ദോഹ : ഖത്തർ കൈരളിക്ക് വേണ്ടി ഫ്രെയിം വണ് മീഡിയ അവതരിപ്പിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് ‘ഡസർട്ട് ഫാന്റസി 2013’ സ്റ്റേജ് ഷോ ഏപ്രിൽ 18 വ്യാഴാഴ്ച ദോഹ യിലെ പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൌണ്ടിൽ ഒരുക്കിയ വേദി യില് അരങ്ങേറും.
സംഗീതവും നൃത്തവും ഹാസ്യവും കോർത്തിണക്കി ക്കൊണ്ട് വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടി യിൽ പ്രശസ്ത സിനിമാ താരം കലാഭവൻ മണി, പിന്നണി ഗായക രായ അഫ്സൽ, ജോത്സ്ന,മേഘന, പട്ടുറുമാൽ ഫെയിം ഷമീർ, മനാഫ് എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു.
രമേശ് പിഷാരടി, സാജൻ പള്ളുരുത്തി, ധർമ്മജൻ എന്നീ ടീമിന്റെ കോമഡി സ്കിറ്റുകളും വീണാ നായരുടെ നേതൃത്വ ത്തിൽ കലാ തരംഗിണി ഡാൻസ് സ്കൂൾ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടാകും.
ടിക്കറ്റ് നിരക്ക് : ഖത്തർ റിയാൽ 500(വി. ഐ. പി.) 250 (ഫാമിലി – 3 പേർക്ക്) 100, 50 എന്നിങ്ങനെ യാണ് .
ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങൾ : അൽസമാൻ എക്സ് ചേഞ്ച്, ആർഗണ് ഗ്ലോബൽ, നീലിമ റെസ്റ്റോറന്റ്, പേർഷ്യൻ ട്രേഡ് സെന്റർ അൽഖോർ.
കൂടുതൽ വിവരങ്ങൾക്ക്: 444 38 537, 550 40 586, 557 11 415, 552 74 408
കെ. വി. അബ്ദുൽ അസീസ് – ചാവക്കാട് , ദോഹ – ഖത്തർ