പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാർക്കു നിവേദനം നൽകി

August 23rd, 2013

air-india-express-epathram അബുദാബി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചതിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യിലെ വിവിധ സംഘടനാ പ്രതിനിധി കൾ പ്രധാന മന്ത്രി മൻമോഹൻസിംഗ്, യു പി എ അധ്യക്ഷ സാണിയാ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ യുള്ളവർക്ക് നിവേദനം സമർപ്പി ക്കാൻ വ്യാഴാഴ്ച രാവിലെ ഡൽഹിയില്‍ എത്തി.

കേന്ദ്ര ലേബർ ആൻഡ് എംപ്‌ളോയ്‌മെന്റ് സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷ്, കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രഫ. കെ. വി. തോമസ് എന്നിവരെ വ്യാഴാഴ്ച രാവിലെ പ്രതിനിധി സംഘം അവരുടെ ഓഫീസില്‍ എത്തി നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാൽ എന്നിവരെയും കേരള ത്തിൽ നിന്നുളള മറ്റു മന്ത്രി മാരെയും പ്രതിനിധി സംഘം ഇന്നു നേരിൽ കാണും. എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിമാരെ ബോധ്യ പ്പെടുത്തുന്ന കാര്യ ത്തിൽ പ്രതീക്ഷാ നിർഭരത കൈവരിക്കാൻ സാധിച്ചു.

ഡൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മലയാളി യുമായ കെ. എൻ. ജയരാജാണ് പ്രതിനിധി സംഘ ത്തോടൊപ്പം മന്ത്രി മാരെ കാണാനുള്ള നടപടി കളിൽ സഹായി ക്കുന്നത്. പ്രധാന മന്ത്രി മൻമോഹൻസിങിനെ കാണാനുള്ള അനുവാദ ത്തിനായുള്ള അപേക്ഷയും നൽകി യിട്ടുണ്ട്.

ഇന്നോ നാളെയോ പ്രധാന മന്ത്രിയേയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധി യേയും സംഘം കാണും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രധാന മന്ത്രി യുടെയും സോണിയാ ഗാന്ധി യുടെയും കൂടിക്കാഴ്ചക്കുള്ള ശ്രമം നടത്തുന്നത്. കൂടുതൽ മന്ത്രിമാരെയും എം പി മാരെയും കണ്ട് ബാഗേജ് 30 കിലോയായി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തും.

express-luggage-issue-ima-delegation-team-in-delhi-to-meet-pc-chakko-ePathram-

ഇന്ത്യൻമീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് തോമസ് ജോൺ എന്നിവ രുടെ നേതൃത്വ ത്തിലുള്ള സംഘ ത്തിൽ ഇന്ത്യൻ മീഡിയ വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫട്ടേണിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാംഹിം എന്നിവ രുമാണുള്ളത്.

കുവൈറ്റ് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, ഖത്തർ ഒ ഐ സി സി സെക്രട്ടറി കമർ എന്നിവരും സംഘ ത്തോടൊപ്പം ചേർന്നി ട്ടുണ്ട്. ബാഗംജ് കുറച്ച്, കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാൻ കഴിയുമെന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം ശരിയല്ല എന്നു കേന്ദ്ര മന്ത്രിമാരെ ബോധ്യ പ്പെടുത്താൻ സംഘ ത്തിനു സാധിച്ചു.

കേരളത്തിൽ നിന്നുള്ള മന്ത്രി മാരുടെ കോർഡിനേഷൻ കമ്മിറ്റി ചെയർമാനായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യ ത്തിൽ അനുകൂല മായ നടപടി സംബന്ധിച്ചു കെ. സി. വേണു ഗോപാലുമായി ചർച്ചചെയ്യാനും പ്രായോഗിക നടപടികൾ സ്വീകരിക്കാനും തയ്യാറായി.

മന്ത്രി പ്രഫ. കെ. വി.തോമസ്, വ്യോമയാന മന്ത്രി യെ കണ്ട് പ്രശ്‌നം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന് വ്യോമയാന മന്ത്രി യെയും സഹ മന്ത്രി കെ. സി. വേണു ഗോപാലിനെയും കാണും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫ്ളാറ്റ് ടി. വി.കള്‍ക്ക് 36.05 ശതമാനം നികുതി ആഗസ്റ്റ് 26 മുതല്‍

August 23rd, 2013

flat-screen-television-ePathram
അബുദാബി : വിദേശത്തു നിന്ന് എല്‍. സി. ഡി, പ്ളാസ്മ, എല്‍. ഇ. ഡി. തുടങ്ങിയ ഫ്ളാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ ഇന്ത്യ യിലേക്ക് കൊണ്ടു പോകുമ്പോള്‍ 36.05 ശതമാനം നികുതി ഏര്‍പ്പെടുത്തി.

നിലവില്‍ 35,000 രൂപ വരെ വില യുള്ള ഇത്തരം ടി. വി. കള്‍ സ്വന്തം ഉപയോഗ ത്തിനായി ഡ്യൂട്ടി ഇല്ലാതെ കൊണ്ടു പോകാ മായിരുന്നു. അനുവദനീയ മായ ബാഗേജില്‍ ഇതും ഉള്‍പ്പെടുത്തു മായിരുന്നു.

എന്നാല്‍ രൂപ യുടെ വിലയിടിവ് തടയുന്ന തിന്‍െറ ഭാഗമായി ആഗസ്റ്റ് 26 മുതല്‍ ഫ്ലാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ക്ക് 35 ശതമാനം ചുങ്കവും അതിന്‍െറ മൂന്നു ശതമാനം വിദ്യഭ്യാസ സെസും നല്‍കണം. അതായത് ടി. വി വില യുടെ 36.05 ശതമാനം പ്രവാസി മൊത്തം നികുതി നല്‍കേണ്ടി വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

95 ടണ്‍ ഭക്ഷ്യ സാധനങ്ങള്‍ തിരിച്ചയച്ചു

August 23rd, 2013

അബുദാബി : കഴിഞ്ഞ മൂന്നു മാസ ങ്ങളില്‍ അബുദാബി യിലേക്ക്‌ ഇറക്കുമതി ചെയ്ത 95 ടണ്‍ ഭക്ഷ്യ സാധന ങ്ങള്‍ തിരിച്ചയച്ചു. ഭക്ഷണ പദാര്‍ത്ഥ ങ്ങ ളുടെ നിലവാര ക്കുറവും നിയമ പരമായ മുന്നറിയിപ്പു കള്‍ പതിക്കേണ്ട ലേബലു കളുടെ അഭാവവും കാലാവധി കഴിഞ്ഞതു മായ സാധനങ്ങ ളുമാണ് തിരിച്ച് അയച്ചവയില്‍ ഏറെയും.

പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, ജ്യൂസുകള്‍ തുടങ്ങിയവ യാണ് തിരിച്ചയച്ചത് എന്ന് അബുദാബി ഫുഡ്‌ അതോറിറ്റി അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുതിയ സ്കൂളുകള്‍ വരുന്നു

August 23rd, 2013

അബുദാബി : എജുക്കേഷൻ കൗണ്‍സിൽ പുതിയ സ്കൂളുകൾ അനുവദിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണ ക്കൂടുതലും അടുത്ത മാസത്തോടെ സര്‍ക്കാര്‍ ജീവന ക്കാർ അബുദാബി യിലേക്ക് മാറി താമസി ക്കുമ്പോൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണ ക്കൂടുതലും പരിഹരി ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുമാനം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങൾ തന്നെ മതിയാവാത്ത അവസ്ഥയാണുള്ളത്.

കൂടാതെ 2015 ഓടെ അമ്പതിനായിരത്തോളം കുട്ടികള്‍ അധികം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് കൌണ്‍സിലിന്റെ തീരുമാനം എന്ന് അബുദാബി എജുക്കേഷൻ കൌണ്‍സില്‍ എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ ഹമദ്‌ അല്‍ ദാഹിരി അറിയിച്ചു.

അബുദാബി നഗര ത്തിലെ സ്ഥല പരിമിതി മൂലം മുസഫ, ഖലീഫാ സിറ്റി തുടങ്ങിയ നഗരങ്ങളാണ് പുതിയ സ്കൂളു കള്‍ക്കായി തെരഞ്ഞെടു ത്തിരിക്കുന്നത്. ഇന്ത്യന്‍, ബ്രിട്ടീഷ്‌, അമേരിക്കന്‍ കരിക്കുലമാണ് പുതിയ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ്‌ വ്യാഴാഴ്ച തുടങ്ങും

August 22nd, 2013

അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന സമ്മര്‍ക്യാമ്പ് ‘സമ്മര്‍ സ്പ്ളാഷ്‌ ആഗസ്റ്റ്‌ 22 വ്യാഴാഴ്ച തുടക്കം കുറിക്കും. കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയും ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ജിനേഷ് കുമാറു മാണ് ക്യാമ്പ് നയിക്കുന്നത്. സമ്മര്‍ ക്യാമ്പ്‌ സപ്തംബര്‍ ആറിന് അവസാനിക്കും. വിശദ വിവരങ്ങള്‍ക്ക് : 050 67 26 493.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എക്‌സപ്രസ് ബാഗേജ് : നിവേദക സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു
Next »Next Page » അബുദാബിയില്‍ പുതിയ സ്കൂളുകള്‍ വരുന്നു »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine