അബുദാബി : അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ ആരംഭിച്ച ഭക്ഷ്യമേള, യു. എ. ഇ. യിലെ ഓസ്ട്രേലിയൻ സ്ഥാനപതി പാബ്ലോ കാങ്ങ് കേക്ക് മുറിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.
വാനില, ഫ്രഷ്ക്രീം, ഡ്രൈ ഫ്രൂട്ട് എന്നിവ കൊണ്ടു നാല് ഷെഫുമാര്‍ ചേര്‍ന്ന് നാലു മണിക്കൂര്‍കൊണ്ട് നിര്‍മിച്ച 150 കിലോ തൂക്കമുള്ള ഭീമന് കേക്ക് മുറിച്ചു കൊണ്ടാണ് ഭക്ഷ്യമേളക്ക് തുടക്കം കുറിച്ചത്. പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
‘ഫുഡ് ഓഫ് ദി വേൾഡ് ‘ എന്ന പേരിൽ ലോകത്തെ വിവി ധ രാജ്യങ്ങളിൽ നിന്നുള്ള പഴ വർഗങ്ങളും പച്ചക്കറി കളും അടക്കം നിര വധി ഭക്ഷ്യ ഉത്പന്ന ങ്ങളുടെ പ്രദര്‍ശനവും വില്പന യുമാണ് ഫുഡ് ഫെസ്റ്റില്‍ നടക്കുക.
ലുലു വിന്റെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റു കളിലും ഫുഡ് ഫെസ്റ്റ് നടക്കുന്നുണ്ട്. ഇറ്റാലിയൻ, മെക്സിക്കൻ, ഓസ്ട്രേലിയൻ, ഒറിയന്റല്‍, ബിരിയാണി മേള എന്നിങ്ങനെ വിവിധ വിഭാഗ ങ്ങ ളിലായി നടക്കുന്ന ഭക്ഷ്യ മേള മെയ് മാസം വരെ നീണ്ടു നില്ക്കും.