അബുദാബി : ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില് 24 മുതല് 29 വരെ അബുദാബി ഇന്റര്നാഷണല് എക്സിബിഷന് സെന്ററില് (അഡ്നെക്) നടക്കും. 50 രാജ്യ ങ്ങളില് നിന്നായി ആയിര ത്തോളം പ്രസാധകരും വിവിധ ജി. സി. സി. രാജ്യ ങ്ങളില് നിന്നായി രണ്ടു ലക്ഷം സന്ദര്ശകരെ യുമാണ് ഈ വര്ഷ ത്തെ പുസ്തക മേളയ്ക്ക് സംഘാടകര് പ്രതീക്ഷിക്കുന്നത്.
അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ രക്ഷാ കര്തൃത്വ ത്തിലുള്ള ഈ മേള, സാഹിത്യ രംഗത്ത് ഗള്ഫ് മേഖല യിലെ ഏറ്റവും വലിയ സംരംഭ മാണ്. പ്രശസ്തരായ എഴുത്തുകാര്, ഗള്ഫ് രാജ്യങ്ങളിലെ പ്രതിഭകള്, പുതിയ എഴുത്തുകാര് എന്നിവരെല്ലാം പുസ്തകോത്സവ ത്തില് അതിഥികളായി എത്തും.
ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള നാഷണല് ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, മലയാള ത്തില് നിന്നും ഡി. സി. ബുക്സ്, മാധ്യമം ദിനപ്പത്രം, സിറാജ് ദിനപ്പത്രം തുടങ്ങിയ വരുടെ അടക്കം നിരവധി ഷോപ്പുകള് ഉണ്ട്.
വെള്ളി ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല് രാത്രി പത്തു വരെയാണ് മേള യുടെ പ്രവര്ത്തി സമയം. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതലാണ് തുറക്കുക. മേള യുടെ ഭാഗമായി ശൈഖ് സായിദ് പുസ്തക പുരസ്കാരം, രാജ്യാന്തര അറബ് സാഹിത്യ പുരസ്കാരം എന്നിവയുടെ പ്രഖ്യാപനം ഉണ്ടാകും.
അബുദാബി ഇന്റര്നാഷണല് എക്സിബിഷന് സെന്ററില് (അഡ്നെക്) പുസ്തക മേള യില് എത്തുന്ന വര്ക്കായി സൌജന്യ വാഹന പാര്ക്കിംഗ് സംവിധാനം ഒരുക്കി എന്നും പ്രവേശനം സൌജന്യ മായിരിക്കും എന്നും സംഘാടകര് അറിയിച്ചു.