മുസ്സഫയിലെ വെയര്‍ ഹൌസില്‍ തീപ്പിടുത്തം : ആളപായമുണ്ടായില്ല

June 26th, 2013

abudhabi-musaffah-fire-25th-june-2013-ePathram
അബുദാബി : ചൊവ്വാഴ്ച രാവിലെ മുസ്സഫ എം 26 ല്‍ എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിന് എതിര്‍വശത്തായി പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസിലും തൊഴിലാളി കളുടെ താമസ കേന്ദ്ര ത്തിലും തീപ്പിടുത്തമുണ്ടായി.

താമസ കേന്ദ്ര ത്തിലെ 14 മുറികളും ഇതിനോട് ചേര്‍ന്ന വെയര്‍ഹൗസും പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ മറ്റൊരു വെയര്‍ഹൗസിനും തീപ്പിടിച്ചു എങ്കിലും ആളപായം ഉണ്ടായിട്ടില്ല.

തൊഴിലാളി കളുടെ താമസ സ്ഥലത്താണ് ആദ്യം തീ കണ്ടത്. ഇത് വെയര്‍ഹൗസിലേക്ക് പടര്‍ന്നു പിടിക്കുക യായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ പുറത്തിറങ്ങിയ സമയ മായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പോലീസും അഗ്‌നി ശമന സേനാ വിഭാഗവും സമയോചിതമായി ഇടപെട്ട തിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ കെട്ടിട ങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും അഗ്‌നി ശമന സേനക്കു സാധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറിൽ പുതിയ അമീറായി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി

June 25th, 2013

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ :18 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഖത്തർ ‍അമീർ ‍ശൈഖ് ഹമദ് ബിൻ ‍ഖലീഫ ആല്‍ഥാനി രാജ്യ ഭരണം ഡെപ്യൂട്ടി അമീറും കിരീടാവകാശി യുമായ നാലാമത്തെ മകൻ ‍ശൈഖ് തമീം ബിൻ ‍ഹമദ് ആല്‍ഥാനി ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യവെ യാണ് അമീർ ‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭരണം നടത്തുന്ന ആല്‍ഥാനി കുടുംബ ത്തിലെ പ്രമുഖ രുമായും പ്രധാന ഉപദേശകരു മായും അമീർ ‍ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി തിങ്കളാഴ്ച ചര്‍ച്ച നടത്തി യിരുന്നു എന്നും ഭരണ കൈമാറ്റ വുമായി ബന്ധപ്പെട്ട ചര്‍ച്ച കളാണ് നടന്നതെന്നും വിദേശ വാര്‍ത്താ ചാനലുകൾ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തർ അമീറായി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാര ത്തിൽ വന്നത് 1995 ജൂണ്‍ 27നാണ്. 1977 മുതൽ ‍1995 വരെ കിരീട അവകാശി യായിരുന്ന ശൈഖ് ഹമദ് രാജ്യ ത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായിരുന്നു.

60 കഴിഞ്ഞ തന്‍റെ ആരോഗ്യ പരമായ കാരണ ങ്ങളാലാണ് മകന് അദ്ദേഹം അധികാരം കൈമാറുന്ന തെന്നും നേരത്തെ ബ്രിട്ടീഷ് – ഫ്രഞ്ച് മാധ്യമ ങ്ങൾ ‍റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആധുനിക ഖത്തറിന്റെ വളര്‍ച്ച യിൽ ‍നിര്‍ണായക പങ്കു വഹിച്ച അമീർ ‍ശൈഖ് ഹമദ് ബിൻ ‍ഖലീഫ ആല്‍ഥാനി അധികാരം കൈ മാറുന്നത് വളരെ പ്രാധാന്യ ത്തോടെയാണ് വിദേശ മാധ്യമങ്ങൾ ‍നോക്കിക്കാണുന്നത്.

തയാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പാചക മത്സരം ‘നടി പാചകത്തിലാണ്”

June 25th, 2013

farook-collage-alumni-cooking-competition-ePathram
ദുബായ് : ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന യുടെ (ഫോസ ദുബായ്) വനിതാ വിഭാഗം ജൂണ്‍ 28 വെള്ളിയാഴ്ച കറാമ ഡ്യൂണ്‍സ് അപ്പാര്‍ട്ടു മെന്‍റ്‌സില്‍ തത്സമയ പാചക മത്സരം സംഘടിപ്പിക്കുന്നു.

‘നടി പാചക ത്തിലാണ്’ എന്ന് നാമ കരണം ചെയ്ത ഈ പാചക മത്സരം ആശയം കൊണ്ടും അവതരണം കൊണ്ടും വൈവിധ്യം പുലര്‍ത്തുന്നതായിരിക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് ജില്ല പ്രവാസി അസോസി യേഷന്റെ ആഭിമുഖ്യ ത്തില്‍ ജൂലായ്  5 ന് നടക്കുന്ന ‘കാണാന്‍ ഒരു സിനിമ’ എന്ന പരിപാടി യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ പാചക മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക : 050 69 46 112.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപകടം ഇല്ലാത്ത ചൂടുകാലം : അബുദാബി യില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

June 25th, 2013

അബുദാബി : അബുദാബി പോലീസ്‌ ഗതാഗത വിഭാഗം സംഘടി പ്പിക്കുന്ന ‘അപകടം ഇല്ലാത്ത ചൂടുകാലം’ എന്ന പദ്ധതി യുടെ ഭാഗമായി ഗതാഗത സംവിധാനം കാര്യക്ഷമ മാക്കാനും റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിനു മായി ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന് അബുദാബി ഗതാഗത വിഭാഗം അറിയിച്ചു.

വാഹന ങ്ങളുടെ ചക്ര ങ്ങളുടെ പരിശോധന, ഗതാഗത നിയമ ങ്ങള്‍ പാലിപ്പിക്കുക, വേഗ നിയന്ത്രണം, ട്രക്കു കളില്‍ കയറ്റേ ണ്ടുന്ന നിശ്ചിത ഭാരം ഉറപ്പ്‌ വരുത്തല്‍, വാഹന ങ്ങള്‍ക്കിട യില്‍ കൃത്യമായ അകലം പാലിക്ക പ്പെടുന്നു എന്ന് ഉറപ്പ്‌ വരുത്തല്‍ തുടങ്ങിയവ കാര്യക്ഷമ മായി ചെയ്യുക.

യു. എ. ഇ. യില്‍ ഉണ്ടാകുന്ന മൊത്തം വാഹന അപകട ങ്ങളുടെ കണക്ക് എടുത്താല്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനം അപകടങ്ങളും ട്രക്കുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പശ്ചാത്തല ത്തിലാണ് പുതിയ നിയമ നടപടികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഘ ചിത്ര രചനയും സെമിനാറും ഷാര്‍ജ യില്‍

June 25th, 2013

victor-hugo-les-miserables-epathram
ഷാര്‍ജ : വിഖ്യാത സാഹിത്യ കാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി ജൂണ്‍ 28, വെള്ളിയാഴ്ച 3 മുതല്‍ 8 വരെ ഷാര്‍ജ യില്‍ സംഘ ചിത്ര രചനയും സെമിനാറും സംഘടിപ്പിക്കും. ഷാര്‍ജ അമൃത ഹോട്ടല്‍ ഹാളില്‍ പ്രസക്തി യുടെ ആഭിമുഖ്യ ത്തിലാണ് വാര്‍ഷികാചരണ പരിപാടികള്‍.

പാവങ്ങള്‍ നോവലിലെ വിവിധ സന്ദര്‍ഭങ്ങള്‍ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിലെ കലാകാരന്മാര്‍ സംഘ ചിത്ര രചന യിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തും.

തുടര്‍ന്ന് ‘പാവ ങ്ങളുടെ നൂറ്റമ്പത് വര്‍ഷങ്ങള്‍’ എന്ന വിഷയ ത്തെ അധികരിച്ച് സെമിനാര്‍ നടക്കും. സെമിനാറില്‍ യു. എ.ഇ. യിലെ സാംസ്‌കാരിക പ്രവര്‍ത്ത കരായ ആയിഷ സക്കീര്‍ ഹുസ്സൈന്‍, ശിവ പ്രസാദ്, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രക്തദാന ക്യാമ്പ് മാതൃക യായി
Next »Next Page » അപകടം ഇല്ലാത്ത ചൂടുകാലം : അബുദാബി യില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine