അബുദാബി : യുവ കലാ സാഹിതി അജ്മാന്‍ യൂണിറ്റ് സമ്മേളനം ഏപ്രില്‍ 26 വെള്ളിയാഴ്ച 2 മണിക്ക് അജ്മാന്‍ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടക്കും.
പി. എന്‍. വിനയ ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി. ശിവപ്രസാദ്, വില്‍സണ്‍ തോമസ്, വിജയന്‍ നണിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. യുവ കലാ സഹിതി യുടെ മറ്റു എമിറേറ്റു കളിലെ പ്രതിനിധി കളും സമ്മേളന ത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.
വൈകിട്ട് അഞ്ച് മണിക്ക് ‘യുവ കലാ സന്ധ്യ’ എന്ന കലാ സാംസ്‌കാരിക പരിപാടി കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ പി. കെ. പോക്കര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അവതരിപ്പിക്കുന്ന ഭാവ രാഗ താള സംഗമ ത്തില്‍ അന്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കും.