണ് തടഞ്ഞു വെച്ചത് എന്നു അല്‍ഐന്‍ ട്രാഫിക് വിഭാഗം മേധാവി മേജര്‍ സാലഹ് അബ്ദുല്ല അല്‍ ഹുമൈരി അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഹമ്മദ് റഫിക്ക് പ്രണാമം : യാദേന്‍ ഷാര്‍ജയില്‍

August 19th, 2013

singer-muhammed-rafi-the legend-ePathram
ഷാര്‍ജ : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ ഗാനങ്ങളെ ഉള്‍പ്പെടുത്തി മാസ് ഷാര്‍ജ ‘യാദേന്‍’ എന്ന പേരില്‍ സംഗീത മത്സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 23 വെള്ളിയാഴ്ച നടക്കുന്ന ഓഡീഷനിലൂടെ ഫൈനല്‍വേദി യിലേക്കുള്ള മത്സരാര്‍ഥികളെ കണ്ടെത്തും. ആഗസ്റ്റ് 30 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് ഫൈനല്‍ നടക്കുക.

15 വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യ മുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ വിളിക്കുക : 050 48 12 573, 050 49 51 089.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് തീരുമാനം പിന്‍ വലിക്കുക : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍

August 19th, 2013

air-india-express-epathram അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ബാഗേജ് ആനുകൂല്യം വെട്ടി ക്കുറക്കാനുള്ള തീരുമാനം പ്രവാസി ഇന്ത്യാക്കാരോട് ഉള്ള വെല്ലു വിളിയും എയര്‍ ഇന്ത്യ എക്സ്പ്രസിനെ തകര്‍ക്കാനുള്ള നീക്ക ങ്ങളുടെ ഭാഗ മായിട്ടുള്ള താണെന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ അഭിപ്രായപ്പെട്ടു.

ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഗസ്റ്റ് 19 തിങ്കളാഴ്ച രാത്രി 9 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിന്റെ നേതൃത്വ ത്തില്‍ വിവിധ പ്രവാസി സംഘടന കളുടെ പങ്കാളിത്വ ത്തോടെ ജനകീയ സദസ്സ് സംഘടിപ്പിക്കും എന്ന് സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാര്‍ശ്വ വല്‍കൃത സ്വാതന്ത്ര്യ ദിന ചിന്തകള്‍ ഉണര്‍ത്തി ഗള്‍ഫ് സത്യധാര സെമിനാര്‍ നടത്തി
Next »Next Page » മുഹമ്മദ് റഫിക്ക് പ്രണാമം : യാദേന്‍ ഷാര്‍ജയില്‍ »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine